ടിവി കണ്ട് കൊറിക്കുന്നവർ ജാഗ്രതൈ!

രാത്രി നേരത്ത് ടിവി കാണുമ്പോൾ മിക്കവരുടെയും കയ്യിൽ ഒരു സ്നാക്ക്സ് ബോക്സ്  ഉണ്ടാകും. എന്തെങ്കിലും കൊത്തിക്കൊറിച്ചു മാത്രമേ പലർക്കും ടിവി കാണാൻ പറ്റൂ. നിങ്ങളുടെ അമിതവണ്ണത്തിനു പിന്നിലുള്ള പ്രധാനവില്ലൻ രാത്രിനേരത്തെ ഈ  ഇടഭക്ഷണ രീതിയാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതൊഴിവാക്കാൻ ചില മുൻകരുതലുകൾ ഇതാ. 

∙അത്താഴം കഴിക്കുമ്പോൾ വിശപ്പു മാറുന്നത്ര കഴിക്കുക. പിന്നീട് പെട്ടെന്ന് വിശപ്പ് തോന്നാതിരിക്കാൻ ഇതുപകരിക്കും. എന്നുകരുതി രാത്രി മൂക്കു മുട്ടെ കഴിക്കരുത് 

∙പ്രധാനഭക്ഷണത്തിനു ശേഷം ടിവി കാണാൻ ഇരിക്കുമ്പോൾ സ്നാക്ക്സിനു പകരം ഒരു കുപ്പി വെള്ളം മേശപ്പുറത്തു വയ്ക്കുക. കൊറിക്കാൻ തോന്നുമ്പോൾ പകരം ഈ വെള്ളം കുടിച്ചാൽ മതി. കാർബണേറ്റഡ് പാനീയങ്ങളോ കൃത്രിമമധുര പാനീയങ്ങളോ ഒഴിവാക്കുക. 

∙അത്താഴത്തിന്റെ പരിപാടി കഴിഞ്ഞാൽ അടുക്കള അടച്ചു കുറ്റിയിടുക. പെട്ടെന്ന് അങ്ങോട്ട് ഓടിപ്പോകുന്നത് ഒഴിവാക്കാം. 

∙ മനസ്സുമടുപ്പിക്കുന്ന ടിവി പരിപാടികൾ കണ്ട് സമയം പാഴാക്കാതിരിക്കുക. പരിപാടി ബോറടിപ്പിക്കുമ്പോഴാണ് ശ്രദ്ധ ഇടഭക്ഷണത്തിലേക്കു തിരിയുന്നത്. 

∙ രാത്രി വൈകി ടിവി കാണുന്നത് കഴിയുന്നതും കുറയ്ക്കുക. പകരം എന്തെങ്കിലും വായിക്കുകയോ കുടുംബാംഗങ്ങളുമായി സംസാരിക്കുകയോ ചെയ്യുക 

∙ അത്താഴം കഴിച്ചശേഷം മുറ്റത്ത് ഒരു ചെറിയ നടത്തം ആകാം. കഴിച്ച ഭക്ഷണം പെട്ടെന്ന് ദഹിക്കാൻ സഹായിക്കും.

Read More : Health and Wellbeing

MORE IN WELL BEING