ADVERTISEMENT

ആസ്വാദ്യകരമായ ലൈംഗിക ജീവിതത്തിൽ എന്താണ് ഒഴിവാക്കേണ്ടത്? ഇക്കാലത്ത് അതിന് ഒരുത്തരമേ ഉള്ളൂ– സ്മാര്‍ട്ട്‌ ഫോണുകള്‍. നിങ്ങളുടെ കിടപ്പറയിലെ വില്ലൻമാരാണ് സ്മാര്‍ട്ട്‌ ഫോണുകള്‍. ഒരാളുടെ മാനസികാരോഗ്യത്തെ തകര്‍ക്കാന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് സാധിക്കുന്നതു പോലെ തന്നെയാണ് ലൈംഗികജീവിതത്തെയും ഇവ ബാധിക്കുക.

മൊറോക്കോയിലെ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ഇന്റര്‍നാഷനല്‍ ആശുപത്രിയില്‍ നടത്തിയ പഠനം പറയുന്നത് സ്മാര്‍ട്ട്‌ ഫോണുകള്‍ ഒരാളുടെ ലൈംഗിക ജീവിതത്തെ അറുപതുശതമാനം വരെ നെഗറ്റീവ് ആയി ബാധിക്കുന്നുണ്ടെന്നാണ്.

ഈ പഠനത്തിന്റെ ഭാഗമായി, ലൈംഗികജീവിതത്തില്‍ സ്മാര്‍ട്ട്‌ ഫോണുകളുടെ പങ്കിനെക്കുറിച്ച് വിവരിച്ചത് 600 പേരാണ്. ഇവരില്‍ നല്ല ശതമാനവും, തങ്ങള്‍ രാത്രിയിലാണ് ഫോണ്‍ ഏറ്റവുമധികം ഉപയോഗിക്കുന്നതെന്നു വ്യക്തമാക്കിയിരുന്നു.  20 നും 45 നും ഇടയില്‍ പ്രായമുള്ള ആളുകളില്‍ അറുപതുശതമാനം പേരുടെയും ലൈംഗിക ജീവിതത്തെ സ്മാര്‍ട്ട്‌ ഫോണ്‍ ദോഷകരമായി ബാധിക്കുന്നുണ്ട് എന്ന് കണ്ടെത്തിയിരുന്നു. 

പഠനത്തില്‍ പങ്കെടുത്ത മിക്ക ആളുകളും സ്മാര്‍ട്ട്‌ ഫോണുകള്‍ കിടക്കയ്ക്കു സമീപം വച്ചാണ് ഉറങ്ങുന്നത്. സെക്സിനിടയില്‍ ഫോണ്‍ വരുമ്പോള്‍ ലൈംഗികബന്ധം നിര്‍ത്തിവച്ചു ഫോണ്‍ എടുക്കുന്നവര്‍ പോലുമുണ്ട് എന്ന് പറയുന്നു ചിലര്‍. ബന്ധങ്ങളെ സ്മാര്‍ട്ട്‌ ഫോണ്‍ എത്രത്തോളം ദോഷകരമായി ബാധിക്കുന്നു എന്നതിന്റെ തെളിവാണ് ഈ പഠനം.

English Summary: Smartphones can ruin your sex life 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com