ഇന്ത്യക്കാരുടെ സെക്സ് ലൈഫ് എങ്ങനെ?

137338796
SHARE

ലൈംഗികജീവിതത്തെക്കുറിച്ച് അധികം പുറത്തു പറയാന്‍ ഇഷ്ടമില്ലാത്തവരാണ് പൊതുവേ ഇന്ത്യക്കാര്‍. യുണിസെഫിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഒരു ദിവസം ഇന്ത്യയില്‍ പിറന്നു വീഴുന്നത്  69,000  കുഞ്ഞുങ്ങളാണ്. ലോകജനസംഖ്യയില്‍  ഇന്ത്യ അധികം വൈകാതെ തന്നെ ചൈനയെ മറികടക്കുമെന്നാണ് റിപ്പോര്‍ട്ട്. 

എങ്ങനെയാണ് ഇന്ത്യക്കാരുടെ ലൈംഗികജീവിതം? വിവാഹത്തിനു മുന്‍പും ശേഷവുമുള്ള ഇന്ത്യക്കാരുടെ സെക്സ് ലൈഫ് എങ്ങനെയാണ്?, ആദ്യലൈംഗികബന്ധം ആരംഭിക്കുമ്പോള്‍ നിങ്ങളുടെ പ്രായം എത്രയായിരുന്നു ? ഇങ്ങനെ ഒരുപാട് സംശയങ്ങള്‍ ഉണ്ട്. 

നാഷണല്‍ ഫാമിലി ഹെല്‍ത്ത്‌ സര്‍വേയും അന്താരാഷ്ട്ര ഡെമോഗ്രഫിക് ആന്‍ഡ്‌ ഹെല്‍ത്ത്‌ സര്‍വേയും ചേര്‍ന്ന് ഏഷ്യന്‍ രാജ്യങ്ങളില്‍ നടത്തിയ ഒരു പഠനം ഇതിന് ഉത്തരം നല്‍കുന്നുണ്ട്. അതനുസരിച്ച് 72 രാജ്യങ്ങളിലെ കണക്കു പ്രകാരം ഇന്ത്യയിലെ പുരുഷന്മാരില്‍ ഏറിയപങ്കും തങ്ങളുടെ  24 വയസ്സിനുള്ളില്‍  ആദ്യ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടവരാണ്. സ്ത്രീകള്‍ക്ക് ഇത് 19 ആണ്. ഇതുതന്നെ ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമാണ്. 

ഇന്ത്യയില്‍  45 വയസ്സു കഴിഞ്ഞിട്ടും വിവാഹിതരാകാത്ത സ്ത്രീകള്‍ വെറും 1% ആണ്. ഇതിൽ പുരുഷന്മാരുടെ കണക്കു 2% ആണ്. ഇന്ത്യയില്‍ ആളുകളുടെ വിവാഹപ്രായം കൂടി വരികയാണെങ്കിലും വിവാഹത്തിനു മുൻപ് സെക്സില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നതായും റിപ്പോര്‍ട്ടുണ്ട്.  3% പെണ്‍കുട്ടികളും 11% ആണ്‍കുട്ടികളും പ്രിമാരിറ്റല്‍ സെക്സില്‍ ഏര്‍പ്പെടുന്നുണ്ടെന്നും ഈ സര്‍വേ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SEX
SHOW MORE
FROM ONMANORAMA