ചർമത്തിന്റെ നിറം മാറ്റം രോഗലക്ഷണമോ?

skin-care
SHARE

ചർമത്തിലെ ചെറിയ മാറ്റങ്ങൾ പോലും നിസ്സാരമായി കാണരുത്. ശരീരത്തില ഏറ്റവും വലിയ അവയവമായ ചർമം ശാരീരകാരോഗ്യത്തിന്റെ പ്രതിഫലനമാണ്. ശരീരത്തിലെ ചെറിയ പാടുകൾ പോലും ചർമാർബുദത്തിന്റെ ലക്ഷണമാകാം. ചർമത്തിൽ കാണുന്ന ഏതൊരു മാറ്റത്തിനും തുടക്കത്തിൽ തന്നെ ചികിൽസ തേടണം. 

ചിലപ്പോൾ പൊതുവായ അനാരോഗ്യത്തിന്റെ സൂചികയുമാകാം. ചർമാരോഗ്യം കവരും ഭക്ഷണശീലങ്ങൾ അനാരോഗ്യമായ ഭക്ഷണരീതികൾ ചർമാരോഗ്യം കവരും. അമിത ഉപ്പുള്ളതും കൊഴുപ്പേറിയതുമായ ഭക്ഷണശീലങ്ങൾ ചർമരോഗങ്ങൾക്ക് കാരണമാകും. വിരുദ്ധാഹാരങ്ങളും പാടെ ഉപേക്ഷിക്കുന്നതാണ് ചർമാരോഗ്യത്തിനു നല്ലത്. 

അമിതമദ്യപാനം, കഫീൻ എന്നിവ ചർമാരോഗ്യത്തെ സാരമായി ബാധിക്കും. നല്ല ചർമത്തിനു എന്തു കഴിക്കണം സമീകൃതമായ ആഹാരക്രമാണ് ചർമത്തിന് ഏറ്റവും നല്ലത്. പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണരീതിയാണ് എപ്പോഴും നല്ലത്. 

വേണ്ടത്ര വെള്ളം കുടിക്കുക എന്നതാണ് ചർമാരോഗ്യം കാക്കുവാൻ ആദ്യം ശ്രദ്ധിക്കേണ്ടത്. പഴങ്ങളായ നാരങ്ങ, ഓറഞ്ച് എന്നിവയെല്ലാം നിത്യവും ഭക്ഷണത്തിൽ ശീലമാക്കിയാൽ ചർമാരോഗ്യം മെച്ചപ്പെടും. ഉണക്കമുന്തിരി, ബദാം എന്നിവ ചർമത്തിനു തിളക്കം നൽകാൻ സഹായിക്കും. 

Read More : ചർമസംരക്ഷണത്തെക്കുറിച്ച് കൂടുതൽ അറിയാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA