ഈ നാഡീവ്യൂഹ പ്രശ്നമുള്ളവര്‍ക്ക് ലൈംഗിക ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വരാം

Mail This Article
ഒരാളുടെ ശ്രദ്ധ, പെരുമാറ്റം, ആത്മനിയന്ത്രണം, വൈകാരിക പ്രതികരണങ്ങള്‍ എന്നിവയെ എല്ലാം ബാധിക്കുന്ന നാഡീവ്യൂഹപരമായ തകരാറാണ് അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹെപ്പര്‍ആക്ടീവിറ്റി ഡിസോഡര്‍(എഡിഎച്ച്‌ഡി). എന്നാല്‍ എഡിഎച്ച്‌ഡി വ്യക്തികളുടെ ലൈംഗിക ജീവിതത്തിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാമെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാല, ടോറന്റോ മെട്രോപൊളിറ്റന്‍ സര്‍വകലാശാല, കാല്‍ഗറി സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. 943 പേരിലാണ് പഠനം നടത്തിയത്.ഇവരില്‍ 106 പേര്‍ക്ക് എഡിഎച്ച്‌ഡി ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ടായിരുന്നു. ഇവരുടെ പ്രതികരണങ്ങളില്‍ നിന്ന് എഡിഎച്ച്‌ഡി ഉള്ളവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ലൈംഗിക ബന്ധത്തില്‍ പല പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു.
താത്‌പര്യം, ലൈംഗിക ഉണര്‍വ്, ലൈംഗിക ബന്ധത്തിനായി ശരീരം തയ്യാറെടുക്കല്‍ പോലുള്ള തുടക്ക ഘട്ടങ്ങളില്‍ എഡിഎച്ച്‌ഡിക്കാര്‍ക്കും വലിയ പ്രശ്‌നങ്ങള്‍ കണ്ടെത്തിയില്ല. എന്നാല്‍ രതിമൂര്‍ച്ഛയുടെ ഘട്ടത്തിലാണ് എഡിഎച്ച്‌ഡി കുഴപ്പമുണ്ടാക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. മുതിര്‍ന്നവരെ അപേക്ഷിച്ച് ചെറുപ്പക്കാരായ എഡിഎച്ച്‌ഡിക്കാരിലാണ് ഈ പ്രശ്‌നം കൂടുതലായി കാണപ്പെട്ടത്. പ്രായം കൂടും തോറും ഇതിന്റെ തീവ്രത കുറയുന്നതായി സ്‌പ്രിംഗര്‍ നേച്ചറില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.