സുരക്ഷിത ലൈംഗികബന്ധം; അലംഭാവത്തിൽ മുന്നിൽ യുവാക്കൾ

sex
SHARE

സുരക്ഷിത ലൈംഗികബന്ധത്തിന് അലംഭാവം വിചാരിക്കുന്നതില്‍ യുവാക്കള്‍ മുന്നിലെന്ന് പുതിയ പഠനം. ജേര്‍ണല്‍ ഓഫ് ഹെല്‍ത്ത്‌ റിസേര്‍ച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് അറിയാമെങ്കില്‍ പോലും സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ ഇവര്‍ മടി കാണിക്കുന്നു എന്നതാണ് ഈ പഠനത്തിലൂടെ വെളിവായത്. 

എയ്ഡ്സ്, ലൈംഗികരോഗങ്ങള്‍, സെര്‍വിക്കല്‍ കാന്‍സര്‍ തുടങ്ങിയ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന അസുഖങ്ങളെ കുറിച്ച് ഇവര്‍ക്ക് അവബോധം ഉണ്ടായിട്ടു കൂടി ഇവര്‍ വീണ്ടും വീണ്ടും ഇതിനു മുതിരുന്നു. 18-25 വയസ്സിനുള്ളില്‍ പ്രായമുള്ള  157 പുരുഷന്മാരെയും  177 സ്ത്രീകളെയും ഈ പഠനത്തിനായി ഗവേഷകര്‍ സമീപിച്ചിരുന്നു. ഇതില്‍ നല്ലൊരു ശതമാനം പുരുഷന്മാരും കോണ്ടം പോലും ഉപയോഗിക്കതെയുള്ള ലൈംഗികബന്ധത്തിനാണ്‌ താല്പര്യം പ്രകടിപ്പിച്ചത്. സ്ത്രീകളും സുരക്ഷാമാര്‍ഗങ്ങള്‍ സ്വയം സ്വീകരിക്കാനോ പങ്കാളി സ്വീകരിക്കാനോ അത്രയ്ക്ക് താല്പര്യപ്പെടുന്നില്ല. 

പങ്കാളിയുമായുള്ള സ്നേഹബന്ധം ഏറെ ആഴത്തിലാണെങ്കിലാണ് നല്ലൊരു പങ്കു സ്ത്രീകളും സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ മടി കാണിക്കുന്നതെന്നാണു ഗവേഷകര്‍ പറയുന്നത്. എന്നാല്‍ പങ്കാളി കോണ്ടം ഉപയോഗിക്കുന്നതില്‍ താല്പര്യപ്പെടുന്നുണ്ടാകില്ല എന്ന് കരുതുന്നവരാണ് മിക്ക സ്ത്രീകളും. ഇത് അവരെ തന്നെ അപകടത്തിലാക്കുന്ന പ്രവണതയായിട്ടാണ് കണ്ടുവരുന്നത്‌. ആരോഗ്യപരമായതും സുരക്ഷിതമായതുമായ ലൈംഗികബന്ധത്തിന്റെ പ്രസക്തിയെ കുറിച്ച് ഇനിയും യുവജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ അവബോധം ഉണ്ടാകേണ്ടിയിരിക്കുന്നു എന്നു തന്നെയാണ് ഈ പഠനം വഴി ഗവേഷകര്‍ വ്യക്തമാക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SEX
SHOW MORE
FROM ONMANORAMA