വണ്ടി ഓടിക്കെ അറിയാതെ മയങ്ങുന്ന ഡ്രൈവർ......

513853701
SHARE

വളരെ നാളത്തെ ശ്രമത്തിനൊടുവിലാണ് സുരേഷിന് സർക്കാർ ജോലി കിട്ടിയത്. കെഎസ്ആർടിസിയിൽ ഡ്രൈവറായി. മിടുക്കനായ ഡ്രൈവറായതു കൊണ്ട് ദീർഘദൂര ലക്ഷ്വറി സർവീസുകളിലാണ് സുരേഷിനെ ആദ്യം തന്നെ വിട്ടത്. തിരുവനന്തപുരം–എറണാകുളം ലോ ഫ്ളോർ സർവീസായിരുന്നു കൂടുതലും. 

നേരത്തേ തന്നെ ഉണ്ടായിരുന്ന പ്രശ്നം ജോലിയെത്തന്നെ സാരമായി ബാധിക്കുമെന്നായപ്പോഴാണ് സുരേഷ് എന്നെ കാണാൻ വന്നത്. അമിത ഉറക്കമാണ് കാര്യം. സ്കൂളിലും കോളജിലുമൊക്കെ പഠിക്കുമ്പോൾ തന്നെ ഉറക്കം തൂങ്ങൽ വലിയൊരു പ്രശ്നമായിരുന്നു. ഉച്ച കഴിഞ്ഞാൽ ക്ലാസ് കട്ട് ചെയ്ത് കോളജിന്റെ ഏതെങ്കിലും ഒരു മൂലയ്ക്കു പോയിരുന്ന് ഉറങ്ങും. രാത്രിയിൽ എത്ര ഉറങ്ങിയാലും മതിയാവുകയുമില്ല. ചിലപ്പോൾ ആരോടെങ്കിലും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പോലും ഉറങ്ങിപ്പോയെന്നു വരും. ഒരോണക്കാലത്ത് നാട്ടിലെ ക്ലബ്ബിന്റെ വാർഷികത്തിന് മാവിന്റെ മുകളിൽ തോരണം കെട്ടാൻ കയറിയപ്പോൾ അവിടെയിരുന്ന് ഉറങ്ങിപ്പോയ കഥ പറഞ്ഞ് കൂട്ടുകാർ ഇപ്പോഴും കളിയാക്കിച്ചിരിക്കും. 

ഡ്രൈവറായി ജോലി തുടങ്ങിയപ്പോഴാണ് പ്രശ്നത്തിന്റെ ഗൗരവമേറിയത്. വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്പോൾ എത്ര തന്നെ ശ്രമിച്ചാലും ഉറക്കം വരും. കണ്ണടഞ്ഞു പോയെന്നും വരും. ചൂയിങ്ഗം ചവച്ചു നോക്കി. പലവഴികളും പരീക്ഷിച്ചെങ്കി ലും ഒന്നും അങ്ങോട്ട് ഏൽക്കുന്നില്ല. തന്റെ മാത്രമല്ല ഒന്നുമറി യാത്ത യാത്രക്കാരുടെ ജീവനും അപകടത്തിലാകുമെന്ന ഭയം സുരേഷിനെ വല്ലാതെ അലട്ടുന്നുണ്ട്. മാത്രമല്ല ആറ്റുനോറ്റിരുന്നു കിട്ടിയ ജോലി പോകുമെന്ന ആശങ്കയും. 

നാർക്കോലെപ്സി എന്നു വിളിക്കുന്ന അമിത ഉറക്കത്തിന്റെ പ്രശ്നമാണ് സുരേഷിന്റേത്. സ്ത്രീകളെ അപേക്ഷിച്ച്  പുരുഷ ന്മാരിലാണ് അമിത ഉറക്കത്തിന്റെ പ്രശ്നങ്ങൾ കൂടുതലായി  കണ്ടുവരുന്നത്. പത്തിനും ഇരുപതിനും ഇടയ്ക്കുള്ള  പ്രായത്തിലാണ് സാധാരണയായി നാർക്കോലെപ്സിയുടെ ലക്ഷണങ്ങൾ ആരംഭിക്കുന്നത്. ഒരിക്കൽ പൂർണ രൂപത്തിൽ പ്രത്യ ക്ഷപ്പെട്ടു കഴിഞ്ഞാൽ ആജീവനാന്തം ഈ പ്രശ്നം പിന്തുടരാ നാണു സാധ്യത. അത്ര അപൂർവമല്ല ഈ നിദ്രാവൈകല്യം. 2000 പേരിൽ ഒരാൾക്ക് നാർലെപ്സിയുടെ പ്രശ്നങ്ങളുണ്ടെ ന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. 

അൽപം ഒറെക്സിൻ കിട്ടിയിരുന്നെങ്കിൽ....

ഹൈപ്പോതലാമസ് ഉൽപാദിപ്പിക്കുന്ന ഒറെക്സിൻ എന്ന പ്രോട്ടീൻ ഘടകത്തിന്റെ (ന്യൂറോ പെപ്റ്റൈഡുകൾ) അപര്യാ പ്തതയാണ് നാർക്കോലെപ്സിയുടെ കാരണമെന്ന് ഗവേഷ ണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നമുക്ക് ദീർഘനേരം ഉണർന്നിരി ക്കാനുള്ള കഴിവും ഉന്മേഷവും നൽകുന്നത് ഒറെക്സിനാണ്. കൂടാതെ ഉറക്കത്തിന്റെ വിവിധ ഘട്ടങ്ങളിലേക്കുള്ള, നേത്രദ്രുത ചലനനിദ്രയുടെ കടന്നു വരവിനെ തടഞ്ഞു നിർത്തുവാനും ഒറെക്സിൻ ന്യൂറോപെപ്റ്റൈഡുകൾക്കു കഴിയും. ഒറെക്സിന്റെ അളവ് കുറയുന്നത് ഉണർന്നിരിക്കുന്ന പകൽ സമയത്തു പോലും നേത്രദ്രുതചലന നിദ്രയുടെ ഘട്ടങ്ങൾ ഉറക്കത്തിന്റെ പരിസരങ്ങളിലേക്ക് ആവർത്തനസ്വഭാവ ത്തോടെ അതിക്രമിച്ചു കയറാൻ കാരണമാകുന്നു. 

ചില പ്രത്യേക ജനിതക ഘടനയുള്ളവരിൽ ശരീര പ്രതിരോധ അവസ്ഥയുടെ അമിതവും വികലവുമായ പ്രതികരണം മൂലം ശരീരം തന്നെ ഒറെക്സിൻ ഉൽപാദിപ്പിക്കുന്ന നാഡീകോശ ങ്ങൾക്കെതിരെ ആന്റി ബോഡികൾ ഉൽപാദിപ്പിക്കുന്ന  അസാധാരണ സാഹചര്യം ഉണ്ടാകാറുണ്ട് (ഓട്ടോ ഇമ്യൂണിറ്റി), ഈ ആന്റിബോഡികൾ നാഡീകോശങ്ങളെ നശിപ്പിക്കുന്നതി നെത്തുടർന്ന് ശരീരത്തിലെ ഒറെക്സിന്റെ അളവ് ഗണ്യമായി കുറയുന്നു. ഈ സവിശേഷ ജനിതക ഘടനയുള്ളവരിൽ ഇൻഫുളുവൻസ വൈറസ്ബാധ, സ്ട്രെപ്റ്റോ കോക്കസ് രോഗാണുബാധ തുടങ്ങിയവയൊക്കെ ആന്റിബോഡികളുടെ ഉൽപാദനത്തെ ഉദ്ദീപിപ്പിക്കാറുണ്ട്. 

അപൂർവമായി തലച്ചോറിലുണ്ടാകുന്ന ചില മുഴകളും രക്ത യോട്ട തകരാറുകളും നാർക്കോലെപ്സിക്കു കാരണമാകാം. ഇവ മൂലം ഒറെക്സിൻ ഉൽപാദിപ്പിക്കുന്ന നാഡീകോശങ്ങൾ നശിക്കുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. 

ഫോൺ ചെയ്യുന്നതിനിടയിൽ ഉറങ്ങിപ്പോയി !‌‌‌

മൊബൈലിൽ വിളിച്ച് നാട്ടിലെ വിശേഷങ്ങൾ ഒന്നൊന്നായി പറയുകയായിരുന്നു കൂട്ടുകാരൻ. ഇടയ്ക്ക് സംഭാഷണം മുറിഞ്ഞു ഫോൺ കട്ടായിട്ടുമില്ല. വിളിച്ചയാൾ ഉറങ്ങിപ്പോയ താണു കാരണം. വർത്തമാനത്തിനിടയിൽ മാത്രമല്ല നടക്കു മ്പോഴും ഇരിക്കുമ്പോഴും ഭക്ഷണം കഴിക്കുന്നതിനിടയിലു മൊക്കെ ഇവർ ഉറങ്ങിപ്പോയെന്നു വരും. ക്ഷീണിതരായിരിക്കു മ്പോഴും വലിയ താല്‍പര്യമില്ലാത്ത കാര്യത്തിൽ പങ്കെടുക്കു മ്പോഴും ഉറങ്ങിപ്പോയെന്നു വരും. 

ഏതാനും മിനിറ്റുകൾ മുതൽ അരമണിക്കൂർ വരെയൊക്കെ ഉറക്കം നീണ്ടു പോയെന്നു വരാം. ഉണർന്നു കഴിയുമ്പോൾ കുളി കഴിഞ്ഞു വന്നവരെപ്പോലെ ഫ്രഷ് ആയിരിക്കുമിവർ. ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ ഒക്കെ ആയി രിക്കും അമിത ഉറക്കം മറനീക്കി പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ചിലരിൽ ദൈനംദിന പ്രവൃത്തികൾക്കു പോലും തടസ്സമുണ്ടാ കുന്ന തരത്തിൽ ദിവസവും ഉറക്കം തൂങ്ങലിന്റെ പ്രശ്നം ഉണ്ടാ യെന്നു വരാം. ഇങ്ങനെയുള്ളവർ സ്കൂളിലും ജോലിസ്ഥല ത്തുമൊക്കെ പരിഹാസപാത്രമാകാൻ മറ്റൊന്നും വേണ്ടല്ലോ?

sleep

അടിതെറ്റിക്കുന്നു, വീഴ്ത്തുന്നു, അമിത ഉറക്കം

അമിത ഉറക്കപ്രശ്നമുള്ള എല്ലാവരും എപ്പോഴും പായ വിരിച്ച് കിടന്നുറങ്ങണമെന്നില്ല. ചിലർക്ക് അൽപനേരത്തെ ഉറക്കം മാത്രമായിരിക്കും പ്രശ്നം. ഉറക്കമുണർന്നാൽ ഇവർ ഊർജസ്വ ലരും ഉത്സാഹശാലികളുമായിരിക്കും. പക്ഷേ കുറച്ചു സമയ ത്തിനുള്ളിൽത്തന്നെ ഇവരെ വീണ്ടും ഉറക്കം കീഴ്പ്പെടുത്തു ന്നു. തലേദിവസം രാത്രി നന്നായിട്ടുറങ്ങിയാൽ പോലും പ്രത്യേ കിച്ച് പ്രയോജനമൊന്നുമില്ല. പകൽ ഉറക്കം തൂങ്ങൽ തന്നെ. 

അമിത ഉറക്കത്തോടൊപ്പം ശക്തമായി വികാരത്തള്ളിച്ചയു ണ്ടാകുമ്പോൾ പേശികളുടെ ബലം പൊടുന്നനെ നഷ്ടപ്പെട്ട് തളർന്നു വീഴുന്ന അവസ്ഥയുണ്ടാകാം. നാർക്കോലെപ്സി യുള്ള 60 ശതമാനം ആളുകളിലും പേശീതളർച്ചയുണ്ടാകാ റുണ്ട്. കാറ്റപ്ലാക്സി എന്നാണ് ഈ അവസ്ഥ അറിയപ്പെടു ന്നത്. ഭയപ്പെടുക, കരയുക, ചിരിക്കുക, ദേഷ്യപ്പെടുക തുട ങ്ങിയ വികാരപ്രകടനങ്ങളൊക്കെ ഈ അവസ്ഥയ്ക്ക് കാരണ മാകാം. പേശീതളർച്ചയുണ്ടാകുന്ന അവസ്ഥയിൽ വ്യക്തി പൂർണബോധവാനായിരിക്കും. പേശികളുടെ ബലം പെട്ടെന്ന് നഷ്ടപ്പെടുകയും പേശികൾ അയയുകയും ചെയ്യുന്നതു കൊണ്ട് കയ്യിലിരിക്കുന്ന സാധനങ്ങൾ താഴെ വീണു പോയെ ന്നുവരാം. കാലുകളുടെ പേശികളിലുണ്ടാകുന്ന തളർച്ച ആൾ നിലത്തു വീഴുന്നതിനും പരുക്കുകൾ പറ്റുന്നതിനും കാരണമാ കാറുണ്ട്. പേശീതളർച്ച ഏതാനും സെക്കൻഡുകൾ മുതൽ 30 മിനിട്ടു വരെയൊക്കെ നീണ്ടു നിന്നെന്നും വരാം. 

എത്ര നിസ്സഹായം, അമിത ഉറക്കവേളകൾ

ഉണർന്നിരിക്കേണ്ട പകൽസമയത്ത് നേത്രദ്രുതചലനനിദ്ര ആവർത്തനസ്വഭാവത്തോടെ അതിക്രമിച്ചു കടന്നുവരുന്ന താണ് ഇവരുടെ പ്രശ്നം. ഉണർവിനെ ഉറക്കത്തിന്റെ കരിമ്പടം പുതപ്പിക്കാൻ ഈ നിദ്രാവൈകല്യം കാരണമാകുന്നു. നാര്‍ക്കോലെപ്സിയോടൊപ്പം നേത്രദ്രുതചലനനിദ്രയുടെ  ചില പ്രത്യേക സ്വഭാവ സവിശേഷതകളും കാണപ്പെട്ടെന്നു വരാം. പേശീതളർച്ചയും സ്വപ്നം കാണലുമൊക്കെയുണ്ടാ കുന്നത് ഇങ്ങനെയാണ്.  

അലോസരമുണ്ടാക്കുന്ന സ്വപ്നങ്ങളാണ് നാർക്കോലെപ്സി. രോഗികളുടെ മറ്റൊരു പ്രശ്നം ഉറങ്ങിത്തുടങ്ങുമ്പോഴോ ഉറക്ക മുണ്ടാകുമ്പോഴോ ആയിരിക്കും ഭയപ്പെടുത്തുന്ന ദുഃസ്വപ്നങ്ങ ളുടെ വേലിയേറ്റമുണ്ടാവുക. അമിത ഉറക്കമുള്ളവരെ പെട്ടെന്ന് വിളിച്ചുണർത്തിയാൽ പേശീതളർച്ചമൂലം കൈകാലുകൾ അന ക്കാനോ സംസാരിക്കാനോ ശ്വാസോച്ഛ്വാസം ചെയ്യാനോ കഴിയാതെ വിഷമിക്കുന്ന സാഹചര്യമുണ്ടാകാം. ഏതാനും നിമിഷങ്ങൾ മാത്രമേ ഈ അവസ്ഥ നീണ്ടു നിൽക്കുകയുള്ളൂ. ചിലപ്പോൾ പേശീ തളർച്ചയുണ്ടാകുന്നത് ഉറക്കത്തിന്റെ ആരംഭ ഘട്ടത്തിലായിരിക്കും.

ചുരുക്കത്തിൽ അമിത ഉറക്കം, പെട്ടെന്നുണ്ടാകുന്ന പേശീ തളർച്ച (കാറ്റപ്ലക്സി), ഉറക്കത്തിനിടയിൽ പെട്ടെന്നു വിളിച്ചെ ഴുന്നേൽപിച്ചാലുണ്ടാകുന്ന കൈകാൽ തളർച്ച, ദുഃസ്വപ്നങ്ങൾ തുടങ്ങിയവയാണ് നാർക്കോലെപ്സിയുടെ മുഖ്യ ലക്ഷണ ങ്ങൾ. നാർക്കോലെപ്സിയുള്ളവർ വിഷാദരോഗത്തിനടിമ പ്പെടാൻ സാധ്യത കൂടുതലാണ്. ജീവിതപ്രശ്നങ്ങളും ലക്ഷ്യ ങ്ങളും നേടിയെടുക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥയാണ് ഇവരെ നിരാശയുടെ പടുകുഴിയിലാക്കുന്നത്.

ഉറക്കം സ്ലീപ് ലാബിൽ

sleep-insomnia

നിദ്രാസംബന്ധിയായ ഒട്ടേറെ പ്രശ്നങ്ങൾക്ക് ആധുനിക ചികിത്സാമാർഗങ്ങളും ശാസ്ത്രീയ പരിഹാരങ്ങളും ഇന്നു ലഭ്യമാണ്. സ്ലീപ്ല് ലാബിൽ നടത്തുന്ന ഉറക്കപരിശോധനക ളാണ് രോഗനിർണയത്തിനു സഹായിക്കുന്നത്. ഉറക്കത്തിലു ണ്ടാകുന്ന ശ്വാസതടസ്സം പോലെ, പകലുറക്കത്തിനു കാരണമാ കുന്ന മറ്റു നിദ്രാവൈകല്യങ്ങളല്ല അമിത ഉറക്കത്തിന് കാരണ മെന്നു കണ്ടുപിടിക്കാൻ സ്ലീപ് ലാബിലെ പരിശോധനകൾ സഹായിക്കും. സാധാരണയായി ഉറങ്ങാൻ കിടന്നാൽ അഞ്ചു മുതൽ 20 മിനിറ്റുകൾക്കുള്ളിലായിരിക്കും ഒരാൾക്ക് ഉറക്കം ലഭിക്കുന്നതെങ്കിൽ നാർക്കോലെപ്സിയുള്ള രോഗികൾ അഞ്ചു മിനിറ്റിനുള്ളിൽത്തന്നെ ഉറങ്ങിപ്പോകും. സ്ലീപ് ലാബി ലെ പരിശോധനയിൽ ഉറക്കത്തിന്റെ  ആദ്യത്തെ 15 മിനിറ്റുകൾ ക്കുള്ളിൽത്തന്നെ നേത്രദ്രുതചലന നിദ്ര ആരംഭിക്കുന്നതു നാർക്കോലെപ്സിയുടെ പ്രത്യേകതയാണ്. 

നന്നായുറങ്ങി ക്ഷീണമകറ്റാം

89483991

ആവശ്യത്തിന് ഉറങ്ങിക്കഴിയുമ്പോൾ നാർക്കോലെപ്സി രോഗികൾ ഊർജസ്വലരാകാറുണ്ട്. അതുകൊണ്ട് രാത്രി നന്നായി ഉറങ്ങുകയെന്നതാണ് ക്ഷീണമൊഴിവാക്കാനുള്ള നല്ല മാർഗം. ഉറങ്ങാനും ഉണരാനും കൃത്യസമയം പാലിക്കുന്നതും നല്ലതാണ്. കിടക്കാൻ പോകുന്നതിനു മുൻപ് കാപ്പി, മദ്യം തുടങ്ങിയവ ഒഴിവാക്കണം. കൃത്യമായ വ്യായാമവും ആരോഗ്യ കരമായ ഭക്ഷണരീതികളും സുഖനിദ്ര പ്രദാനം ചെയ്യും. 

ഉച്ചസമയത്ത് 15–20 മിനിറ്റ് ഒന്നു മയങ്ങുന്നതും പകലുറക്കത്തെയും ക്ഷീണത്തെയും അകറ്റി നിർത്തി ഉണർവും ഉന്മേഷ വുമേകും. പകലുറക്കത്തെ അകറ്റി നിർത്താൻ സഹായിക്കുന്ന മരുന്നുകളും ലഭ്യമാണ്. ഒരു കാലത്ത് വ്യാപകമായി ഉപയോഗി ച്ചിരുന്ന ആംഫിറ്റമിൻ പോലെയുള്ള മരുന്നുകൾ ദുരുപയോഗ സാധ്യതയുള്ളതുകൊണ്ട് ഇപ്പോൾ നിർദേശിക്കാറില്ല. പൊതുവേ പാർശ്വഫലങ്ങൾ കുറവായ മൊഡാഫിനിൽ പോലെയുള്ള മരുന്നുകളാണ് ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്നത്. വിഷാദ ചികിത്സയ്ക്കുപയോഗിക്കുന്ന ചില മരുന്നുകൾ നേത്രദ്രുതചലനനിദ്രയെ തടസ്സപ്പെടുത്തി, കാറ്റപ്ലക്സിയെ നിയന്ത്രി ച്ച് പേശീതളർച്ച ഒഴിവാക്കാൻ സഹായിക്കും. 

