Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈംഗിക തകരാറുകൾ പരിഹരിക്കാം

sexual-problems

കിടപ്പറയിൽ എന്നും പരാതിക്കാരനാണു പുരുഷനെങ്കിൽ അവൻ ആദ്യം തിരിച്ചറിയേണ്ടതു തന്റെ തന്നെ ലൈംഗിക പ്രശ്നങ്ങളെയാണ്. പുരുഷന്മാരിലാണോ സ്ത്രീകളിലാണോ ലൈംഗികതകരാറുകളും പ്രശ്നങ്ങളും കൂടുതലുള്ളത്? നൂറുശതമാനം ശരിയായ ഉത്തരം പറയാനറിയില്ലെങ്കിലും ചികിത്സ തേടുന്നവരിൽ പുരുഷന്മാർ തന്നെയാണു മുന്നിൽ.

പുരുഷന്മാരിൽ പത്തുശതമാനം പേരെയും ബാധിക്കുന്ന പ്രശ്നമാണ് ഉദ്ധാരണ പ്രക്രിയ തകരാറുകൾ (Erectile dysfunction) അഥവാ ഇ ഡി. 40 കഴിഞ്ഞ 52 ശതമാനം പുരുഷന്മാരെയും ഇത് അലട്ടുന്നുണ്ടെങ്കിലും അവരിൽ വളരെക്കുറച്ചു പേർ മാത്രമാണു ചികിത്സയ്ക്കു ശ്രമിക്കുന്നത്. സാധാരണ ലൈംഗിക വികാരവും ഉദ്ധാരണവും ഉള്ളവരായിരിക്കും ഇ ഡി അനുഭവിക്കുന്ന എല്ലാ പുരുഷന്മാരും. ഉള്ള ഉദ്ധാരണത്തിന് ആവശ്യമായത്ര ദൃഢതയില്ലായ്മയും ആവശ്യമായത്ര സമയം നീണ്ടുനിൽക്കാതെ വരികയും ആണു പ്രശ്നം. അതായതു ഭാഗികമായ ഉദ്ധാരണമില്ലായ്മ.

പൂർണമായും ഉദ്ധാരണശേഷിയില്ലായ്മ അഥവാ ബലഹീനതയാണ് ഇംപൊട്ടൻസ് (പൂർണശേഷിക്കുറവ്). പഴകിയ ഉദ്ധാരണപ്രശ്നങ്ങൾ 80 ശതമാനവും സംഭവിക്കുന്നതു ശാരീരികമായ കാരണങ്ങൾകൊണ്ടാണ്. ബാക്കി ഇരുപതു ശതമാനം മാത്രമാണു മാനസിക കാരണങ്ങളാൽ സംഭവിക്കുന്നത്. ജന്മനാതന്നെ ഇ ഡി പ്രകടമാകുന്നവരുണ്ട്. ദ്വിതീയ ഇഡിയാണ് കൂടുതൽ കണ്ടുവരുന്നത്. ഇത് ഏതാനും ലഭിച്ച ശേഷം ഉണ്ടാവുന്നതാണ്.

ദ്വിതീയ ഇ ഡി യുടെ കാരണങ്ങൾ

ഹൃദയധമനിരോഗങ്ങൾ, രക്താതിസമ്മർദം, പ്രമേഹം, രക്തധമനികളുടെ ഉൾവ്യാസം കുറഞ്ഞു പോകുന്ന അതിരോസ്ക്ലിറോസിസ് മൂലം, വൃക്കത്തകരാർ മൂലം, നാഡിവ്യവസ്ഥയിലെ തകരാറുകൾ, പാർക്കിൻസോണിസം, സ്ട്രോക്ക് തുടങ്ങിയ രോഗാവസ്ഥകൾ, ഇടുപ്പ്, വസ്തിപ്രദേശം തുടങ്ങിയ ലൈംഗികാവയവങ്ങൾ സ്ഥിതിചെയ്യുന്ന ശരീരഭാഗങ്ങളിൽ നടത്തപ്പെടുന്ന ശസ്ത്രക്രിയകൾ, ആ ഭാഗങ്ങളിൽ സംഭവിക്കുന്ന അപകടങ്ങൾ, ക്ഷതങ്ങൾ തുടങ്ങിയവയ്ക്കു ശേഷം ഇ ഡി അനുഭവപ്പെടാറുണ്ട്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ നടത്തപ്പെടുന്ന ശസ്ത്രക്രിയ ഒരു ഉദാഹരണമാണ്. ലിംഗത്തിൽ ദശവളർച്ചയാണു (Peyronies രോഗം) മറ്റൊരു കാരണം. മറ്റു രോഗങ്ങൾക്കു കഴിക്കുന്ന ഔഷധങ്ങളുടെ പാർശ്വഫലമായി ഇ ഡി സംഭവിക്കുന്നുണ്ട്. രക്താതിസമ്മർദം, മാനസികരോഗം, ആമാശയവ്രണം തുടങ്ങിയവയ്ക്കുള്ള ഔഷധങ്ങളാണ് ഏറെയും ഇ ഡി ക്കു കാരണമായിത്തീരുന്നത്.

രക്തധമനികൾ രോഗബാധിതമാവുമ്പോൾ ആദ്യം ബാധിക്കുന്നതു സൂക്ഷ്മരക്തധമനികളെയാണ്. തുടർന്നാണു വ്യാസം കൂടിയ ധമനികളിൽ രോഗബാധ കണ്ടു തുടങ്ങുക. ലിംഗത്തിലേക്കുള്ളവ സൂക്ഷ്മരക്തധമനികളാണ്. ഹൃദയത്തിലേക്കും തലച്ചോറിലേക്കും ഉള്ള ധമനികൾ വ്യാസം കൂടിയവയാണ്. ഹൃദയധമനിരോഗങ്ങളായ ഹൃദയസ്തംഭനം, സ്ട്രോക്ക് തുടങ്ങിയവയുടെ മുന്നോടിയായി ഇ ഡി സംഭവിക്കുന്നത് ഇങ്ങനെയാണ്. അതുകൊണ്ടു മാരകരോഗങ്ങളുടെ മുന്നറിയിപ്പായി ഇ ഡി സംഭവിക്കുന്നതായി ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ഉദ്ധാരണശേഷി ലഭിക്കാൻ

ഉദ്ധാരണക്കുറവ് അധികവും സംഭവിക്കുന്നതു ശാരീരികം എന്നതിലുപരി മനോശാരീരിക കാരണങ്ങളാലാണ്. പ്രമേഹം, പ്രമേഹം തുടക്കം കുറിക്കുന്ന പ്രമേഹമല്ലാത്ത അവസ്ഥ, തൈറോയ്ഡ് ഗ്രന്ഥി പ്രശ്നങ്ങൾ, രക്തസമ്മർദത്തിനും മറ്റും കഴിക്കുന്ന ഔഷധങ്ങളുടെ പാർശ്വഫലങ്ങൾ തുടങ്ങിയവയാണു ശാരീരികമായ കാരണങ്ങൾ. വയർഭാഗത്തെ ശരീരവണ്ണം 90 സെ.മീ. യിൽ അധികമായിട്ടിരിക്കുന്നത് (സ്ത്രീകളിൽ 80) മേൽപറഞ്ഞ രോഗാവസ്ഥകളുടെ മുന്നോടിയാകാം.

പുരുഷനിൽ ലൈംഗികവികാരം ഉണ്ടാവുമ്പോൾ, ലിംഗത്തിനുള്ളിലെ പേശികളിലെ സൂക്ഷ്മരക്തവാഹിനികൾ വികസിക്കുകയും അവയിൽ രക്തം ഇരച്ചുകയറി തിങ്ങിനിറയുകയും ചെയ്യുമ്പോൾ, അയഞ്ഞ ലിംഗം ദൃഢമായിത്തീരുന്നു. ഹൃദയത്തിലേക്കു രക്തം വഹിക്കപ്പെടുന്ന, ലിംഗത്തിനുള്ളിലുള്ള സിരകൾ താൽക്കാലികമായി അടയുന്നു. പേശിനിർമിതമായ അറകളിൽ രക്തത്തിന്റെ അധികമർദം വരുത്തുന്ന മാറ്റമാണു ലിംഗോദ്ധാരണം. ഉദ്ധാരണത്തിനാവശ്യമായ ചോദനകൾ ലിംഗത്തിലേക്കെത്താതെ വരിക (Failure to initate), ലിംഗത്തിലേക്കു വേണ്ടത്ര രക്തം കയറാതെ വരിക, ലിംഗത്തിലെത്തിയ രക്തം അവിടെ സംഭരിക്കപ്പെടാതെ തിരിച്ചിറങ്ങിപ്പോയിക്കൊണ്ട് ഉദ്ധാരണം നീണ്ടുനിൽക്കാത്ത അവസ്ഥ (Failure to store) എന്നിവയാണ് ശാരീരിക കാരണങ്ങളാൽ സംഭവിക്കുന്ന ഉദ്ധാരണത്തകരാറുകൾ.

രാവിലെ ഉറക്കമുണർന്നാൽ ലിംഗം ഉദ്ധരിക്കുന്നുണ്ട് എങ്കിൽ ശാരീരികമായി യാതൊരു പ്രശ്നങ്ങളും ഇല്ല എന്നു മനസിലാക്കാം. ഉറക്കത്തിൽ സ്വയം അറിയാതെതന്നെ 3—4 തവണ ലിംഗോദ്ധാരണം സംഭവിക്കുന്നുണ്ട് (നൊക്ടേണൽ ട്യൂമസെൻസ് (Nocturnal Tumescene) എന്നാണിതറിയപ്പെടുന്നത്) എങ്കിൽ ഭയപ്പെടാനില്ല. ലിംഗപേശിയിലേക്കു മരുന്നു കുത്തിവച്ചു (I. C. I) ഉദ്ധാരണം സംഭവിച്ചാൽ പ്രശനം മാനസികമോ ഞരമ്പു സംബന്ധിച്ചോ ആണെന്നു കണ്ടെത്താൻ കഴിയും. ഹോർമോൺ നില, രക്തത്തിലെ ഗ്ലൂക്കോസ് നില, കൊളസ്ട്രോൾ നില ഇവയും കണ്ടെത്തേണ്ടത് അനിവാര്യമാണ്.

ശീഘ്രസ്ഖലനം ഒഴിവാക്കാൻ

സ്ത്രീയിൽ രതിമൂർചഛ അനുഭവപ്പെടുന്നതിനു മുമ്പു തന്നെ പുരുഷനു സ്ഖലനം സംഭവിക്കുന്നതാണ് പ്രിമെപച്വർ ഇജാക്വലേഷൻ എന്ന ശീഘ്രസ്ഖലനം. പുരുഷൻ ഇച്ഛിക്കാതെ സംഭവിക്കുന്നതാണ് ഇത്. ദീർഘനാളുകളായി ലൈംഗികബന്ധം സാധിക്കാത്തവർ (ഓരോ പുരുഷന്റെയും പ്രായം, ആരോഗ്യം ഇവ അനുസരിച്ച്, ദീർഘനാളിന്റെ നിർവചനം ഒരാഴ്ച മുതൽ മാസങ്ങൾ വരെയാവാം.) മുൻധാരണയോടെ സംഭോഗത്തിലേർപ്പെടുന്നവർ, ചില ഔഷധങ്ങൾ കഴിക്കുന്നവർ എന്നിവർക്ക് ആദ്യസംയോഗത്തിൽ മാത്രം ശീഘ്രസ്ഖലനം സ്വാഭാവികമാണ്.

സ്ത്രീയിൽ ലൈംഗിക ഉത്തേജനം സംഭവിച്ച്, യോനിയിൽ സ്രവങ്ങളുണ്ടായ ശേഷം, സ്ത്രീ ആഗ്രഹിക്കുമ്പോൾ മാത്രം സംഭോഗം തുടങ്ങുക. വളരെയധികം ശീഘ്രസ്ഖലനങ്ങളും ഇങ്ങനെ പരിഹരിക്കപ്പെടും. സെലക്ടീവ് റുപ്ടേക് ഇൻഹിബിറ്റർ ഓഫ് സെറോടോനിൻ വിഭാഗത്തിൽപ്പെട്ട ഫ്റോക്സെറ്റിൻ, കോമിപ്രാമൈൻ ഔഷധങ്ങൾ, ഒരു വിദഗ്ധ ഡോക്ടറുടെ മേൽനോട്ടത്തിൽ കഴിച്ചാൽ ഫലപ്രദമാണ്. St. John’s Wort തുടങ്ങിയ ഹോമിയോ ഓർഗാനോപ്പതിക് ഔഷധങ്ങൾ സൈക്കോ സോമാൻറിക് അവസ്ഥയിൽ സംഭവിക്കുന്ന ശീഘ്രസ്ഖലനത്തിനു പ്രതിവിധിയാണ്.

പുരുഷനിലെ ലൈംഗികശേഷിയും അവനിലെ സന്താനോല്പാദനക്ഷമതയും ആയി യാതൊരു ബന്ധവും ഇല്ല. തികഞ്ഞ ലൈംഗികശേഷിയുള്ളവനു ബീജോല്പാദനവും മറിച്ചും ബീജം നിറഞ്ഞ ശുക്ലം ഉള്ളയാൾക്കു ലൈംഗികശേഷിയും ഉണ്ടായിരിക്കണമെന്നില്ല.

സൈക്കിൾ സവാരി പ്രശ്നമായാൽ

ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള കാരണങ്ങളിൽ പ്രധാനമായ ഒന്ന് സ്ഥിരമായ സൈക്കിൾ സവാരിയാണ്. ലിംഗത്തിലേക്കു രക്തം നൽകുന്ന ധമനികൾ വൃഷണസഞ്ചിയ്ക്കും മലദ്വാരത്തിന് ഇടയ്ക്കുള്ള പെരിനിയം എന്ന ഭാഗത്തു കൂടിയാണു കടന്നു പോകുന്നത്. സ്ഥിരമായി സൈക്കിൾ ചവിട്ടുന്നത് ഈ ധമനികളെ പ്രതികൂലമായി ബാധിക്കും.

സ്ഖലനപ്രശ്നങ്ങൾ നാലുതരം

ശീഘ്രസ്ഖലനം കൂടാതെ മറ്റു സ്ഖലന പ്രശ്നങ്ങൾ കൂടിയുണ്ട്.

താമസിച്ച് സ്ഖലനം : ആവശ്യമായത്ര ഉദ്ധാരണം, ലൈംഗികതാൽപര്യം, ഉത്തേജനം ഇവ എല്ലാം വേണ്ടത്ര ഉണ്ട്. എങ്കിലും സംഭോഗാവസ്ഥയിൽ സ്ഖലനം സംഭവിക്കാത്ത അവസ്ഥ. സ്ത്രീയ്ക്ക് രതിമൂർച്ഛ (Orgasm) സംഭവിക്കാൻ താമസിക്കുന്ന അവസരങ്ങൾ ആവർത്തിക്കപ്പെടുന്നതിനും ഇതിന് ഒരു കാരണമാണ്.

വിപരീതസ്ഖലനം: സ്ഖലിക്കപ്പെടുന്ന ശുക്ലം ലിംഗത്തിലൂടെ പുറത്തേക്കു (യോനിക്കുള്ളിലേക്ക്) പോവുന്നതിനു പകരം, തിരിച്ചു മൂത്രാശയത്തിലേക്കു പോവുന്ന അവസ്ഥ. സ്ഖലന സമയം മൂത്രാശയത്തിന്റെ വാൽവ് യഥാസമയം അടയപ്പെടാത്തതാണു കാരണം. സംഭോഗസമയം സ്ഖലനം നടന്നതായി ബോധ്യപ്പെടും. പക്ഷേ ഒരു തുള്ളി ശുക്ലം പോലും വരുകയില്ല. സംഭോഗശേഷം ഒഴിച്ച മൂത്രം, ശുക്ലം കലർന്നു മങ്ങിയ നിറത്തിൽ കാണപ്പെടുകയും ചെയ്യും.

സ്ഖലനരാഹിത്യം: സംഭോഗസമയം സ്ഖലനമേ സംഭവിക്കാത്ത അവസ്ഥയാണിത്. മാനസികവും ശാരീരികവുമായ കാരണങ്ങളാൽ സ്ഖലനം സംഭവിക്കാതെ വരാം. സ്ഖലനത്തിനു ഭാഗമാക്കാവുന്ന കോശകലകളെ വൈദ്യുതതരംഗങ്ങളുപയോഗിച്ച് ഉത്തേജിപ്പിച്ചു കൊണ്ടു സ്ഖലനം നടത്തുന്ന Vibrator ചികിത്സ, ഔഷധങ്ങൾ കൊണ്ടു ഫലം ലഭിക്കാത്തപ്പോൾ പ്രയോഗിക്കാറുണ്ട്.