Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെറുംവയറ്റിലെ കാപ്പികുടി ഇനി നിർത്തിക്കോളൂ

black-coffee

രാവിലെ ഉണർന്നാൽ ഉടൻ ചൂടു കാപ്പി നിർബന്ധമാ... ഇങ്ങനെ പറയുന്ന ആൾക്കാരെ നിങ്ങൾക്കും പരിചയമില്ലേ. കാണും. നമുക്കുചുറ്റും, അല്ലെങ്കിൽ നമ്മൾ തന്നെ ആകും ഈ കാപ്പി കുടിച്ച് ദിവസം ആരംഭിക്കുന്ന ഗണത്തിൽപ്പെടുന്നവർ. ഈ ഗണത്തിൽ നിന്ന് മാറിയില്ലെങ്കിൽ ആരോഗ്യം നശിക്കുമെന്ന മുന്നറിയിച്ചു നൽകുകയാണ് ഗവേഷകർ.

കാപ്പി കുടിക്കരുതെന്നല്ല, മറിച്ച് ഒഴിഞ്ഞ വയറിൽ കാപ്പി കുടിക്കരുതെന്നാണ് ഇവർ പറയുന്നത്. ഇത് വയറിൽ ആസിഡ് ഉൽപ്പാദനം കൂട്ടുമത്രേ. ഡികോഫിനേറ്റഡ് കാപ്പിയാണ് കുടിക്കുന്നതെങ്കിലും ആസിഡ് ഉൽപ്പാദനം കൂടുമെന്നാണ് ഗവേഷകർ പറയുന്നത്. 

നിങ്ങളുടെ ദഹനേന്ദ്രിയ വ്യവസ്ഥ സെൻസിറ്റീവ് ആണെങ്കിൽ സ്റ്റൊമക് ലൈനിങിന് കേടുവരുത്തി ദഹനം നടക്കാത്ത അവസ്ഥ സംജാതമാക്കുകയും നെഞ്ചെരിച്ചിലിനു കാരണമാകുകയും ചെയ്യും.  ഒഴി‍ഞ്ഞ വയറിലെ കാപ്പികുടി ശീലം ഹൃദയമിടിപ്പ് കൂട്ടുകയും അസ്വസ്ഥത ഉണ്ടാക്കുകയും ഉത്കണ്ഠാരോഗങ്ങൾക്കുള്ള സാധ്യത കൂട്ടുകയും ചെയ്യും.

മലശോധന സുഗമമാക്കുന്നതിനു വേണ്ടിയാണ് കാലി വയറിൽ കാപ്പി കുടിക്കുന്നതെങ്കിൽ ഈ ശീലം മാറ്റി പകരം വെള്ളം കുടിക്കുന്നതാകും ആരോഗ്യത്തിനു നല്ലത്. ഇനി അതല്ല രാവിലെ കാപ്പി കുടിച്ചേ മതിയാകൂ എന്നാണെങ്കിൽ അതിനു മുന്നേ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുക. ഇത് വയറിലെ ആസിഡ് നില കുറയ്ക്കും. 

Read More : Healthy Life