നേരത്തേ കിടക്കാം, ശരിക്കുറങ്ങാം

sleep

ലോകപ്രശസ്ത ചിത്രകാരനായിരുന്ന സാൽവദോർ ദാലിക്ക് വിചിത്രമായ ഒരുതരം ഉറക്കമുണ്ടായിരുന്നു. ഇടതു കയ്യിലെ തള്ളവിരലിനും ചൂണ്ടുവിരലിനുമിടയിൽ ഇരുമ്പു താക്കോൽക്കൂട്ടവും പിടിച്ച് ദാലി ഉറങ്ങാനായി കസേരയിലിരിക്കും. ഏതാനും നിമിഷങ്ങൾ കൊണ്ട് ഉറങ്ങും. ഉറക്കം തുടങ്ങു മ്പോൾത്തന്നെ താക്കോൽക്കൂട്ടവും കയ്യിൽ നിന്നും തെന്നി തറയിൽ വച്ചിരിക്കുന്ന പാത്രത്തിൽ വീഴും. താക്കോൽക്കൂട്ടം തറയിൽ വീഴുന്ന ശബ്ദം കേൾക്കുന്നതും ദാലി ഞെട്ടിയുണരും. ഏതാനും മിനിറ്റുകൾ മാത്രം നീണ്ടു നിന്നിരുന്ന ഈ പകൽ മയക്കം തനിക്ക് ഉന്മേഷം പകർന്നിരുന്നുവെന്ന് അദ്ദേ ഹം പറഞ്ഞിരുന്നു. രാത്രി ശരിക്കുറങ്ങാതെ അവിശ്രമം പണി യെടുത്തിരുന്ന ദാലിക്ക് ഈ വിചിത്ര ഉറക്കം വളരെ ആശ്വാസം പകർന്നിരുന്നുവത്രേ.

രാത്രിയിൽ നല്ല നിദ്ര കിട്ടിയില്ലെങ്കില്‍ അതിന്റെ ഫലം അനുഭ വിക്കേണ്ടി വരുന്നതു പകലാണ്. രാത്രിയിലെ സുഖനിദ്രയ്ക്കു തടസ്സം നിൽക്കുന്നതെന്തും പകലുറക്കത്തിനു കാരണമാകാം. വിഷാദം ഉൾപ്പെടെയുള്ള പലതരത്തിലുള്ള മാനസിക പ്രശ്ന ങ്ങളും വിട്ടുമാറാത്ത ശരീരവേദനകളുമൊക്കെ രാത്രി, കാള രാത്രിയാക്കി പകൽ ഉറക്കം തൂങ്ങാനിടയാക്കും. പകൽ മയക്ക വും അമിത ഉറക്കവും എപ്പോഴും നാര്‍ക്കോലെപ്സി മൂലം മാത്രമാകണമെന്നില്ല.

ഉറക്കത്തിനിടയിലെ കാലിന്റെ അനിയന്ത്രിത ചലനങ്ങൾ, ഉറക്കത്തിലെ ശ്വാസതടസ്സം തുടങ്ങിയ നിദ്രാവൈകല്യങ്ങ ളൊക്കെ രക്തത്തിലെ പഞ്ചസാരയുടെ നില താഴുന്ന ഹൈപ്പോഗ്ലൈസീമിയ, തൈറോയ്ഡിന്റെ പ്രവർത്തന മാന്ദ്യം, അപസ്മാരം, തലച്ചോറിലെ മുഴകൾ എന്നിവയും അമിത ഉറക്കത്തിനും പകൽ മയക്കത്തിനും കാരണമാകാം. പ്രത്യേ കിച്ച് ഒരു കാരണമില്ലാതെയും അമിത ഉറക്കത്തിന്റെ പ്രശ്ന ങ്ങൾ നേരിടേണ്ടി വരുന്നവരുണ്ട്. 

അപകടങ്ങളെത്തുടർന്ന് തലയ്ക്കു പരുക്കേൽക്കുന്നവർക്കും ഉറക്കത്തിന്റെ താളക്രമത്തില്‍ മാറ്റങ്ങളുണ്ടാകാം. അമിത ഉറക്കവും പകലുറക്കവുമാണ് ഇവരിൽ സാധാരണയായി കണ്ടുവരാറുള്ള നിദ്രാവൈകല്യങ്ങൾ. എത്ര വിചാരിച്ചാലും നിയന്ത്രിക്കാൻ കഴിയാത്ത പകലുറക്കത്തോടൊപ്പം ക്ഷീണം, തലവേദന, ഏകാഗ്രതക്കുറവ്, ഓർമക്കുറവ് തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാം. അമിത ഉറക്കത്തിന്റെ പ്രശ്നങ്ങൾ അപകടമുണ്ടായതു മുതൽ ഏതാനും മാസങ്ങൾ നീണ്ടു നിന്നെന്നു വരാം. 

ഉറക്കം മതിയാകാതെയിരിക്കുന്നതും പകൽ മയക്കത്തിനുള്ള മറ്റൊരു കാരണമാണ്. വർത്തമാന കാലഘട്ടത്തിൽ ജീവിത ത്തിരക്കുകൾ വർധിച്ചപ്പോൾ രാത്രി പകലിനു വഴിമാറുന്ന സാഹചര്യമാണുണ്ടായത്. ജീവിതശൈലിയിൽ വന്ന മാറ്റങ്ങ ളും ടിവിയുടെ കടന്നുവരവും മാറിയ തൊഴിൽ സാഹചര്യങ്ങ ളുമൊക്കെയാണ് ഉറക്കത്തെ കവർന്നെടുത്ത പ്രധാന ഘടക ങ്ങൾ. രാത്രി എട്ടൊൻപതു മണിയാകുമ്പോൾ വിളക്കണച്ച് കിടക്കാനൊരുങ്ങിയിരുന്ന നാട്ടിൻപുറത്തുകാർ പോലും ഇപ്പോൾ ടിവിയിലെ പാതിരാപ്പടം കണ്ടു കഴിഞ്ഞേ കിടക്കാറു ള്ളൂ. രാത്രികാലങ്ങളിൽ പണിയെടുക്കുകയും ആവശ്യത്തിന് ഉറങ്ങാതിരിക്കുകയും ചെയ്യുന്നത് ഐടി മേഖലയിൽ തൊഴി ലുമായി ബന്ധപ്പെട്ട അനിവാര്യതയാണല്ലോ. 

ശരീരത്തിന് ആവശ്യമുള്ളത്ര സമയം ഉറങ്ങാതിരിക്കുന്നവർക്ക് പകൽ ക്ഷീണവും ഉറക്കവും അനുഭവപ്പെടാനിടയുണ്ട്. പ്രായേ ണ ഉറക്കം കൂടുതൽ ആവശ്യമുള്ള കൗമാരപ്രായക്കാരുടെ ഇടയിലാണ് ഉറക്കം മതിയാകാതെ വരുന്നതുകൊണ്ടുള്ള പ്രശ്നങ്ങൾ കൂടുതൽ. ക്ഷീണത്തിനു പുറമേ ഏകാഗ്രത ക്കുറവ്, ഓർമക്കുറവ്, തലവേദന, തലകറക്കം തുടങ്ങിയ പല ആരോഗ്യപ്രശ്നങ്ങളും ആവശ്യത്തിന് ഉറങ്ങാതിരിക്കുന്നതു കൊണ്ട് ഉണ്ടാകാം. 

നന്നായി ചെലവഴിച്ച ദിനം നല്ല ഉറക്കം തരുന്നു. നന്നായി ജീവിച്ച ജീവിതം നല്ല മരണവും. – ലിയൊനാഡോ ഡാവിഞ്ചി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA