Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നല്ല കൊളസ്ട്രോൾ അത്ര നല്ലതല്ല

cholesterol

നല്ല കൊളസ്ട്രോൾ ഉപകാരിയാണ് എങ്കിലും അമിതമായാൽ മരണസാധ്യത കൂട്ടുമെന്നു ഗവേഷകർ. ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് കൊളസ്ട്രോൾ കൂടിയേ തീരൂ. എന്നാൽ കൊളസ്ട്രോളിന്റെ അളവ് നോർമൽ ആയവരെ അപേക്ഷിച്ച് നല്ല കൊളസ്ട്രോളിന്റെ അളവ് കൂടുതലുള്ളവരിൽ മരണ നിരക്ക് കൂടുമെന്നു പഠനത്തിൽ കണ്ടു.

നല്ല കൊളസ്ട്രോൾ കൂടുതലുള്ള. പുരുഷന്മാരിൽ കൊളസ്ട്രോള്‍ നില സാധാരണ ഉള്ളവരെ അപേക്ഷിച്ച് മരണനിരക്ക് 106 ശതമാനം കൂടുതലാണ്. അതുപോലെ സ്ത്രീകളിൽ 68 ശതമാനവും. നമ്മള്‍ നല്ല കൊളസ്ട്രോളിനെ മനസ്സിലാക്കിയിരിക്കുന്ന വിധത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ പഠനത്തിലൂടെ കഴിഞ്ഞേക്കും.

‘‘എച്ച് ഡി എൽ അഥവാ നല്ല കൊളസ്ട്രോളിന്റെ അളവ് കൂടതലുള്ളവരെ ഡോക്ടർമാർ  അഭിനന്ദിക്കുകയാണ് പതിവ്. ഇനി ആ പതിവ് മാറ്റേണ്ടി വരും.’’ ഡെൻമാർക്കിലെ കോപ്പൻ ഹേഗൻ സർവകലാശാലയിലെ പ്രൊഫസറായ ബോർജ് നോർഡെസ്റ്റ് ഗാർഫ് പറയുന്നു.

പഠനത്തിനായി 1,16000 പേരുടെ വിവരങ്ങൾ പരിശോധിച്ചു. ആറുവർഷം നീണ്ട പഠനത്തിൽ 10,500 പേർ മരണമടഞ്ഞതായും കണ്ടു.

അതുപോലെ തന്നെ നല്ല കൊളസ്ട്രോളായ എച്ച് ഡി എൽ ന്റെ അളവ് വളരെ കുറഞ്ഞവരിലും മരണനിരക്ക് കൂടുതലാണെന്ന് ഗവേഷകർ പറയുന്നു.

കൊളസ്ട്രോൾ നില ശരാശരി അളവിൽ ഉള്ളവരിലാണ് മരണനിരക്ക് ഏറ്റവും കുറവ്. പുരുഷന്മാരിൽ ഇത് 1.9 mmo 1/L ഉം സ്ത്രീകളിൽ 2.4 mmo 1/L ഉം ആയിരുന്നു.