ഇരുമ്പ് പൈപ്പിനുളളില്‍ 21കാരന്‍റെ ലിംഗം കുടുങ്ങി; ഒടുവിൽ സംഭവിച്ചത്?

healthy life
SHARE

സെക്സ് ടോയിയായി ഉപയോഗിച്ച ഇരുമ്പ് പൈപ്പിനുളളില്‍  21കാരന്‍റെ ലിംഗം കുടുങ്ങി.  ഇതു പുറത്തെടുക്കാനുള്ള ശ്രമം അഞ്ചു ദിവസത്തോളം യുവാവ് നടത്തി. ഇതിനായി ലൂബ്രിക്കന്റുകൾ ഉപയോഗിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ ലിംഗം അഴുകാന്‍ തുടങ്ങിയപ്പോള്‍ വേദന സഹിക്കാൻ കഴിയാതെ വന്നതോടെ യുവാവ് ആശുപത്രിയിൽ എത്തുകയായിരുന്നു. 

കഴിഞ്ഞ ഞായറാഴ്ചയാണ് തായ് യുവാവ് ബാങ്കോക്കിലെ ആശുപത്രിയിൽ എത്തിയത്.  ഡോക്ടര്‍മാരുടെ സഹായത്തോടെ പൈപ്പില്‍ നിന്ന് ലിംഗം പുറത്തെടുത്തെങ്കിലും അറ്റം നീരായി, രക്തം ഒഴുകുകയായിരുന്നു. 

മൂന്നു മണിക്കൂര്‍ സമയം എടുത്താണ് ലിംഗം പുറത്തെടുത്തത്. ലിംഗത്തിന്‍റെ ചര്‍മം കുറച്ചുകൂടി അഴുകിയിരുന്നെങ്കില്‍ അയാള്‍ക്ക് ലിംഗം പൂര്‍ണമായും നഷ്ടമാകുമായിരുന്നെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇതിനു മുൻപ് രണ്ടു തവണ ഇതുപോലുള്ള സാധനങ്ങൾ ഉപയോഗിച്ചിട്ടുണ്ടെങ്കിലും നീക്കം ചെയ്യാനാകാതെ വരുന്നത് ആദ്യമാണെന്ന് യുവാവ് പറഞ്ഞു. 

English Summary: Man’s penis rots after he gets it stuck in a metal pipe

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA