Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രതിഭാവമന്ദാരങ്ങൾ

sex-mandarams

മനസിന്റെ സ്നേഹമാണ് സെക്സിന്റെയും കുടുംബ ബന്ധങ്ങളുടേയും അടിത്തറ.മനസ് സന്തോഷകരമാകണമെങ്കിൽ രതിയിൽ തൃപ്തി വേണം. ആ തൃപ്തിയുടെ പേരാണ് രതിമൂർച്ഛ.

രതി എന്നും ഒരു വിസ്മയമാണ്. മാന്ത്രികമായ ഒരു അനുഭൂതി. സ്ത്രീക്കും പുരുഷനും അത് ശരീരത്തിന്റെയും മനസിന്റെയും ആഘോഷമാണ്. ജീവൻ തുടർന്നും നിലനിൽക്കുന്നതിനുവേണ്ടിയുള്ള പ്രത്യുൽപാദനം എന്നതാണ് പ്രകൃതി സെക്സിലൂടെ നടപ്പിലാക്കുന്ന ധർമം. എന്നാൽ അതിന് മനുഷ്യനെ പ്രേരിപ്പിക്കുന്നതിനായി വീണ്ടും വീണ്ടും അനുഭവിക്കാൻ കൊതിക്കുന്ന ഒരു പരമാനന്ദം പ്രകൃതി നമ്മnുടെ ശരീരത്തിൽ ഒളിപ്പിച്ച് വെച്ചിരിക്കുന്നു. ഈ പരമാനന്ദം അന്വേഷിച്ചുള്ള സവിശേഷ യാത്രയാണ് ഓരോ ലൈംഗികബന്ധവും.

അനുഭൂതിയുടെ രഹസ്യചെപ്പ്

പുരാണത്തിൽ രതി കാമദേവന്റെ ഭാര്യയാണ്. അവരുടെ ക്രീഡ സ്ത്രീ-പുരുഷന്മാരുടെ ഉള്ളിൽ പരസ്പരം ഇഷ്ടം ജനിപ്പിക്കുകയും ലൈംഗികാനന്ദം അനുഭവിക്കുന്നതിനുള്ള ആഗ്രഹത്തെ ജ്വലിപ്പിക്കുകയും ചെയ്യുന്നു എന്നാണ് സങ്കൽപ്പം. രതിക്രീഡയിലൂടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന അനുഭൂതിയുടെ രഹസ്യചെപ്പ് തുറക്കപ്പെടുന്ന ദിവ്യമുഹൂർത്തത്തെ ശാസ്ത്രലോകം രതിമൂർച്ഛ എന്നു വിളിക്കുന്നു. ‘കാമം കൊണ്ട് വീർക്കുക എന്നർഥമുള്ള ഓർഗാവോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഓർഗാസം എന്ന വാക്കുണ്ടായിരിക്കുന്നത്.

സെക്സിനെ പരമാനന്ദകരമായ അനുഭവമാക്കിതീർക്കുന്നത് രതിമൂർച്ഛയാണ് എന്ന് സമ്മതിക്കുമ്പോൾ തന്നെ എന്താണ് രതിമൂർച്ഛ, യഥാർഥത്തിൽ അങ്ങനെ ഒന്നുണ്ടോ, അത് പുരുഷന്മാർക്ക് മാത്രമുള്ളതല്ലേ, തുടങ്ങിയ പല സംശയങ്ങളും വാദപ്രതിവാദങ്ങളും രതിമൂർച്ഛയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുമുണ്ട്. പുതിയ പഠനങ്ങളും വിവാദങ്ങൾക്ക് തീ കൊളുത്തുക തന്നെയാണ് ചെയ്യുന്നത്, പ്രത്യേകിച്ച് സ്ത്രീകളുടെ രതിമൂർച്ഛയുടെ കാര്യത്തിൽ. സ്ത്രീകൾക്ക് രതിമൂർച്ഛ എന്നൊരു അനുഭവം തന്നെ ഇല്ല എന്ന് വാദിക്കുന്നവർ ധാരാളം.

ഇന്ത്യാനാ യൂണിവേഴ്സിറ്റിയിലെ ബയോളജി പ്രഫസറും ശാസ്ത്രതത്ത്വാനേഷകയുമായ ഡോ. എലിസബത്ത് എ. ലോയ്ഡ് സ്ത്രീകളുടെ രതിമൂർച്ഛയെ വിശേഷിപ്പിച്ചിരിക്കുന്നത് ഒരു രസത്തിനു വേണ്ടിയുള്ളത് എന്നാണ്. എന്നാൽ ലൈംഗികബന്ധമെന്നത് ആഹ്ലാദമായി മാറണമെങ്കിൽ സ്ത്രീയും പുരുഷനും രതിമൂർച്ഛയിലേക്ക് എത്തണം എന്ന കാര്യത്തോട് യോജിക്കുന്നവരാണ് ഭൂരിപക്ഷവും.

എന്താണ് രതിമൂർച്ഛ?

എന്താണെന്ന് മറ്റൊരാളോട് പൂർണമായും പറഞ്ഞറിയിക്കാനാകാത്ത അനുഭൂതി എന്നാണ് വിവിധ സർവേകളിൽ ഭൂരിപക്ഷം സ്ത്രീകളും പുരുഷന്മാരും അവരുടെ രതിമൂർച്ഛാനുഭവത്തെപ്പറ്റി പറഞ്ഞിട്ടുള്ളത്. മനുഷ്യശരീരങ്ങൾ തമ്മൽ ഒട്ടേറെ സാമ്യതകളുണ്ടെങ്കിലും രതിമൂർച്ഛയെന്നത് ഓരോരുത്തരിലും വ്യത്യസ്തമായാണ് സംഭവിക്കുന്നതെന്ന് ഗവേഷകർ പറയുന്നു.

പുരുഷന്മാർക്ക് സാധാരണഗതിയിൽ സ്ഖലനത്തോടൊപ്പമാണ് രതിമൂർച്ഛയുണ്ടാകുന്നത്. ഉദ്ധരിച്ചു നിൽക്കുന്ന ലിംഗത്തിൽ നിന്നും ശുക്ലം പുറത്തേക്ക് ഒഴുകുന്നതുകൊണ്ട് പുരുഷരതിമൂർച്ഛയ്ക്ക് തിരിച്ചറിയാവുന്ന തെളിവുണ്ട്. എന്നാൽ സ്ത്രീയുടേത് അത്ര തെളിവുകളുള്ളതല്ല, അതുകൊണ്ടുതന്നെ എന്താണ് രതിമൂർച്ഛയെന്ന അറിവും അതുണ്ടായോ എന്ന അന്വേഷണവും ഉണ്ടെങ്കിലേ സ്ത്രീകളുടെ രതിമൂർച്ഛ മനസിലാക്കാനാകൂ.

ചിലർക്ക് ഷോക്കുപോലെ അടിവയറ്റിൽ ശക്തിയായ ഒരു തരിപ്പും, ഒരുതരം കുടഞ്ഞെറിയലുമൊക്കെയാണ്. മറ്റു ചിലർക്കാകട്ടെ ഉടലാകെ വüലിഞ്ഞ് മുറുകുന്ന, നെഞ്ചിടിപ്പ് പെരുമ്പറപോലെയാകുന്ന, ശ്വാസം വരെ നിലച്ച് മറ്റെല്ലാം മറന്ന് പോകുന്ന സുഖകരമായ ഒരു അവസ്ഥയാണ്. വേറെ ചിലർക്ക് ശരീരമാകെ രോമങ്ങൾ എഴുന്നു നിൽക്കുകയും വിരൽത്തുമ്പു മുതൽ മുടിത്തുമ്പുവരെ ശരീരത്തിന്റെ ഓരോ ഇഞ്ചിലും ഇളം ചൂട് അനുഭവപ്പെടുകയും അരക്കെട്ട് പിടിച്ചു നിർത്താനാകാത്ത വിധം വിറയ്ക്കുകയും തുടകൾക്കിടയിലെ മാംസപേശി വലüിഞ്ഞുമുറുകുകയും ചെയ്യുമ്പോൾ യോനിക്കകത്തും ചുറ്റിനുമുള്ള മാംസപേശികൾ താളാത്മകമായി സങ്കോചിക്കുകയും വികസിക്കുകയും ചെയ്യും. സ്തനങ്ങൾ ദൃഢമായി ഞെട്ടുകൾ എഴുന്ന് നിൽക്കും. മുലഞെട്ടുകൾക്ക് ചുറ്റിനുമുള്ള ‘ഏരിയോളയ്ക്ക് നിറം മാറ്റം ഉണ്ടാകുമെന്നും പറയുന്നു.

