Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആസ്വദിക്കാം ലൈംഗികത

sex-life

പ്രായമാകുന്നതോടെ സെക്സിൽ നിന്നു വിട്ടുനിൽക്കണമെന്നൊരു ധാരണ കേരളത്തിൽ വ്യാപകമായുണ്ട്. സെക്സ് ഏതുപ്രായത്തിലും മനോഹരമാണ്, സ്വാഭാവികമാണ്, ആസ്വദിക്കേണ്ടതുമാണ്. പ്രകൃതി അതുകൊണ്ടാണ് ശരീരത്തെ ഒരു പൂർണ ലൈംഗിക ഉപകരണമായി രൂപപ്പെടുത്തിയിട്ടുള്ളത്. ഇവിടെ അമ്പതൊക്കെ കഴിയുമ്പോഴേക്കും ലൈംഗികതയിൽ താൽപര്യം കുറയുന്നു.

ബന്ധപ്പെടുന്നതിന്റെ കാലയളവ് വർധിക്കുന്നു.ബന്ധപ്പെട്ടാൽ തന്നെ അത് യാന്ത്രികമാകുന്നു. എല്ലാ പ്രായത്തിലും ലൈംഗിക താൽപര്യം നിലനിർ ത്തുകയും സെക്സ് ആസ്വദിക്കുകയും വേണം. വാർധക്യത്തിലും യുവ ത്വവും ആരോഗ്യവും നില നിർത്താനുള്ള ഒരു പ്രധാന ഉപാധിയാണിത്.

എതിർലിംഗത്തിൽപെട്ടവരോട് അഭിനിവേശം നിലനിർത്തുക. ആരോഗ്യകരമായ സൗഹൃദങ്ങൾ ഉണ്ടാക്കിയെടുക്കണം. കുളിച്ചൊരുങ്ങി ആകർഷ ണീയമായി ഡ്രസ് ചെയ്യാനും ഗ്രൂമിംഗ് നടത്താനും മടിക്കയുമരുത്. ദീർഘ കാലം ആരോഗ്യത്തോടെയും പ്രസരിപ്പോടെയും ജീവിക്കുന്നവർ എൺപ തുകളിലും തൊണ്ണൂറുകളിലും സെക്സിൽ താൽപര്യം കാണിക്കുന്നുണ്ട്.

Your Rating: