ശാരീരികബന്ധം വേദനാജനകമോ? ഒഴിവാക്കാൻ ചെയ്യേണ്ടത്...

sex-problems
SHARE

എത്ര അടുപ്പമുള്ള ദമ്പതികൾക്കിടയിലും ലൈംഗികബന്ധം ചില നേരങ്ങളിൽ വേദനാജനകമാകാറുണ്ട്. അതിന്റെ കാരണം മനസ്സിലാക്കിയിട്ടു വേണം ചികിത്സ വേണോ എന്നു തീരുമാനിക്കാൻ. 

യോനിയിൽ വഴുവഴുപ്പു കുറയുക, പ്രസവസമയത്തു ചെയ്ത എപ്പിസിയോട്ടമിയുടെ പ്രത്യേകത, അണുബാധ, യോനി കോച്ചിമുറുകൽ, കന്യാചർമത്തിനു കട്ടികൂടിയിരിക്കുക, പുറകോട്ടു മടങ്ങിയ ഗർഭാശയം, അണ്ഡാശയത്തിലോ ഗർഭാശയത്തിലോ സിസ്റ്റുകളോ മുഴകളോ, അടിവയറ്റിൽ അണുബാധ, എൻഡോമെട്രിയോസിസ്, ലൈംഗിക വെറുപ്പ്, ലൈംഗിക രോഗങ്ങൾ ഇങ്ങനെ നിരവധി കാരണങ്ങൾ ഇതിനുണ്ടാകാം.

യോനീവരൾച്ചയാണ് പ്രശ്നമെങ്കിൽ കെവൈ പോലുള്ള യോനിലൂബ്രിക്കന്റ് ജെൽ യോനീകവാടത്തിലും പുരുഷലിംഗത്തിലും പുരട്ടി സെക്സ് ചെയ്തു നോക്കുക. അതല്ലെങ്കിൽ സെക്സ് പൊസിഷൻ മാറ്റി നോക്കുക. അതും ശരിയാകുന്നില്ലെങ്കിൽ ഗൈനക്കോളജിസ്റ്റിനെയോ സെക്സോളജിസ്റ്റിനെയോ കാണുക. 

English Summary: Sexual Problems

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