ട്രയല്‍ റൂമുകളെ വിശ്വസിക്കരുത്; കൂടെപ്പോരും ഈ രോഗങ്ങള്‍

dress-store
SHARE

സഹോദരനൊപ്പം നഗരത്തിലെ ഒരു മാളില്‍ ഷോപ്പിങ്ങിന് എത്തിയതായിരുന്നു മുംബൈ സ്വദേശിനി  അല്ലന ശര്‍മ എന്ന കൗമാരക്കാരി. ഷോപ്പില്‍ കണ്ട ഒരു ടിഷര്‍ട്ട്‌ ധരിച്ചു നോക്കാനാണ് അല്ലന ട്രയല്‍ മുറിയിലേക്കു പോയത്. ചേരാത്തതിനാൽ അതു വാങ്ങാതെ കടയില്‍ നിന്ന് ഇറങ്ങുകയും ചെയ്തു. 

അടുത്ത ദിവസമാണ് പ്രശ്നം ആരംഭിച്ചത്. ദേഹം മുഴുവന്‍ ചൊറിഞ്ഞു തടിക്കാനും പുകയുന്ന പോലെയും തുടങ്ങി. ചര്‍മരോഗവിദഗ്ധൻ കടുത്ത അലര്‍ജിയാണ് ഇതിനു കാരണമെന്നു പറഞ്ഞു. ചര്‍മരോഗമുള്ള ആരോ ഉപയോഗിച്ച വേഷം ഇട്ടതിനാലാണ് ഈ ചൊറിച്ചിലും അസ്വസ്ഥതകളും ഉണ്ടായതെന്ന്...

അതേ... പലപ്പോഴും നമ്മള്‍ നിസ്സാരമായി കാണുന്ന ചില സംഗതികളാണ് ചിലപ്പോള്‍ രോഗം സമ്മാനിക്കുന്നത്. ട്രയല്‍ റൂമുകള്‍ സമ്മാനിക്കുന്ന അഞ്ചു പ്രധാന അണുബാധകളെ കുറിച്ചു പ്രശസ്ത ചര്‍മരോഗവിദഗ്ധയായ അര്‍പ്പിത ഗോയല്‍ പറയുന്നു.

കരപ്പന്‍ ( Scabies)

ശരീരത്തില്‍ പലയിടത്തായി ചൊറിഞ്ഞു തടിക്കുകയാണ് ഇതിന്റെ ലക്ഷണം. പ്രത്യകിച്ച് മടക്കുകളിലും മറ്റും. ചര്‍മത്തില്‍ നിന്നും മറ്റൊരാളുടെ ചര്‍മത്തിലേക്ക് ഇത് പകരും. ലൈംഗികബന്ധത്തിലൂടെയും പകരാം.

അണുബാധ  (Fungal infection/tinea)

കടുത്ത ചൊറിച്ചില്‍ തന്നെയാണ് ഇതിന്റെയും തുടക്കം. ചൊറിഞ്ഞു ശരീരം പൊട്ടുകയും ചെയ്യും.

അരിമ്പാറ (Warts )

HPV  വൈറസ്‌ ആണ് ഇതിനു പിന്നില്‍. ഇത് ശരീരത്തിന്റെ ഏതുഭാഗത്ത് വേണമെങ്കിലും വരാം.

കുരുക്കൾ ‍(Molluscum contagiosum)

ശരീരത്തിന്റെ പലഭാഗത്തായി ഉണ്ടാകുന്ന കുരുക്കളെയാണ് Molluscum contagiosum എന്നു പറയുന്നത്. ഇത് വളരെ വേഗത്തില്‍ പകരും. ചിലപ്പോള്‍ ഇവ വേദനരഹിതമായിരിക്കും. എന്നാല്‍ വല്ലാത്ത അസ്വസ്ഥതയാണ് ഇതുണ്ടാക്കുക.

ചിക്കന്‍പോക്സ് 

എല്ലാവർക്കും അറിയാവുന്ന പോലെ ചിക്കന്‍ പോക്സ് വേഗം ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരും. വായൂവിലൂടെ, ചര്‍മത്തിലൂടെയൊക്കെ ഇത് പടര്‍ന്നു പിടിക്കും. രോഗം ഉള്ള ആളുടെ വേഷം ഉപയോഗിച്ചാല്‍ വൈറസ്‌ പടരാനുള്ള സാധ്യത രണ്ടിരട്ടി. 

മേൽപ്പറഞ്ഞ രോഗങ്ങളെല്ലാം കടകളില്‍ വേഷം മാറി മാറി പരീക്ഷിക്കുന്നതിലൂടെ പിടിപെടാന്‍ സാധ്യതയുള്ളതാണ്. അതുകൊണ്ട് വസ്ത്രം ഇട്ടുനോക്കി വാങ്ങണം എന്നുള്ളവര്‍ ഏറ്റവും താഴെ നിന്നും എടുത്തു ട്രയല്‍ ചെയ്തു നോക്കുക. മുകളില്‍ നിന്നും തിരഞ്ഞെടുക്കുന്നത് മിക്കപ്പോഴും ഒരുപാട് ആളുകള്‍ ഇട്ടുനോക്കിയതോ, തൊട്ടതോ ഒക്കെയാകാം. അതുപോലെ  വീട്ടില്‍ എത്തിയാല്‍ വാങ്ങിയ വേഷം നന്നായി കഴുകി ഉണക്കി മാത്രം ഉപയോഗിക്കുക. 

Read More : Health and Wellbeing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA