Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈംഗികതയിൽ അമിതവൃത്തി ആപത്താകുമ്പോൾ?

sexual-hygeine

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ആറു മാസമായി. ഭാര്യയ്ക്ക് ലൈംഗികബന്ധത്തോട് ഒരുതരം അറപ്പു പോലെ. ഇതു മാറ്റിയെടുക്കാൻ ചികിത്സ ആവശ്യമാണോ?

അമിതവൃത്തി എന്ന ഒരു മാനസികാവസ്ഥ ചിലരിൽ തീവ്രമാണ്. പൊതുവെ സ്ത്രീകളിലാണ് ഈ അസ്വസ്ഥത കൂടുതലും. ദിവസവുമുള്ള പ്രവർത്തികളിൽ തോന്നുന്ന അമിതവൃത്തി ബോധം ലൈംഗികജീവിതത്തെയും ബാധിക്കും. ശുചിത്വബോധം അത്യാവശ്യമാണ്. എന്നാലതു ഒരു ഭ്രമം ആകുമ്പോഴാണു രോഗമാവുക. ഒരുദിവസം തന്നെ പലതവണ കുളിക്കുക, കൈകളും കാലുകളും മുഖവും ആവർത്തിച്ചു കഴുകുക, അറിയാതെ ആരെങ്കിലും സ്പർശിച്ചാൽ പോലും പെട്ടെന്നു പോയികുളിക്കുക, കിടന്ന കിടക്കവിരി ഉടനെ കഴുകുക. ചിലർക്ക് അണുനാശിനിയിൽ തന്നെ കൈകാലുകൾ കഴുകിയാലെ തൃപ്തിയാകുകയുള്ളൂ. അങ്ങനെ തുടരുന്നു ശുചിത്വപാലനം.

ഒബ്സസീവ് കംപൾസീവ് ഡിസോർഡർ എന്നാണ് ഈ രോഗത്തിന്റെ പേര്. മറ്റു കാര്യങ്ങളിൽ അമിതവൃത്തിയുള്ളവരിൽ ലൈംഗികാവയവങ്ങളുടെ കാര്യത്തിൽ വൃത്തി അമിതമാകും. ലൈംഗികാവയവങ്ങൾ കൂടുതൽ തവണ സോപ്പും അണുനാശിനിയുമപയോഗിച്ചു വൃത്തിയാക്കുമ്പോൾ ചർമത്തിന്റെ സ്നിഗ്ധത നഷ്ടപ്പെട്ട് ചർമരോഗങ്ങൾ ഉണ്ടാകും. ചിലർ അമിതമായി പെർഫ്യൂം ഉപയോഗിക്കും. ഇതും ചർമത്തിനു ദോഷകരമാണ്.

പങ്കാളിയുടെയും സ്വന്തം ലൈംഗികാവയവങ്ങളോടും ബഹുമാനവും ഇഷ്ടവുമുണ്ടെങ്കിലേ ലൈംഗികബന്ധവും സുഖകരവും സന്തോഷകരവുമാകുകയുള്ളൂ. മറ്റുള്ളവർ പരിഹസിച്ചാൽ അമിതവൃത്തിബോധമുള്ളവരിൽ ആധി കൂടുകയേയുള്ളൂ. മാലിന്യമോ അഴുക്കോ ഇല്ലെന്ന തോന്നലായി ഈ അവസ്ഥയെ മാറ്റിയെടുക്കാൻ അൽപം ശ്രമം ആവശ്യമാണ്. യുക്തിപൂർവം ചിന്തിച്ച് ഈ അവസ്ഥയിലേക്കു മനസിനെ വളർത്താൻ സൈക്കോളജിസ്റ്റിന്റെ നിർദേശം ആവശ്യമാകും. ഇഷ്ടത്തോടെ ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള മാനസികാവസ്ഥയിലേക്കെത്തിക്കാൻ സെക്സോളജിസ്റ്റിന്റെ സഹായം തേടുന്നതു നല്ലതാണ്. കഴുകൽ, വൃത്തിയാക്കൽ എന്നിവയുടെ തവണ ക്രമേണ കുറച്ചു കൊണ്ടുവന്ന് ഈ രോഗാവസ്ഥ മാറ്റിയെടുക്കാം.

പങ്കാളിക്ക് ആവശ്യത്തിനു ശുചിത്വശീലവും ശുചിത്വബോധവുമുണ്ടെന്നു ബോധ്യപ്പെടുത്തുകയും വേണം. പങ്കാളിയുമായി ഒരുമിച്ചു കുളിക്കുന്നതും ഗുണം ചെയ്യും. വസ്ത്രം, സോപ്പ്, പൗഡർ, സുഗന്ധദ്രവ്യം എന്നിവ തിരഞ്ഞെടുക്കാനുള്ള ചുമതലയും പങ്കാളിയെ ഏൽപ്പിക്കുക. 

Your Rating: