Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോഗ്യത്തിനൊപ്പം സൗന്ദര്യവും വേണോ, മല്ലിയില ശീലമാക്കിക്കോളൂ

coriander-leaves

വടക്കൻ കേരളത്തിൽ മല്ലിച്ചപ്പ് എന്ന് വിളിക്കുന്ന മല്ലിയില, മലയാളിയുടെ അടുക്കളയിൽ   കറിവേപ്പിലയ്ക്കൊപ്പം സ്ഥാനം പിടിച്ചു കഴിഞ്ഞു. രുചിക്കാൻ മാത്രമല്ല നിങ്ങളെ സുന്ദരിയാക്കാനും മല്ലിയിലയ്ക്കാകും.

ഫോളേറ്റ്, ആന്റി ഓക്സിഡന്റുകൾ, ജീവകം സി, കരോട്ടിൻ ഇവയാൽ സമ്പന്നമാണ് മല്ലിയില. ഇത് ചർമത്തെ മൃദുലവും തിളക്കമുള്ളതുമാക്കുന്നു. ഓക്സീകരണ  സമ്മർദത്തിൽ നിന്നും കോശങ്ങളെ സംരക്ഷിക്കുന്നു.

മല്ലിയിലയിലെ നിരോക്സീകാരികൾ സമ്മർദമകറ്റാൻ സഹായിക്കുന്നു. ഇത് ഫ്രീറാഡിക്കലുകളുടെ നാശം തടഞ്ഞ് പ്രായമാകലിന്റെ വേഗത കുറയ്ക്കുന്നു. ചർമത്തിന്റെ ഇലാസ്റ്റികത നിലനിർത്തുന്നു. ചർമം പ്രതിഫലിപ്പിക്കുന്നത് നിങ്ങളുടെ ആരോഗ്യം കൂടിയാണ്.

ചർമം വരണ്ടതോ കൂടുതൽ എണ്ണമയമുള്ളതോ ഇതു രണ്ടും ചേർന്നതോ എന്തുമാകട്ടെ, ദിവസവും രാവിലെ വെറും വയറ്റിൽ ഫ്രഷ് ആയ മല്ലിയില ചവയ്ക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്.

മുഖത്തെ പാടുകൾ, മുഖക്കൂരു, ബ്ലാക്ക് ഹെഡ്, ഇവയ്ക്കെല്ലാം ഉള്ള മരുന്നാണ് മല്ലിയിലച്ചാറ്.

ആന്റി ഫംഗൽ, ആന്റി മൈക്രോബിയൽ ഗുണങ്ങൾ ഉള്ളതിനാൽ എക്സിമയുടെ ചികിത്സയ്ക്കു പോലും ഉപയോഗിക്കാം. വിഷഹാരിയും അണുനാശിനിയും കൂടിയായ മല്ലിയില, ചുണ്ടുകൾക്കും നിറം നൽകുന്നു.

ചർമ്മ സൗന്ദര്യത്തിന് മല്ലിയില ഉപയോഗിക്കാനുള്ള നാല് മാർഗങ്ങൾ ഇതാ.

∙ മല്ലിയിലയും കറ്റാർ വാഴയും : മല്ലിയിലയും കറ്റാർവാഴയും ചേർത്ത് നന്നായി അരച്ച് പുരട്ടിയാൽ ചർമത്തിലെ ചുളിവുകൾ അകറ്റാം.

∙ മല്ലിയിലയും നാരങ്ങാനീരും : പൊടിച്ച മല്ലിയില നാരങ്ങാനീരില്‍ ചേർത്ത് ബ്ലാക്ക് ഹെഡ് ഉള്ളിടത്തു പുരട്ടുന്നത് നല്ലതാണ്. ചർമത്തിന് പുതുജീവനേകും.

∙ മല്ലിയില ഫേസ്പാക്കിനൊപ്പം : മല്ലിയില പൊടിച്ച് പാൽ, തേൻ, നാരങ്ങാ നീര് ഇവ ചേർത്ത് മുഖത്തു പുരട്ടുക. തിളങ്ങുന്ന ചർമം സ്വന്തമാകും.

∙ അരിപ്പൊടിയും മല്ലിയിലയും : അരിപ്പൊടിയും മല്ലിയിലയും തൈരും ചേർത്ത് പുരട്ടുന്നത് മുഖപേശികൾക്ക് റിലാക്സ് നൽകി പുതുമയേകുന്നു. ഇത് മിക്സ് ചെയ്ത് ഫേസ്മാസ്ക് ആയും ഉപയോഗിക്കാം.

സമയം കളയാതെ അടുക്കളയിൽ മല്ലിയില ഉണ്ടെങ്കിൽ പരീക്ഷണം തുടങ്ങിക്കോളൂ.

Read More: Health and Wellbeing