Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുഭൂതിക്കും വൈവിധ്യത്തിനും സെക്സ് മസാജ്

sex-massage

തൊട്ടു സംസാരിക്കുന്ന, തൊട്ടുപെരുമാറുന്ന സ്ത്രീപുരുഷന്മാർ തമ്മിലുള്ള ബന്ധം ദൃഢമായിരിക്കും. ലൈംഗികതയിലാകട്ടെ, തലോടുകളും മസാജും അനുഭൂതിദായകങ്ങളുമാണ്.

സെക്സ് അനുഭൂതിദായകമാണെന്ന കാര്യത്തിൽ ദമ്പതിമാരെല്ലാം യോജിക്കും പക്ഷേ ,സമയക്കുറവ് ,തിരക്കുകൾ ,ജോലികഴിഞ്ഞുള്ള ക്ഷീണം എന്നിങ്ങനെ പ്രതികൂല ഘടകങ്ങളെക്കുറിച്ചു പരാതിപ്പെടുന്നവരും ധാരാളം. എന്നാൽ നിരാശപ്പെടേണ്ട. ഇപ്പോഴുള്ള നിങ്ങളുടെ ബോറൻ കിടപ്പറ ചടങ്ങിനെ രസകരമായ ഒരു അനുഭൂതിയാക്കി മാറ്റാനുള്ള സൂത്രമുണ്ട്. അതാണ് സെൻഷ്വൽ മസാജ്.

സ്പർശത്തിന്റെ സുഖം അമ്മയുടെ ഗർഭപാത്രത്തിൽ കിടക്കുമ്പോൾ മുതൽ അനുഭവിച്ചു തുടങ്ങുന്നു. പിന്നീട്, കൂട്ടുകാരുമൊത്തുള്ള കളികളിലും മറ്റ് അടുത്ത ഇടപഴകലുകളിലും നാം അറിയാതെതന്നെ തൊട്ടുതലോടലിന്റെ സുഖം അനുഭവിക്കുന്നു. ഈ സുഖവും ശാന്തിയും ലൈംഗികബന്ധത്തിലേക്കു വ്യാപിപ്പിക്കുകയാണു സെക്സിനു മുമ്പുള്ള തൊട്ടുതലോടൽ, ഉഴിച്ചിൽ മുതലായവയിലൂടെ ചെയ്യുന്നത്.

തൊട്ടുസംസാരിക്കുന്ന, തൊട്ടുപെരുമാറുന്ന സ്ത്രീപുരുഷന്മാർ തമ്മിലുണ്ടാകുന്ന ബന്ധം അങ്ങനെ അല്ലാത്ത ദമ്പതികളേക്കാൾ ദൃഢമായിരിക്കും എന്നുള്ളത് അനിഷേധ്യമായ ഒരു വസ്തുതയാണ്. വെറുതെ ഒരാളിന്റെ കൈയിൽ പിടിക്കുകയോ, അയാളെ നമ്മളോടു ചേർത്തു നിർത്തിയാലോ പോലും ഒരു പ്രത്യേക അടുപ്പം നമ്മളും അയാളും തമ്മിൽ ഉണ്ടാകുന്നില്ലേ? സ്ഥിരമായി തൊട്ടു തലോടിയും സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ദമ്പതികൾ പിരിഞ്ഞിരിക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്ന വിഷമം താരതമ്യേന കൂടിയിരിക്കും.

മസാജ് ലൈംഗികതയിൽ

സെക്സിൽ തൊട്ടുതലോടലിന്റെ സ്ഥാനം അതിപ്രധാനമാണ്. അതിൽ പരമാവധി ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാര്യമാണ് സെൻഷ്വൽ മസാജ്. വിവിധവശങ്ങൾ വേണ്ടതുപോലെ മനസ്സിലാക്കി പ്രയോഗിച്ചാൽ സെക്സ് അതിന്റെ ശരിയായ രീതിയിൽ ആസ്വദിക്കാം. ഈ ആസ്വാദനത്തിൽ എപ്പോഴും സംഭോഗം ഉൾപ്പെട്ടുകൊള്ളണമെന്നില്ല.

ഇതിനായി തിരഞ്ഞെടുക്കുന്ന അന്തരീക്ഷം വളരെ പ്രധാനമാണ്. അതു വൃത്തിയുള്ളതും അടുക്കള്ളതും സുഗന്ധപൂരിതവുമായതിനാൽ നന്ന്. സ്ഥലം കുളിമുറിയാകാം, കിടപ്പുമുറിയാകാം. കുറച്ചു കൂടുതൽ നേരം ഒരുമിച്ചു കിടക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ , അത്യാവശ്യം വേണ്ടി വന്നേക്കാവുന്ന സാധാനങ്ങളെല്ലാം അടുത്തുവയ്ക്കാൻ ശ്രദ്ധിക്കുക. ചോക്ലേറ്റ്, സ്ട്രോബറി തുടങ്ങിയ ലൈംഗികോത്തേജന ഭക്ഷണപദാർഥങ്ങളും അടുത്തു സൂക്ഷിക്കാം. സുഖകരവും ഉത്തേജകവുമായ സംഗീതവും കേൾക്കാം.

സെൻഷ്വൽ ടച് മസാജ്

ഗന്ധ— സ്പർശ കൂട്ട് ഇണകളെ അടുപ്പിക്കാൻ വളരെ ഫലപ്രദമാണ്. ഈ കൂട്ട് ശാരീരിക അടുപ്പത്തെ അതിന്റെ പരമകാഷ്ഠയിൽ എത്തിക്കും. സുഷുമന്നാഡിയുടെ പാതയിലാണു പല പ്രധാന ഞരമ്പുസന്ധികളും ലൈംഗിക ഉത്തേജനത്തിനു വളരെ ആവശ്യമുള്ള ഹോർമോണായ ഓക്സിറ്റോസിന്റെ ഉൽപാദനവും ഇങ്ങനെ വർധിക്കും

സ്ത്രീകളെ ഉത്തേജിപ്പിക്കാൻ പുരുഷൻമാർക്ക് ആശ്രയിക്കാവുന്ന ഏറ്റവും നല്ല ഉപാധിയാണു മസാജ്. സ്ത്രീകൾ പുരുഷനിൽ നിന്ന് ഇത്തരമൊരു സജ്ജമാക്കൽ പ്രതീക്ഷിക്കുന്നുണ്ട്. പരസ്പരം ശ്രദ്ധിക്കുന്നു. പരിഗണിക്കുന്നു എന്ന തോന്നൽ ഇരുകൂട്ടർക്കും ആവശ്യവുമാണല്ലോ.

പുറത്തുള്ള തലോടൽ ആർക്കാണു സുഖകരമല്ലാത്തത്? ഉത്തേജകമല്ലാത്തത്? അതുകൊണ്ടു പുറത്തു തുടങ്ങാം. ഉഴിച്ചിലിന് എണ്ണ ആവശ്യമാണ്. അല്പം എണ്ണകൂടി ചേർത്തു തടവിയാൽ സുഖം ഇരട്ടിക്കും . ഒടു ടീസ്പൂൺ അരോമാതെറപി ഓയിൽ (ഗന്ധചികിത്സയ്ക്കുപയോഗിക്കുന്ന എണ്ണ) ഉപയോഗിച്ചു മസാജ് തുടങ്ങുക. ഉള്ളം കൈയിൽ എണ്ണ ഒഴിച്ചു രണ്ടു കൈയും കൂട്ടിത്തിരുമ്മി എണ്ണ അല്പം ചൂടാക്കിയിട്ടുവേണം അത് പങ്കാളിയുടെ ചർമത്തിനു പുരട്ടാൻ. എണ്ണ തണുത്തതാണെങ്കിൽ പുറത്തുണ്ടായിരുന്ന മുറുക്കം (ടെൻഷൻ) കൂടുകയേയുള്ളു. അൽപമൊന്നു ചൂടാക്കിയ എണ്ണ കൂടുതൽ സുഖം നൽകും.

ഫലം കൂടാൻ ചില സൂത്രങ്ങൾ

മസാജിന്റെ ചില അടിസ്ഥാനപരമായ ടെക്നിക്കുകൾ മനസ്സിലായാൽ ഫലം വർദ്ധിപ്പിക്കാം. സ്ത്രീകളിൽ ടെൻഷൻ കഴുത്തിലും തോളിലും പുറത്തിന്റെ മുകൾ ഭാഗത്തുമാണ്(മുതുകിൽ). ആണുങ്ങൾക്ക് ഇതു നടുവിലും പൃഷ്ടങ്ങളിലും കേന്ദ്രീകരിക്കും. ടെൻഷൻ കൂടുതലുള്ള ഭാഗങ്ങളിൽ പരസ്പരം മസാജ് കേന്ദ്രീകരിക്കുന്നത് രണ്ടുകൂട്ടർക്കും കൂടുതൽ ആസ്വാദ്യകമായിരിക്കും.

തിരുമ്മിത്തുടങ്ങാം

പങ്കാളിയുമായി സംസാരത്തിലൂടെ ഒരു നല്ല ബന്ധം സ്ഥാപിച്ച് സുഖകരമായ ഒരു മൂഡിലേക്കു കൊണ്ടുവരിക. പ്രിയഭാഷണം അന്തരീക്ഷം ഒന്നുകൂടി സുഖകരമാക്കും. ഇനി എണ്ണ ഉള്ളം കൈയിലൊഴിച്ചു, രണ്ടു കൈയും കൂട്ടിത്തിരുമ്മി അതൽപം ചൂടാക്കി, പതുക്കെ ദീർഘമായി, ഇണയുടെ പുറത്തു പുരട്ടി തടവുക. തിരുമ്മൽ പുറം ഭാഗത്തുനിന്നും ആരംഭിക്കുന്നതാണ് ഉത്തമം. നിങ്ങളുടെ പങ്കാളി കമിഴ്ന്നുകിടക്കട്ടെ. അവന്റെയോ അവളുടെയോ മുകളിൽ നിങ്ങളുടെ രണ്ടു കാൽമുട്ടുകളും പങ്കാളിയുടെ രണ്ടുവശത്തുമായി കുത്തുക. ഇനി രണ്ടു കൈയും ഉപയോഗിച്ചു നിങ്ങളുടെ ഇണയുടെ തോളിൽ പതുക്കെ അമർത്തുക. എന്നിട്ടു താഴേക്കു, നട്ടെല്ലിന്റെ രണ്ടുവശങ്ങളിലും അമർത്തുക. നട്ടെല്ലിൽ ഒരു കാരണവശാലും അമർത്തരുത്.

പുറംചൂടാക്കൽ

ഇനി, ഇണയുടെ പുറം ചൂടാക്കിത്തുടങ്ങുക. കൈപ്പത്തി നിവർത്തി , വിരലുകൾ ചേർത്തുവച്ച് നട്ടെല്ലിന്റെ താഴെനിന്നു മുകളിലേക്കു തിരുമ്മുക. കഴുത്തിൽ എത്തിക്കഴിഞ്ഞാൽ ശരീരത്തിന്റെ വശങ്ങളിൽകൂടി താഴേക്കു കൊണ്ടുവന്ന് ആവർത്തിക്കാം. ഇതു ആവർത്തിക്കുമ്പോൾ പങ്കാളിക്ക് സുഖകരമായ ചൂട് ആസ്വാദിക്കാനാകും.

കഴുത്തിനു പുറകിലും ചെവിയിലും

ഈ ഭാഗങ്ങളെല്ലാം തടവി ഉത്തേജിപ്പിക്കാം. സ്ത്രീ സാവകാശം ശ്വാസോച്ഛ്വാസം ചെയ്തു തുടങ്ങട്ടെ. ചുംബനം തുടങ്ങിയവയ്ക്കെല്ലാം പറ്റിയ സമയമാണ് ഇത്. ഗന്ധവും സ്പർശവും ചേരുമ്പോൾ അടുപ്പം അതിന്റെ മൂർധന്യത്തിലെത്തും. ശാരീരികതലത്തിലും ഈ ഉഴിച്ചിൽ വലിയ മാറ്റങ്ങൾ വരുത്തുന്നു. സുഷുമ്നനാഡിയുടെ പാതയിലുള്ള ഞരമ്പുകളെ ഉഴുച്ചിൽ ഉത്തേജിപ്പിക്കുന്നു. രക്തം ചർമത്തിന്റെ ഉപരിതലത്തിലേക്കു വന്ന് ,എണ്ണയുടെ ആഗിരണത്തെ വേഗത്തിലാക്കുന്നു. ലൈംഗിക ഉത്തേജനത്തിന് ആവശ്യമായ ഓക്സിറ്റോസിൻ എന്ന ഹോർമോണിന്റെ ഉൽപാദനവും കൂടുന്നു.

പുരുഷനാണു മസാജിന്റെ അനുഭവം കൂടുതൽ പ്രയോജനപ്പെടുത്താൻ കഴിയുക . വേണ്ടതുപോലെ സ്നേഹിക്കുന്ന, ശ്രദ്ധിക്കുന്ന, തലോടുന്ന പുരുഷനു സ്ത്രീ എന്തും കൊടുക്കുമെന്ന് ലൈംഗിക വിദഗ്ധർ പറയുന്നു. നല്ല മാനസികബന്ധത്തിൽ നിന്നു ജനിക്കുന്ന ലൈംഗികബന്ധത്തിനു സുഖമേറും.

അമർത്തൽ സാവകാശം

കഴുത്തും തോളിനു താഴേക്കുള്ള ഭാഗങ്ങളും വിരലുകളുപയോഗിച്ചു ,കഴിയുന്നത്ര അമർത്തി തലോടുക. സാവകാശം വേണം ഇങ്ങനെ ചെയ്യാൻ. എണ്ണ ആവശ്യത്തിനു ഉപയോഗിക്കണം. വിരലുകൾ ആവുന്നത്ര അകറ്റിപ്പിടിച്ച്, ഒട്ടും വളയ്ക്കാതെ ,ഷോൾഡർ മുതൽ പൃഷ്ടം വരെ അമർത്തി തലോടുക. പേശികൾക്കും കോശങ്ങൾക്കും അയവു കിട്ടും.

തോളും നെഞ്ചും അമർത്തൽ പങ്കാളി മലർന്നുകിടക്കട്ടെ. നിങ്ങൾ തലയുടെ ഭാഗത്തു മുട്ടുകുത്തി നിൽക്കുക. ഇനി തോൾ ഭാഗത്ത് അമർത്തിപ്പിടിക്കുക. പങ്കാളിയോടു ശ്വാസം ക്രമേണ അകത്തെടുത്തു പുറത്തുവിടാൻ പറയുക . ശ്വാസം മുഴുവൻ വെളിയിൽ പോകുമ്പോൾ കൈ അയയ്ക്കുക. ഇനി കൈ അല്പം മേൽപോട്ടുയർത്തി കോളർ ബോണിലും പതുക്കെ അമർത്തുക. ആദ്യത്തേപോലെ പതുക്കെ ശ്വാസം ഉള്ളിലേക്കെടുത്തു വെളിയിൽ വിടട്ടെ. ഒരു കൈ മറ്റേ കൈയുടെ മുകളിൽ വെച്ച് നെഞ്ചിൽ സാവാധാനം അമർത്തി തലോടുക. വീണ്ടും സാവകാശം ശ്വാസോച്ഛ്വാസം ചെയ്യട്ടെ.

മനോധർമ്മം പ്രയോഗിക്കാം

നിങ്ങൾക്ക് ഏറ്റവും കൂടുതൽ മനോധർമം ഉപയോഗിക്കാവുന്ന മേഖലകളാണ് പങ്കാളിയുടെ തുടകൾ. നിങ്ങളുടെ ശ്രദ്ധ പല ഭാഗങ്ങളിലേക്കും പല പ്രവൃത്തികളിലേക്കും വഴുതിവഴുതിപ്പോകാം, തുടകൾ ഉഴിയുമ്പോൾ . ഈ ഭാഗത്തെ മസാജിങ് നിങ്ങൾ രണ്ടുപേരും തന്നെ തീരുമാനിക്കുന്നതാവും അഭികാമ്യം

പരസ്പരം മസാജിങ് പൂർത്തിയാകുമ്പോൾ അത് ലൈംഗികതയിലേക്കു കടന്നാലും ഇല്ലെങ്കിലും പരമമായ സുഖാനുഭവം പ്രദാനം ചെയ്യും. വല്ലപ്പോഴും ഈ മസാജ് സാധ്യമാക്കാനായാൽ നിങ്ങളുടെ ലൈംഗിക ജീവിതം കൂടുതൽ നിറപ്പകിട്ടുള്ളതും ആസ്വാദ്യകരവുമാകാം

ഇവ മറക്കരുത്

മാർദവവും ഉറപ്പുള്ള ഒരു പ്രതലത്തിൽ കിടന്നുവേണം മസാജ് സ്വീകരിക്കാൻ. ഭക്ഷണം കഴിഞ്ഞ് ഒന്നര മണിക്കൂറെങ്കിലും കഴിയാതെ മസാജിനു വിധേയരാകരുത്. അതുപോലെ വിരലുകളിലെ നഖം വെട്ടി വൃത്തിയാക്കിയിരിക്കുകയും വേണം. ഉഴിച്ചിൽ നടത്തുമ്പോൾ വിധേയമാകുന്നയാളിന്റെ ഏതെങ്കിലും ശരീരഭാഗത്ത് വേദന തോന്നിയാൽ ഒരു കാരണവശാലും അവിടെ ആവർത്തിച്ചുഴിയരുത്.

Your Rating: