ADVERTISEMENT

എനിക്ക് അൻപത്തിയൊന്നു വയസ്സും ഭർത്താവിന് അറുപതു വയസ്സുമാണ് പ്രായം. എന്റെ പ്രശ്നം എന്താണെന്നാൽ വല്ലപ്പോഴും ബന്ധം പുലർത്തുമ്പോൾ എനിക്കു യോനിക്കുള്ളിൽ ഭയങ്കര വേദനയാണ്. നീറ്റലും പുകച്ചിലും ഉണ്ടാകും. കഴുകിക്കളയുമ്പോൾ അതു മാറുന്നുണ്ട്. പിന്നെ ശരീരമാകെ ചൂടാണ്. തലയിൽ ഭയങ്കര ചൊറിച്ചിലും ഉണ്ട്. തലമുടി ധാരാളം പൊഴിയുന്നുണ്ട്. ഈ വേദനയ്ക്കും ചൂടിനും ഞാൻ എന്താണ് ചെയ്യേണ്ടത്.

ഉത്തരം: സന്തുഷ്ട കുടുംബജീവിതത്തിന് സുഗമമായ ലൈംഗിക ബന്ധം ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. ആർത്തവ വിരാമത്തിലെത്തിയ ഒരു വിധവ രോഗവിവരങ്ങൾ പറഞ്ഞ ശേഷം അവർക്ക് ഒരു പുരുഷസമ്പർക്കം വേണമെന്ന് ഒരാഗ്രഹം ഉള്ളതായി പറയുകയുണ്ടായി. ആർത്തവ വിരാമത്തിലെത്തിയ സ്ത്രീകള്‍ക്കും പൊതുവേ ലൈംഗിക കാര്യങ്ങളിലും താൽപര്യം കുറയുമെങ്കിലും അങ്ങനെയല്ലാത്തവരും ധാരാളമുണ്ട്. യോനിയും ലിംഗവും ഉരസുന്ന ഭാഗമായതിനാൽ നനവില്ലെങ്കിൽ വേദന ഉണ്ടാകും. ഭാര്യാഭർത്താക്കന്മാർ തമ്മിൽ മാനസിക പൊരുത്തം ഉണ്ടായിരിക്കണം. വികാരം വരുന്നതോടെ നനവും വന്നു തുടങ്ങും. ആർത്തവ വിരാമ ശേഷം നനവുവരാൻ കുറച്ചു കൂടി ബുദ്ധിമുട്ടായിരിക്കും. ഹോർമോൺ വ്യതിയാനങ്ങൾ മൂലം സംഭവിക്കുന്നതാണിത്. യോനിയിൽ ജെല്ലി പുരട്ടി ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. 

പുരുഷന്റെ ലൈംഗിക സ്രവവും സ്ത്രീയിൽ വരുന്ന നനവും വെവ്വേറെ തരം പ്രതികരണങ്ങളാകും സൃഷ്ടിക്കുന്നത്. അത് കഴുകിക്കളഞ്ഞാൽ വേദന മാറിക്കിട്ടും. വേദന കൂടുതലും സ്ത്രീകൾക്കായിരിക്കും ഉണ്ടാകുന്നത്. ബന്ധപ്പെടുന്ന രീതികൾ മാറ്റി പരീക്ഷിച്ച് പ്രശ്നം പരിഹരിക്കാവുന്നതാണ്. ദേഹമാകെ ഉണ്ടാകുന്ന ചൂടും വിയർപ്പും മുടികൊഴിച്ചിലും മറ്റും ഹോർമോൺ വ്യതിയാനങ്ങളുടെ ഒരു ഭാഗമായി കരുതാം. അതിന് ചികിത്സ ആവശ്യമായി വരും. ഒരു എൻഡോക്രൈനോളജി വിഭാഗം ഡോക്ടറെ സമീപിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com