സെക്സിനിടയിൽ ഏതോ ഒരു നിമിഷത്തിൽ ഇതെല്ലാം കൂടി സംഭവിച്ച് പലപ്പോഴും ഒരൽപ്പനേരത്തേക്ക് കാഴ്ച തന്നെ ഇല്ലാതായ്പ്പോകുന്ന അവസ്ഥയും പലർക്കും രതിമൂർച്ഛാവേളയിൽ സംഭവിക്കാറുണ്ടെന്ന് സെക്സ് തെറപ്പിസ്റ്റും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ഡോ. കെ. പ്രമോദ് പറയുന്നു.

പരമാനന്ദത്തിനു പിന്നിൽ

സ്ത്രീ ഉത്തേജിതയാകുമ്പോൾ വസ്തീഭാഗത്തിനു (പെൽവിസ്) ചുറ്റുമായി പേശീസമ്മർദം രൂപപ്പെടുന്നു. ഈ സമ്മർദം രതിമൂർച്ഛയിലൂടെ അലിഞ്ഞ് പോകുന്നു. ഈ സമ്മർദം ഒഴിഞ്ഞുപോകുന്നതോടൊപ്പം തന്നെ വിവിധ ഹോർമോണുകളുടെ ഒരു കുത്തൊഴുക്കുതന്നെ ശരീരത്തിലുണ്ടാകുന്നു. ഇതിൽ അനുഭൂതി മുതൽ ആലസ്യം സൃഷ്ടിക്കുന്ന ഹോർമോണുകൾ വരെ ഉണ്ട്. ഇതിനാലാണ് മറ്റൊന്നിൽ നിന്നും ലഭ്യമാകാത്ത പരമാനന്ദം രതിമൂർച്ഛയിലൂടെ അനുഭവിക്കാനാകുന്നതെന്നു പ്രസിദ്ധ ലൈംഗികശാസ്ത്ര ഗവേഷകരായ വില്യം എച്ച്. മാസ്റ്റേഴ്സ്, വെർജീനിയ ഇ. ജോൺസൺ തുടങ്ങിയവർ പറയുന്നു. പങ്കാളിയുമൊത്തുള്ള ലൈംഗികബന്ധത്തിലൂടെ മാത്രമല്ല സ്വയംഭോഗത്തിലൂടെയും രതിമൂർച്ഛ കൈവരിക്കുന്നതിനു തടസമില്ലെന്ന് ഇവർ വ്യക്തമാക്കുന്നു.

സ്ത്രീകൾക്ക് രണ്ടു തരത്തിലുള്ള രതിമൂർച്ഛയുണ്ടാകുന്നു എന്ന് ആദ്യമായി പറഞ്ഞത് മനഃശാസ്ത്രവിശകലനത്തിന്റെ പിതാവായി അറിയപ്പെടുന്ന ഫ്രോയ്ഡാണ്. ഭഗശിശ്നിക യുടെ ഉത്തേജനം വഴýി ക്ലിറ്റോറിയൽ ഓർഗാസവും യോനീനാളിയിൽ നടത്തുന്ന ഉത്തേജനത്തിലൂടെ വജൈനൽ (ജി- സ്പോട്ട്) ഓർഗാസവും. പക്ഷേ പിന്നീടുണ്ടായ പഠനങ്ങൾ ഈ വേർതിരിവിനെ തള്ളിക്കളയുന്നു.

രസഞരമ്പുകളുടെ കേന്ദ്രം

എണ്ണായിരത്തിലധികം നാഡികൾ കേന്ദ്രീകരിക്കപ്പെടുന്ന ഭാഗമാണ് ഭഗശിശ്നിക. ഇത് ലിംഗത്തിലുള്ളത്രയോ അതിലധികമോ വരുമെന്നും കരുതുന്നു. ഈ ഞരമ്പുകൾ യോനിയുടെ ഉൾഭിത്തികളിലേക്ക് നീളുന്നുണ്ടെന്നും അതിനാൽ സംഭോഗവേളയിൽ യോനീനാളി ഉത്തേജിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന രതിമൂർച്ഛ യഥാർഥത്തിൽ ഭഗശിശ്നികയുടെ ഉത്തേജനം വýഴി തന്നെയാണ് സംഭവിക്കുന്നതെന്നും മാസ്റ്റേഴ്സും ജോൺസണും പറയുന്നു. അതിനാൽ സ്ത്രീകൾക്ക് രതിമൂർച്ഛ ആസ്വദിക്കുന്നതിനുള്ള സാധാരണ മാർഗം ഭഗശിശ്നിക ഉത്തേജിപ്പിക്കപ്പെടുക എന്നതാണെന്നും എൺപതു ശതമാനം സ്ത്രീകൾക്കും ഈ ഉത്തേജനം രതിമൂർച്ഛയ്ക്ക് ആവശ്യമാണെന്നും അവർ വാദിക്കുന്നു.

ഓരോ സ്ത്രീയുടേയും ലൈംഗികഉത്തേജനകേന്ദ്രം വ്യത്യസ്തമായേക്കാം. എന്നിരുന്നാലും ഭഗശിശ്നിക ലൈംഗിക അനുഭൂതി ഉണർത്തുന്ന കാര്യത്തിൽ വളരെ പ്രധാനപ്പെട്ട ഭാഗം തന്നെയാണ്.

ആ സമയത്തെ മാറ്റങ്ങൾ

പുരുഷന്റേതുപോലെ പ്രത്യക്ഷത്തിൽ പ്രകടമാകുന്ന ലക്ഷണങ്ങളൊന്നും ഉണ്ടായിക്കൊള്ളണമെന്നില്ല പല സ്ത്രീകളുടേയും ലൈംഗിക ഉത്തേജനത്തിന്. എന്നിരുന്നാലും പൊതുവിൽ ഉത്തേജിതയായ സ്ത്രീയുടെ യോനീദളങ്ങൾ വികസിക്കുകയും നനവുള്ളതാകുകയും ചെയ്യും. ഭഗശിശ്നികയും വികസിക്കും. പുരുഷന്റെ ഉദ്ധാരണത്തിന് തുല്യമായ അവസ്ഥയായാണ് ഇത് പരിഗണിക്കപ്പെടുന്നത്. ഇണയെ സ്വീകരിക്കാൻ തക്കവണ്ണം സ്ത്രീയുടെ ശരീരം പാകമായിരിക്കുന്നു എന്നതിന്റെ സൂചനയായി ഈ മാറ്റത്തെ സ്വീകരിക്കാവുന്നതാണ്.

സംഭോഗവേളയിൽ സ്ത്രീയുടെ ലൈംഗികസുഖം അതിന്റെ പാരമ്യത്തിലെത്തി രതിമൂർച്ഛ അടുക്കാറാകുമ്പോൾ ഭഗശിശ്നിക ഉള്ളിലേക്ക് അൽപമൊന്ന് മുറുകി വലിയുകയും രതിമൂർച്ഛ ശമിക്കുന്നതുവരെ ആ നിലയിൽ തുടരുകയുമാണ് സാധാരണ സംഭവിക്കുന്നത്. രതിമൂർച്ഛയുടെ ഭാഗമായി പുരുഷലിംഗത്തിന് ഉണ്ടാകുന്നതുപോലെ താളാത്മകമായ ഒരു വിറയൽ അഥവാ തുടിപ്പും ഭഗശിശ്നികയ്ക്ക് ഉണ്ടായേക്കാം. സ്ത്രീ രതിമൂർച്ഛയിലെത്തിയോ എന്ന് പലപ്പോഴും ഭഗശിശ്നികയുടെ മാറ്റം മനസിലാക്കിയാൽ പങ്കാളിക്ക് തിരിച്ചറിയാനാകും.

മൾട്ടിപ്പിൾ ഓർഗാസം

സ്ത്രീകൾക്ക് ഒരു വേഴ്ചയിൽ തന്നെ പല തവണ രതിമൂർച്ഛ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഗവേഷകർ പറയുന്നു. എന്നാൽ പുരുഷന്റെ കാര്യത്തിൽ ഇത് അപൂർവമായി മാത്രമാണത്രെ സംഭവിക്കുന്നത്. ഒരു രതിമൂർച്ഛയുടെ സമയദൈർഘ്യം സാധാരണ 0.08 സെക്കൻഡാണ്. പുരുഷനിൽ ഒരു രതിമൂർച്ഛ സംഭവിച്ചു കഴിഞ്ഞാൽ പിന്നെ ശരീരം ഉദ്ധാരണത്തിന് മുമ്പുള്ള അവസ്ഥയിലാകുന്നു. അതിനുശേഷം പതിനഞ്ചു മിനിറ്റു മുതൽ മൂന്നോ നാലോ മണിക്കൂറുകൾ വരെ കഴിഞ്ഞേ പുരുഷന്മാർക്ക് മറ്റൊരു ഉദ്ധാരണം സംഭവിക്കൂ. എന്നാൽ സ്ത്രീകൾക്ക് ഒരു രതിമൂർച്ഛയ്ക്ക് ശേഷം വികാരംകെട്ടടങ്ങും മുമ്പ് തുടർന്നും മതിയായ ഉത്തേജനം ലഭ്യമായാൽ ഒന്നിനു പുറകെ ഒന്നായി വീണ്ടും പല തവണ രതിമൂർച്ഛ സംഭവിക്കും. മാസ്റ്റേഴ്സ് ആൻഡ് ജോൺസൺ പറയുന്നത് ഏതാണ്ട് എല്ലാ സ്ത്രീകൾക്കും ഇതിനുള്ള ശേഷിയുണ്ടെന്നാണ്.

പുരുഷന്മാർ അവരുടെ പങ്കാളിയിലൂടെ രതിമൂർച്ഛയിലെത്താൻ ഏകദേശം നാലുമിനിറ്റ് സമയമെടുക്കുമ്പോൾ സ്ത്രീകൾ ഏതാണ്ട് 10-20 മിനിറ്റ് നേരം കൊണ്ടാണ് രതിമൂർച്ഛയിലെത്തുന്നതെന്നും ഇവരുടെ പഠനങ്ങൾ പറയുന്നു. അതേസമയം സ്വയംഭോഗം ചെയ്യുമ്പോൾ നാലുമിനിറ്റുകൊണ്ട് സ്ത്രീ രതിമൂർച്ഛയിലെത്തുമെന്നും മാസ്റ്റേഴ്സും ജോൺസണും ചൂണ്ടികാണിച്ചിട്ടുണ്ട്.

_വിവരങ്ങൾക്കു കടപ്പാട് ഡോ. കെ. പ്രമോദ സെക്സ് തെറപ്പിസ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്ഷ്വൽ, മാരിറ്റൽ ഹെൽത്ത്, കൊച്ചി._