ലൈംഗികത നിങ്ങളെ ചെറുപ്പമാക്കും

sex
SHARE

ചെറുപ്പമാകാനുള്ള മനുഷ്യന്റെ ആഗ്രഹത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അധികം കുറുക്കു വഴികൾ തേടാതെതന്നെ ചെറുപ്പം നിലനിർത്താൻ വഴിയുണ്ടെന്നാണ് ഒരു പുതിയ പഠനം പറയുന്നത്. ആരോഗ്യകരമായ ലൈംഗികതയാണ് ചെറുപ്പമാകാനുള്ള വഴി. ആഴ്ചയിൽ ഒരിക്കലെങ്കിലും ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ഒരു വ്യക്തിയെ 15 വർഷം ചെറുപ്പമായി തോന്നിപ്പിക്കുമത്രേ. 

നിയോ ജി എന്ന സ്ഥാപനം നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. വളർത്തു മൃഗങ്ങളെ പരിപാലിക്കൽ, അവധി ദിവസങ്ങളിലെ ഔട്ടിങ്, പങ്കാളിയോടൊത്ത് കൂടുതൽ സമയം ചെലവഴിക്കുക ഇതെല്ലാം ചെറുപ്പമാകാൻ സഹായിക്കും. അൻപതും അതിൽ കൂടുതലും പ്രായമുള്ളവർ വർഷത്തിൽ നാലു തവണയെങ്കിലും ലൈംഗിക ബന്ധത്തിലേർപ്പെടുകയും 16 തവണ വ്യായാമം ചെയ്യുകയും ജോലിയിൽനിന്നു ചെറിയ അവധി എടുക്കുകയും ചെയ്യുന്നത് ചെറുപ്പമായി തോന്നാൻ സഹായിക്കുമെന്നും സർവേ ഫലം പറയുന്നു. 

വളരെയധികം ആക്ടീവ് ആയ ആളുകൾക്ക്, ഒന്നും ചെയ്യാൻ താൽപര്യമില്ലാതെ ഇരിക്കുന്ന ആളുകളെക്കാൾ 12 വയസ്സു വരെ പ്രായം കുറവുള്ളതായി തോന്നും. 

ഒരാൾക്ക് അവനവനെത്തന്നെ നോക്കിക്കാണാനും ജീവിതത്തിലെ ഏറ്റവും മികച്ച കാര്യങ്ങൾ ആസ്വദിക്കാനും പ്രായം ഒരു തടസ്സമല്ലെന്ന് ഈ സർവേ ഫലം പറയുന്നു. 

Read More : Health and Sex

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SEX
SHOW MORE
FROM ONMANORAMA