ഉറക്കം ധ്യാനമാണ്.. അടുത്തറിയാം ...

child-kid-sleep
SHARE

ഉറക്കത്തെക്കുറിച്ചു നാം എത്രയോ കഥകൾ കേട്ടിട്ടുണ്ട്. ആറു മാസം സുഖമായി ഉറങ്ങുകയും ആറു മാസം ഉണർന്നിരിക്കുകയും ചെയ്യുന്ന കുംഭകർണന്റെ കഥ പ്രസിദ്ധമാണല്ലോ. നിദ്രാ പ്രേമികളുടെ ആരാധനാപാത്രമാണ് കുംഭകർണന്‍. അനുജനെ യുദ്ധം ചെയ്യാന്‍ ഉണർത്താനായി ജ്യേഷ്ഠ സഹോദരനായ രാവണൻ ചില്ലറ പാടൊന്നുമല്ല പെട്ടത്. ഗ്രീക്ക് കഥാപാത്രമായ പാലിമോന്റെ കഥ ഉറക്കത്തെ സ്നേഹിക്കുന്നവരെ വേദനിപ്പിക്കും. ഉറങ്ങാന്‍ ശ്രമിക്കുമ്പോൾ ശ്വാസം പിടയുന്ന ഒരു ദുരന്ത കഥാപാത്രമായിരുന്നു പാലിമോൻ. ഒൻഡീന്‍ എന്ന ഗ്രീക്ക് ദേവതയുടെ ശാപം മൂലമാണ് പാലിമോന് ഈ ദുരവസ്ഥയുണ്ടായത്. 

ജീവിതത്തിന്റെ താളവും ശ്രുതിയുമാണ് ഉറക്കം. ശരീരത്തിനും മനസ്സിനും പരിപൂർണ വിശ്രമാവസ്ഥയാണ് ഉറക്കം പ്രദാനം ചെയ്യുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട കവി ഭാസ്കരൻ മാഷ് പാടിയതു പോലെ, നിദ്രയുടെ നീരാഴി നീന്തിക്കടക്കുമ്പോൾ ആരാരും കാണാത്ത അജ്ഞാതമായ ഒരു തീരത്താണ് നാം ചെന്നെത്തുന്നത്. ഉറക്കത്തിന്റെ നിഗൂഢ രഹസ്യങ്ങൾ പൂർണമായി അനാവരണം ചെയ്യാൻ ശാസ്ത്രത്തിന് ഇനിയും കഴി ഞ്ഞിട്ടില്ല. തലച്ചോറിനുവേണ്ടി തലച്ചോർ നടത്തുന്ന തലച്ചോറിന്റെ പ്രവർത്തനമാണ് ഉറക്കം എന്നു പറയാറുണ്ട്. ബാഹ്യലോകത്തു നിന്നു പൂർണമായി വേർപെട്ട് പരിപൂർണ വിശ്രാന്തിയിൽ കഴിയുന്ന ശരീരത്തിന്റെ ഒരവസ്ഥയായി ഉറക്കത്തെ കണക്കാക്കാം. 

ഉറക്കത്തിന് കൃത്യമായ ഒരു ഘടനയുണ്ട്. താളക്രമമുണ്ട്. ആശുപത്രിയിലെ സ്ലീപ്ല് ലാബിൽ നടത്തുന്ന ഉറക്കപരിശോധനയായ പോളിസോമ്നോഗ്രാഫിയിലൂടെയാണ് ഉറക്കത്തിന്റെ വിവിധ ഘട്ടങ്ങൾ കണ്ടെത്തിയിട്ടുള്ളത്. ഇതു തന്നെയും ഓരോ വ്യക്തിയിലും  പ്രായഭേദമനുസരിച്ചും വ്യക്തിപരമായ സവിശേഷതകൾക്കനുസൃതമായും വ്യത്യസ്തമാകാനുമിടയുണ്ട്.  

ഇംഗ്ലീഷ് ശാസ്ത്രജ്ഞനായ ഡോ. നാഥാനിയൽ ക്ലീറ്റ്മാനാണ് ഉറക്കത്തെക്കുറിച്ച് വിശദമായ ഗവേഷണപഠനങ്ങൾ നടത്തിയത്. നിദ്രാഗവേഷണങ്ങളുടെ പിതാവെന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഉറക്കത്തിന്റെ വിവിധ ഘട്ടങ്ങൾ കണ്ടെത്തിയതും അദ്ദേഹത്തിന്റെ ഗവേഷണഫലമായാണ്. 

ഉറക്കം ഒരു തരം, രണ്ടു തരം

Sleep-together-in-Aircraft

തലച്ചോറിൽ നിന്നുദ്ഭവിക്കുന്ന തരംഗങ്ങളുടെ അപഗ്രഥനം, കണ്ണുകളുടെ ചലനം, േപശികളുടെ അവസ്ഥ എന്നിവയെ അടിസ്ഥാനമാക്കി ഉറക്കത്തെ പ്രധാനമായും രണ്ടായി തരം തിരിച്ചിട്ടുണ്ട്. 

∙നേത്രദ്രുത ചലന നിദ്ര (ആർഇഎം നിദ്ര)

∙നേത്രദ്രുത ചലനരഹിത നിദ്ര (എന്‍ആർഇഎം നിദ്ര)

നേത്രദ്രുത ചലനനിദ്രയിൽ കണ്ണിന്റെ കൃഷ്ണമണി താളാത്മകമായി ഇളകിക്കൊണ്ടിരിക്കും. കൃഷ്ണമണി അനങ്ങാതെ നിശ്ചലാവസ്ഥയിൽ ഇരിക്കുന്ന ഉറക്കത്തിന്റെ അവസ്ഥയാണ് നേത്രദ്രുതചലനരഹിത നിദ്ര. ഈ അവസ്ഥയെ തരംഗങ്ങളുടെ സ്വഭാവമനുസരിച്ച് വീണ്ടും മൂന്നായി തരം തിരിച്ചിട്ടുണ്ട്. ഏഴെട്ടു മണിക്കൂർ നീളുന്ന ഉറക്കത്തിൽ ഈ ഘട്ടങ്ങളോരോന്നും കൃത്യമായ താളക്രമത്തിൽ പ്രത്യക്ഷപ്പെടും. ഈ ഘട്ടങ്ങളെല്ലാം ചേർന്ന ഉറക്കത്തിന്റെ ഒരു പരിവൃത്തി പൂർത്തിയാക്കാൻ 90 മുതൽ 110 മിനിറ്റ് വരെ സമയമെടുക്കും. 

പ്രായപൂർത്തിയായ ഒരു വ്യക്തിയിൽ ആകെ ഉറക്കത്തിന്റെ 20 മുതൽ 25 ശതമാനം വരെ നേത്രദ്രുതചലന നിദ്രയാണ് നടക്കുന്നത്. ബാക്കി വരുന്ന ഉറക്കത്തിന്റെ 75 ശതമാനവും നേത്രദ്രുതചലനരഹിത നിദ്രയുടെ മൂന്നു ഘട്ടങ്ങളും പങ്കിട്ടെടുക്കുന്നു.

തുടക്കം കണ്ണുകളനങ്ങാതെ

ഉറക്കം ആരംഭിക്കുന്നതു നേത്രചലനമില്ലാത്ത നേത്രദ്രുത ചലനരഹിത നിദ്രയിലാണ്. ഉറക്കത്തിന്റെ മൂന്നു ഘട്ടങ്ങളിലൂടെ കടന്ന് നേത്രചലനമില്ലാത്ത നിദ്ര, നേത്രദ്രുതചലന നിദ്രയിലേക്ക് പ്രവേശിക്കുന്നു. 45 മുതൽ 60 മിനിറ്റ് സമയം കൊണ്ട് ഈ നിദ്രാവേളയുടെ മൂന്നു ഘട്ടങ്ങളും പൂർത്തിയാകും. 

ഘട്ടം 1: ഉറക്കമെന്ന പ്രക്രിയയുടെ ആദ്യഘട്ടത്തിലെ മയക്കത്തിന്റെ വേളയാണിത്. ശരീരവും മനസ്സും വിശ്രാന്തിയുടെ തലങ്ങളിലേക്കെത്തി മയക്കത്തിലേക്കു മെല്ലെ വഴുതിയിറ ങ്ങുന്ന അവസ്ഥ. മയങ്ങിത്തുടങ്ങുന്ന വ്യക്തിയെ ഈ ഘട്ടത്തിൽ വിളിച്ചുണർത്താൻ എളുപ്പമാണ്. സാധാരണഗതിയിൽ മറ്റു പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ 10–15 മിനിറ്റുകൾക്കു ശേഷം ഉറക്കം രണ്ടാം ഘട്ടത്തിലേക്കു കടക്കും. 

ഘട്ടം 2: ഈ ഘട്ടത്തിന് ഒന്നാം ഘട്ടത്തിന്റെ ഇരട്ടി ദൈർഘ്യമാണുണ്ടാവുക. ഉറക്കത്തിന്റെ കൂടുതൽ ആഴമുള്ള അവസ്ഥയിലേക്ക് വ്യക്തി ഈ ഘട്ടത്തിൽ സാവധാനം കടക്കുന്നു. ശ്വസനനിരക്കും, ഹൃദയസ്പന്ദന നിരക്കും മന്ദഗതിയിലാകുന്നത് സുഖകരമായ ഉറക്കത്തിന്റെ സൂചനയാണ്.

ഘട്ടം 3: ഗാഢനിദ്ര തുടങ്ങുന്ന ഉറക്കത്തിന്റെ  വേളയാണിത്. ശ്വസനനിരക്കും ഹൃദയസ്പന്ദന നിരക്കുമെല്ലാം ഏറ്റവും കുറഞ്ഞ നിരക്കിലായിരിക്കും. ശരീരതാപനിലയും കുറഞ്ഞിരിക്കും. ചെറുപ്പക്കാരിൽ ആകെ ഉറക്കത്തിന്റെ 15 മുതൽ 25 ശതമാനവും ഈ ഘട്ടമായിരിക്കും.

നേത്രദ്രുതചലനരഹിത നിദ്രാവേളയില്‍ മന്ദ്രസ്ഥായിയിലെ സംഗീതം പോലെ ഉറക്കം സ്വച്ഛശാന്തമായി ഒഴുകുന്നു. ഈ ഘട്ടത്തിൽ തലച്ചോറിൽ നിന്നു പുറപ്പെടുന്നത് തരംഗദൈർഘ്യം കുറഞ്ഞതും, ആവൃത്തി കൂടിയതുമായ ഡെൽറ്റാ തരംഗങ്ങളിലായിരിക്കും. വളർച്ചയെ സഹായിക്കുന്ന ഗ്രോത്ത് ഹോർമോൺ, പ്രത്യേകിച്ചും പുരുഷന്മാരിൽ കൂടുതലായി ഉൽപാദിപ്പിക്കപ്പെടുന്നത് ഈ ഘട്ടത്തിലാണ് കുറച്ചുനാൾ ആവശ്യ ത്തിന് ഉറങ്ങാതെയിരുന്നാൽ മൂന്നാം ഘട്ടത്തിന്റെ ദൈർഘ്യ വും ആഴവും വർധിക്കാറുണ്ട്. കുട്ടികൾ ഉറക്കത്തിൽ മൂത്രമൊഴിക്കുന്നതും ഉറക്കത്തിലെഴുന്നേറ്റു നടക്കുന്നതും ദുഃസ്വപ്നങ്ങൾ കാണുന്നതുമൊക്കെ നേത്രദ്രുതചലനരഹിത നിദ്രാവേളയിലാണ്. 

കൃഷ്ണമണിയുടെ ചാഞ്ചാട്ടം

better-sleep

ഉറക്കത്തിലെ സംഭവബഹുലമായ ഘട്ടമാണ് നേത്രദ്രുതചലന നിദ്രാവേള. മുതിർന്ന വ്യക്തികൾ ഉറക്കത്തിൽ ഏറ്റവും കൂടുതൽ സ്വപ്നം കാണുന്നതും ഉറക്കത്തിൽ എഴുന്നേറ്റു നടക്കുന്നതും നിദ്രാരതിയുമൊക്കെ സംഭവിക്കുന്നത് ഈ ഘട്ടത്തിലാണ്. ശരീരത്തിലെ സുപ്രധാന ആന്തരാവയവങ്ങ ളായ ഹൃദയം, കുടൽ, ഡയഫ്രം, കണ്ണുകൾ തുടങ്ങിയവയിലേ ക്കൊഴികെ മറ്റു ശരീരാവയവങ്ങളിലേക്കുള്ള രക്തപ്രവാഹം ഗണ്യമായി കുറഞ്ഞിരിക്കും. ഉറക്കത്തിൽ കണ്ണുകൾ ചലിക്കുന്ന ഈ വേളയില്‍ ഹൃദയാരോഗ്യം ദുർബലമാകാനിട യുണ്ട്. ഹൃദയസ്പന്ദന നിരക്കും രക്തസമ്മർദവം ഈ സമയ ത്ത് കൂടുന്നതാണ് കാരണം. കൂടാതെ ഹൃദയസ്പന്ദന താള ത്തിൽ അപകടകരമായ വ്യതിയാനങ്ങൾ ഉണ്ടാകാനുമിട യുണ്ട്. ഉറക്കത്തിൽ ഹൃദയാഘാതം ഉണ്ടാകുവാനുള്ള സാധ്യത ഈ ഘട്ടത്തിലാണ് ഏറ്റവും കൂടുതൽ.

ഉറക്കത്തിന്റെ ഈ ഘട്ടം പൂർത്തിയാകുന്നതിനുശേഷം വീണ്ടും നേത്രചലനങ്ങളില്ലാത്ത നേത്രദ്രുതചലന രഹിത നിദ്രയി ലേക്ക്  ഉറക്കം സാവധാനം പ്രവേശിക്കുന്നു.

നാം ഉറങ്ങുന്നു, തലച്ചോർ പണിയെടുക്കുന്നു

തലച്ചോറിന്റെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ചുള്ള സങ്കീര്‍ണ മായ പ്രക്രിയയിലൂടെയാണ് ഉറക്കം സാധ്യമാകുന്നത്. ഉണർ വ്വിന്റെയും ഉറക്കത്തിന്റെയും പ്രവർത്തനങ്ങൾ വ്യത്യസ്ത നാഡീശൃംഖലകൾ നിയന്ത്രിക്കുന്നു. അവയുടെ ഘടനയും പ്രവർത്തനരീതികളും തികച്ചും വ്യത്യസ്തമാണ്. ഉണർവിന്റെ കേന്ദ്രങ്ങളും ഉറക്കത്തിന്റെ  കേന്ദ്രങ്ങളും വ്യത്യസ്ത രാസഘട കങ്ങളായ ന്യൂറോട്രാൻസ്മിറ്ററുകൾ ഉപയോഗിച്ചാണ് ഉറക്ക വും ഉണർവും സാധ്യമാക്കുന്നത്. മസ്തിഷ്ക ദണ്ഡിലുള്ള പോൺസിൽ നിന്നു പുറപ്പെടുന്ന ഉണർവിന്റെ നാഡീശൃംഖ ലകൾ, നോർ എപ്പിനെഫ്രിൻ, ഡോപ്പമിൻ, സെറട്ടോണിൻ, ഹിസ്റ്റമിൻ, ഗ്ലൂട്ടാമേറ്റ്, അസറ്റൈൽ കൊളീൻ തുടങ്ങിയ  നിരവധി ന്യൂറോട്രാൻസ്മിറ്ററുകൾ, ഉപയോഗിച്ച് ഉണർവിന്റെ കേന്ദ്രങ്ങളെ ഉദ്ദീപിപ്പിക്കുന്നു. ഹൈപ്പോതലാമസിൽ നിന്ന് ഉൽപാദിപ്പിക്കപ്പെടുന്ന ഒറക്സിൻ എന്ന ഘടകവും ഉണർവിന്റെ കേന്ദ്രങ്ങളെ ഉത്തേജിപ്പിക്കുന്നുണ്ട്.

തലച്ചോറിലെ പോൺസിൽ നിന്നും ഹൈപ്പോതലാമസിൽ നിന്നും പുറപ്പെടുന്ന ഉറക്കത്തിന്റെ നാഡീശൃംഖലകൾ ഗാബാ അമിനോ ബുട്ടിറിക് ആസിഡ് (ജിഎബിഎ) എന്ന ന്യൂറോട്രാൻ സ്മിറ്റർ ഉപയോഗിച്ച് ഉണർവിന്റെ കേന്ദ്രങ്ങളെ ഉറക്കുമ്പോ ഴാണ്. ഉറക്കം സംഭവിക്കുന്നത്. ഒരു വൈദ്യുതി സ്വിച്ച് പ്രവർ ത്തിക്കുമ്പോൾ ലൈറ്റ് അണയുകയും തെളിയുകയും ചെയ്യുന്ന തു പോലെ തലച്ചോറിലെ ഈ രണ്ടു കേന്ദ്രങ്ങളും പ്രവർത്തി ക്കുമ്പോൾ ഉറക്കവും ഉണർവും സാധ്യമാകുന്നു. 

ഉറങ്ങിയില്ലെങ്കില്‍ എന്തെല്ലാം അപകടങ്ങൾ

ഒരു പൂവിനോട് വിടരാൻ ആരും പറയാറില്ലല്ലോ. വിടരേണ്ട സമയമാകുമ്പോൾ തനിയെ അതു സംഭവിക്കുന്നു. ചില മനുഷ്യരുടെ കാര്യമോ.... കുലുക്കി വിളിച്ചാലും ഉറക്കം വിട്ടെഴുന്നേൽക്കാത്തവരുണ്ട്. വൈകി ഉറങ്ങുന്നവരും ഉറക്കം മതിയാകാത്തവരും ശാന്തമായ ഉറക്കം കിട്ടാത്തവരുമൊക്കെ  ഉണർന്നെണീക്കാൻ വിസമ്മതം കാട്ടുന്നു. ഇനി ശാന്തനിദ്ര യിൽ തുടരാനാവില്ലെന്നു മനസ്സിലാക്കിയാലും അവര്‍ കിടക്ക വിട്ടുണരുന്നില്ല. അശാന്തിയും ആലസ്യവും നിറഞ്ഞ അര്‍ധ മയക്കത്തിനു ശേഷം മനസ്സില്ലാമനസ്സോടെ തീർത്തും നിരുന്മേ ഷരായി ഉണർന്നെണീക്കുകയുമാണവർ.

രാമായണ കഥയിൽ പറയുന്നുണ്ട്, ശ്രീരാമകുമാരൻ ഉണർന്നെ ഴുന്നേൽക്കുന്ന വിധം. പുലർകാലമായാൽ പിതാവ് വന്നു വിളിക്കും. ഉണ്ണീ, കുമാരാ, എഴുന്നേൽക്കൂ. അടുത്ത ക്ഷണം ശ്രീരാമൻ ഉണർന്നു കഴിഞ്ഞു. ശാന്തമായ, സ്വസ്ഥമായ ഉറക്കം കഴിഞ്ഞാൽ ഉണർന്നെണീക്കാൻ പ്രയാസമുണ്ടാവുക യില്ല. ഒരു പൂവ് വിടരുന്നതു പോലെ അനായാസം ഉണരാം. ക്ഷീണമോ ആലസ്യമോ ഉണ്ടാവുകയുമില്ല. അശാന്തവും അസ്വസ്ഥവുമായ ഉറക്കമാകുമ്പോഴാണ് നിദ്ര വിട്ടുണരാൻ യത്നം തന്നെ വേണ്ടി വരുന്നത്. നല്ല ഉറക്കം കിട്ടിയില്ലെങ്കിൽ അപകടകരമായ അവസ്ഥയാണുണ്ടാവുക.

പകൽ മുഴുവൻ ജോലി ചെയ്തു ക്ഷീണിക്കുന്ന ശരീരത്തിനും മനസ്സിനും ആവശ്യമായ വിശ്രമം നൽകി നവോന്മേഷം പ്രദാനം ചെയ്യുന്ന പ്രക്രിയയാണല്ലോ ഉറക്കം. ശരീരം എന്ന അദ്ഭുത യന്ത്രത്തിന് ഉണ്ടാകുന്ന തേയ്മാനങ്ങൾ പരിഹരിക്ക പ്പെടുന്നതും ഉറക്കം  എന്ന വിശ്രമാവസ്ഥയിലാണ്.  ശരീരത്തി ന്റെയും മനസ്സിന്റെയും പുനരുജ്ജീവനത്തിനു മാത്രമല്ല ബൗദ്ധികമായ പ്രവർത്തനങ്ങളും ഓർമശക്തിയുമൊക്കെ മെച്ചപ്പെടുന്നതിനും സുഖമായ ഉറക്കം സഹായിക്കുന്നു.  

ഉറങ്ങാത്തവരുടെ ഹൃദയം

sleep-apnea

ദീർഘകാലമായി ഉറങ്ങാനുള്ള കഴിവ് നഷ്ടപ്പെട്ട് ഉറക്കം മരീചികയായി മാറുന്നവർക്ക് ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. ഇങ്ങനെയുള്ളവരുടെ ഹൃദയാ രോഗ്യമാണ് കൂടുതലും പരീക്ഷിക്കപ്പെടുന്നത്. ഉറക്കക്കുറവിനെത്തുടർന്ന് രക്തസമ്മർദമുയരുന്നത് രക്തധമനികളുടെ ജരാവസ്ഥയ്ക്കും ഹൃദ്രോഗത്തിനും ഹൃദയസ്തംഭനത്തിനും കാരണമാകാം. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സ പ്പെടുന്നത് പക്ഷാഘാത സാധ്യതയും വര്‍ധിപ്പിക്കുന്നു. ദീർഘകാലമായി ഉറക്കക്കുറവ് അനുഭവപ്പെടുന്നവർക്ക് പ്രമേഹസാധ്യതയും കൂടുതലാണ്. വിഷാദരോഗം ഉൾപ്പെടെ യുള്ള മാനസിക പ്രശ്നങ്ങളും ഇങ്ങനെയുള്ളവരിൽ കൂടുത ലായി കണ്ടു വരുന്നു. 

ഉറക്കമില്ലാത്ത വ്യക്തിക്ക് കാര്യങ്ങൾ കൃത്യമായി ഗ്രഹിക്കാ നും വിശകലനം ചെയ്യാനും അതനുസരിച്ച് പ്രവർത്തിക്കാനു മുള്ള കഴിവ് നഷ്ടപ്പെടുന്നു. ഏകാഗ്രതക്കുറവുമൂലം തൊഴിലിടങ്ങളിലും വീട്ടിലുമൊക്കെ അപകടങ്ങളുണ്ടാകാനും സാധ്യതയുണ്ട്. പെട്ടെന്ന് തീരുമാനമെടുക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നത് ഡ്രൈവിങ്ങിനിടയിലുള്ള റോഡപകടങ്ങൾ ക്കും കാരണമാകാം.

ഉറക്കമാണ് ഏറ്റവും നല്ല ധ്യാനം – ദലൈലാമ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA