ഷവർ ബാത്ത്: വേണം ചില മുൻകരുതലുകൾ

shower-bath
SHARE

ചൂടുകാലമാണ്; ആർക്കും തോന്നും ഒരു ഷവർ ബാത്ത് നടത്താൻ. എന്നാൽ കുളി നിങ്ങൾ വിചാരിക്കുംപോലെ അത്ര ചെറിയ കാര്യമല്ല. കുളിക്കുന്നതുമായി ബന്ധപ്പെട്ട് ചില മുൻകരുതലുകൾ അത്യാവശ്യമാണ്. 

∙ആദ്യം തല ഷവർ ചെയ്യുന്നത് ശരീരത്തിലെ ഊഷ്മാവ് പെട്ടെന്നു താഴ്ന്നുപോകാൻ കാരണമായേക്കാം. അതുകൊണ്ട് ആദ്യ പാദങ്ങളിൽ വെള്ളമൊഴിച്ച് പിന്നീട് ദേഹം കുളിച്ച് അതുകഴിഞ്ഞേ തല കുളിക്കാവൂ 

∙ചെറുചൂടുള്ള വെള്ളത്തിൽ കുളിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്. കടുത്ത തണുത്ത വെള്ളത്തിലുള്ള കുളി ജലദോഷം പോലുള്ള ആരോഗ്യപ്രശ്നങ്ങൾ വരുത്തിവച്ചേക്കും. 

∙ബാത്ത് ടവൽ എല്ലാ ദിവസവും ചൂടുവെള്ളത്തിൽ കഴുകി ഉണക്കി സൂക്ഷിക്കുക. ദീർഘകാലം ഒരേ ടവൽ ഉപയോഗിക്കുന്നത് ഒഴിവാക്കുക 

∙കുളിക്കാൻ സ്വന്തം സോപ്പ്, ടവൽ, ഇഞ്ച എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ളവരുടേത് മാറി ഉപയോഗിക്കരുത്. 

∙കുളിക്കുന്ന വെള്ളത്തിൽ റോസ് വാട്ടറോ, നാരങ്ങാനീരോ ചേർക്കാം. വരണ്ട ചർമം ഉള്ളവർക്ക് ഒരു സ്പൂണ്‍ വെളിച്ചെണ്ണയാകാം 

∙രാവിലെ കുളിക്കുക– കഴിയുന്നതും രാവിലെ വേണം തലനനച്ചു കുളിക്കാൻ. രാത്രി വൈകിയുള്ള കുളി നീരിറക്കം ഉൾപ്പെടെ പല ആരോഗ്യപ്രശ്നങ്ങളും വരുത്തിവയ്ക്കും. 

∙ഭക്ഷണം കഴിച്ച ശേഷവും വ്യായാമശേഷവും ഉടനെ കുളി പാടില്ല. വിയർപ്പാറിയ ശേഷമേ കുളിക്കാവൂ .

Read More : Health Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA