Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹമുണർത്താൻ ഒറ്റമൂലികൾ

sex-ottamooli

ലൈംഗികതയെക്കുറിച്ചും അതിന്റെ മനോഹാരിതയെക്കുറിച്ചും ഒരു സമ്പൂർണ ഗ്രന്ഥം തന്നെ എഴുതപ്പെട്ട പാരമ്പര്യമാണ് നമ്മൾ ഇന്ത്യാക്കാരുടേത്. ലൈംഗികതയും സൗന്ദര്യവും അത്രമേൽ പ്രാധാന്യത്തോടെ കൈകാര്യം ചെയ്തിരുന്ന വിഷയങ്ങളാണ്. ഉദ്ധാരണശേഷി കൂട്ടാനും ശീഘ്രസ്ഖലനം നിയന്ത്രിക്കാനും മോഹം കൂട്ടാനുമെല്ലാം നിരവധി ഔഷധയോഗങ്ങളും പച്ചിലക്കൂട്ടുകളും പണ്ടുമുതലേ തന്നെ പ്രചാരത്തിലുണ്ട്. പൗരാണികവും പ്രമുഖവുമായ ആയുർവേദഗ്രന്ഥമായ അഷ്ടാംഗ ഹൃദയത്തിൽ വാജീകരണം എന്നൊരു ഭാഗം തന്നെ ലൈംഗികബന്ധമായ വിഷയങ്ങൾക്ക് നീക്കി വച്ചിട്ടുണ്ട്. ശരീരസംയോഗത്തെ ആഹ്ലാദപ്രദവും ആനന്ദപൂർണവുമായ ഒന്നാക്കാൻ സഹായിക്കുന്ന പ്രാചീനമായ ഒറ്റമൂലികളും ഔഷധയോഗങ്ങളും വായിച്ചറിയാം.

ലൈംഗികതാൽപര്യത്തിന്

∙ഏത്തപ്പഴം നെയ്യിൽ വരട്ടി കഴിച്ചാൽ ലൈംഗികതാൽപര്യം വർധിക്കും. സ്ത്രീകൾക്കും നല്ലത്.

∙ ചെറുപയർ, കടല, ഗോതമ്പ് ഇവ ആട്ടിൻപാലിൽ ഇട്ടു വേവിച്ച് തണുക്കുമ്പോൾ തേനും നെയ്യും ചേർത്തു കഴിക്കുക. ഇതുകൂടാതെ ഉഴുന്നിൻ പരിപ്പ് പാലിലിട്ടു വേവിച്ച് പഞ്ചസാര ചേർത്തു കഴിക്കുക കൂടി ചെയ്താൽ ഇരട്ടി ഗുണം ചെയ്യും.

∙ നിലപ്പനക്കിഴങ്ങ് പാലിൽ അരച്ചു കഴിക്കുന്നതും പ്രയോജനകരം തന്നെ.

∙ പൂവമ്പഴവും പാലും ദിവസേന കഴിക്കുക.

∙ തേനും പകുതിവേവിച്ച മുട്ടയും ജാതിക്കയും കൂട്ടി കഴിച്ചാൽ താൽപര്യം വർധിക്കും. ബന്ധപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് കഴിച്ചാൽ രതിസുഖം വർധിക്കുമെന്നും സമയദൈർഘ്യം ലഭിക്കുമെന്നും വാത്സ്യായൻ പറയുന്നു.

∙ വെറ്റിലയും ജാതിക്കയും കൂട്ടി ചവച്ചിറക്കുക.

∙ ഇരട്ടിമധുരം പൊടിച്ചത് നെയ്യും തേനും പാലുമായി ചേർത്തു കഴിക്കുക.

∙ പോത്തിറച്ചി സൂപ്പു വച്ചു കഴിക്കുക.

∙ ഏഴു ബദാംപരിപ്പെടുത്ത് തലേന്നു വെള്ളത്തിലിട്ട് കുതിർത്ത് അരച്ച് ഒരു ഗ്ലാസ് പശുവിൻ പാലിൽ ചേർത്ത് പതിവായി കുടിക്കുക.

ശേഷി കൂട്ടാൻ

∙ തക്കോലവും അടപതിയൻ കിഴങ്ങും പാലിൽ വേവിച്ച് അരച്ച് തേനും നെയ്യും ചേർത്തു കഴിക്കുക.

∙ നായ്ക്കുരണപ്പരിപ്പും ഗോതമ്പും കൂടി പാലിൽ കാച്ചി ആറിയശേഷം നെയ്യും തേനും ചേർത്തു കഴിച്ച് ഒന്നു പ്രസവിച്ച പശുവിന്റെ പാൽ അനുപാതമായി കുടിക്കുക.

∙ നായ്ക്കുരണയുടെയും വയൽച്ചുള്ളിയുടെയും കായയുടെ പരിപ്പെടുത്തു പൊടിച്ച് പഞ്ചസാരയും ചേർത്ത് കറന്ന ചൂടോടു കൂടിയ പാലിൽ കലക്കി കഴിച്ചാൽ ലൈംഗികശേഷി വർധിക്കും.

∙ ചക്കക്കുരു സീസൺ കാലത്ത് മണ്ണിൽ ഇട്ടുവച്ച് ഒരുമാസം കഴിഞ്ഞ് ആവശ്യം പോലെ തോരൻ വച്ചുകഴിച്ചാൽ ലൈംഗികബലക്ഷതം മാറും.

∙ ഓരോ പഴുത്ത അമ്പഴങ്ങ വീതം അത്താഴശേഷം കഴിക്കുന്നതു നല്ലതാണ്.

സമയദൈർഘ്യത്തിന്

∙ തക്കാളി, വാഴച്ചുണ്ട് എന്നിവ തോരൻ വച്ച് ദിവസവും 180 ഗ്രാം വീതം കഴിച്ചാൽ ഉദ്ധാരണശക്തി വർധിക്കുകയും ലൈംഗികബലക്ഷയം പരിഹരിക്കപ്പെടുകയും ചെയ്യും. ശീഘ്രസ്ഖലനം മാറാനും നല്ലത്.

∙ നിലപ്പനക്കിഴങ്ങ് മികച്ച ലൈംഗികോത്തേജക ഔഷധമാണ്. ശീഘ്രസ്ഖലനം മാറാനും നല്ലത്. നിലപ്പനക്കിഴങ്ങിന്റെ പൊടി കറന്നു ചൂടു മാറാത്ത പാലിൽ ചേർത്തു കഴിച്ചാൽ ശീഘ്രസ്ഖലനം പരിഹരിക്കാം.

∙ കുറ്റിവെറ്റില, പിപ്പലി, ഇരട്ടിമധുരം എന്നീ ഔഷധങ്ങളുടെ വേര് പൊടിച്ച് പാലും പഞ്ചസാരയും ചേർത്തു കഴിച്ചാൽ ലൈംഗികശേഷി വർധിക്കും.

∙ ജാതിക്ക അരച്ചതിട്ട് കാച്ചിയ വെളിച്ചെണ്ണ ലിംഗത്തിൽ പുരട്ടുക.

∙ മുരിങ്ങയുടെ മൂത്തകുരു അരച്ച് പാലിൽ ചേർത്തു കഴിക്കുക.

ആകർഷണം കൂട്ടാൻ

∙ താലീസപത്രം, തകരം എന്നിവയുടെ ഇലകൾ പൊടിച്ച് കുഴമ്പാക്കി ശരീരത്തിൽ പുരട്ടുന്നത് ശാരീരികമായ ആകർഷകത്വം കൂട്ടുമെന്ന് കാമസൂത്രത്തിൽ പറയുന്നു.

∙ പുനർനവ, നറുനീണ്ടി, താമര എന്നിവയുടെ ഇലകൾ ചേർത്തുണ്ടാക്കുന്ന എണ്ണ പുരട്ടുന്നതും ശാരീരികമായ ആകർഷകത്വം വർധിപ്പിക്കുക.

വൃഷണവീക്കം

∙ ജീരകം അരച്ച് ചെറുചൂടോടെ പുരട്ടുക.

∙ വെറ്റില ഇലയിൽ എണ്ണ പുരട്ടി ചെറുതായി ചൂടുപിടിപ്പിച്ച് വീക്കമുള്ളിടത്ത് മൃദുവായി തടവുക.

∙ ഉങ്ങിന്റെ വേര് കഞ്ഞിവെള്ളത്തിൽ അരച്ചു പുരട്ടുക.

സ്ത്രീ ലൈംഗികതയ്ക്ക്

∙ ശതാവരിക്കിഴങ്ങിന്റെ നൂറ്, നിലപ്പനക്കിഴങ്ങിൻ നൂറ്, വയൽച്ചുള്ളിയരി, ഞെരിഞ്ഞിൽ, ഇലവിൻ പശ എന്നീ ഔഷധങ്ങൾ സമമെടുത്ത് പാലിൽ ചേർത്ത് ഉപയോഗിക്കാവുന്നതാണ്.

∙ ശതാവരി ചേർന്ന ശതാവരിഗുളം, മദനകാമേശ്വരി ലേഹ്യം എന്നിവ സ്ത്രീകൾക്ക് ലൈംഗിക ഉണർവും ഓജസും നൽകും.

∙ കുറുന്തോട്ടി വേര്, അടപതിയൻ കിഴങ്ങ്, ശതാവരിക്കിഴങ്ങ്, കോവൽ കിഴങ്ങ്, നറുനീണ്ടി, ഇലിപ്പക്കാതൽ, ഇരട്ടിമധുരം എന്നീ ഔഷധങ്ങൾ ചേർത്തു കഷായമുണ്ടാക്കുക. ഈ കഷായം തേൻ ചേർത്തു കഴിക്കുക.

വെള്ളപോക്കിന ്

∙ നിലപ്പനക്കിഴങ്ങ്, ഞെരിഞ്ഞിൽ, ശതാവരിക്കിഴങ്ങ് ഇവ രണ്ടു കഴഞ്ചു വീതം എടുത്തു ചതച്ച് കിഴികെട്ടി ഉരിപാലിൽ രണ്ടു നാഴി വെള്ളം ചേർത്ത് അതിലിട്ടു കുറുക്കി പാലോളമാക്കി കിഴി പിഴിഞ്ഞുകളഞ്ഞ് രാത്രി കഴിക്കുക. സ്ത്രീകളിലെ വെള്ളപോക്ക് ശമിക്കും.

∙ ജീരകം, കൊത്തമല്ലി, നറുനീണ്ടിക്കിഴങ്ങ് എന്നിവ തുല്യ അളവിലെടുത്ത് അതേ അളവ് ശർക്കരയും ചേർത്തിടിച്ച് നെല്ലിക്കയുടെ വലുപ്പമുള്ള ഉരുളകളാക്കുക. ഇത് ഓരോ എണ്ണ വീതം രാവിലെയും വൈകുന്നേരവും പതിവായി കഴിച്ചാൽ വെള്ളപോക്ക് കുറയും.

∙ ശതാവരിക്കിഴങ്ങിട്ട് പാൽ കാപ്പി പതിവായി കഴിച്ചാൽ സ്ത്രീരോഗങ്ങൾക്ക് ആശ്വാസം ലഭിക്കും.

ശതാവരിയെന്ന നാടൻ വയാഗ്

നാടൻ വയാഗ്രയാണ് ശതാവരിക്കിഴങ്ങെന്നു പറയാം. ഇതരച്ച് പാലിൽ കലക്കി കഴിച്ചാൽ ലൈംഗിക ഉണർവു ലഭിക്കും. വെള്ളപോക്കു പോലുള്ള സ്ത്രീജന്യമായ രോഗങ്ങൾ മാറ്റുന്നതോടൊപ്പം ലൈംഗികശേഷിയും വർധിപ്പിക്കുന്നു.

∙ 60 ഗ്രാം ശതാവരിക്കിഴങ്ങ് കഴുകി ചതച്ച് പശുവിൻ പാലിൽ പുഴുങ്ങി അരച്ച് പാൽ ചേർത്തു കഴിക്കുന്നത് ലൈംഗികതാൽപര്യം വർധിപ്പിക്കും. ശതാവരിക്കിഴങ്ങ് അച്ചാറിട്ടു കഴിക്കുന്നതും ഏറെ ഗുണകരമാണ്.

_ഒറ്റമൂലി വിവരങ്ങൾക്ക് കടപ്പാട്: പി. വി. തോമസിന്റെ ഗൃഹവൈദ്യം എന്ന ഗ്രന്ഥം_

Your Rating: