വിരസമാകുന്ന ലൈംഗിക ജീവിതം ; തെറ്റിദ്ധാരണകൾ അകറ്റാം

sexual problems
SHARE

ഞാൻ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. എനിക്കു മുപ്പതു വയസ്സ്. ഭർത്താവിനു മുപ്പത്തിയഞ്ചു വയസ്സ്. എന്റെ ഭർത്താവിനു ലൈംഗിക കാര്യത്തിൽ വളരെ താൽപ്പര്യമാണ്. അതില്ലെങ്കിൽ ജീവിതമില്ല എന്നാണു കരുതുന്നത്. കുറേ നാളായി എന്നെ അലട്ടുന്ന പ്രശ്നം എഴുതാൻ ഭയങ്കര വിഷമവും നാണവും ഉണ്ട്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഓരോ പ്രശ്നങ്ങളാണ്. ഒരു സുഖവും ഇല്ല. യോനിയിലെ ദ്വാരം വലുതാണത്രേ. അതിനാൽ പരസ്ത്രീ ബന്ധം ആഗ്രഹിക്കുകയാണ്. എനിക്കു മാത്രമാണോ ഡോക്ടർ ഈ പ്രശ്നം? ദ്വാരം ചെറുതാക്കാൻ വല്ല മാർഗവുമുണ്ടോ?

ഉത്തരം: കുടുംബ ഭദ്രതയ്ക്കു ലൈംഗിക ബന്ധം ഏതൊരു പ്രായത്തിലും ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. പൊതുവേ പുരുഷന്മാർക്കു ലൈംഗികതൃഷ്ണ സ്വൽപം കൂടുതലായിട്ടാണു കണ്ടു വരുന്നത്. മനുഷ്യരാശിയുടെ നിലനിൽപിന് ഇത് ആവശ്യമാണെന്നു കരുതാം. ലൈംഗികബന്ധത്തിൽ ലിംഗത്തിന്റെ വലുപ്പമനുസരിച്ചു സമ്മർദത്തോടെ യോനി വികസിച്ചു കൊടുത്തു കൊള്ളും. 

കൂടുതൽ പ്രാവശ്യം ലൈംഗികബന്ധത്തിലേർപ്പെടുന്നതു കൊണ്ടു യോനീദ്വാരം അയഞ്ഞു പോവുകയില്ല. യോനിയുടെ ഏറ്റവും കുടുസായ ഭാഗം ബാഹ്യ കവാടത്തിനു സമീപമുള്ള ‘ഇൻട്രോയ്റ്റസ്’ എന്ന ഭാഗമാണ്. പ്രസവ സമയത്തു കുഞ്ഞിന്റെ തല ഇവിടെ ക്കൂടി പുറത്തേക്കു വരുന്ന സമയത്ത് ആ ഭാഗം തീവ്രമായി വികസിച്ചു പൊട്ടിക്കീറാൻ സാധ്യതയുണ്ട്. ഇതു മറികടക്കാൻ പ്രസവവേദനയോടൊപ്പം യോനി അവിടെവരെ മുറിക്കാറുണ്ട്. പ്രസവാനന്തരം അവിടെ തുന്നൽ ഇടുകയും ചെയ്യും. ഇതു പഴുപ്പോ അന്യവസ്തുക്കളോ ആണെന്നു കരുതി പല സ്ത്രീ കളും വലിച്ചു കളയാറുണ്ട്. തൽഫലമായി യോനീദ്വാരം വലുതായി കിടന്നേക്കാം. ഇതു വീണ്ടും തയ്യലിട്ടു ശരിയാക്കാവുന്നതേയുള്ളൂ. പ്രസവസമയം ദീർഘിച്ചു പോയാലും ഗര്‍ഭപാത്രം പുറത്തേക്കു തള്ളി പ്രൊലാപ്സ് വന്നാലും ലൈംഗികബന്ധ പ്രശ്നങ്ങൾ ഉണ്ടായേക്കാം. ഒരു സർജനെ സമീപിച്ചു നിങ്ങളിരുവരുടെയും പ്രശ്നങ്ങൾ പരിഹരിച്ചു സന്തുഷ്ട കുടുംബജീവിതം വീണ്ടെടുക്കുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SEX
SHOW MORE
FROM ONMANORAMA