sections
MORE

എണ്ണമയമുള്ള ചർമമാണോ പ്രശ്നം; നേരിടാൻ ഇതാ 5 പായ്ക്കുകൾ

face-beauty
SHARE

എണ്ണമയമുള്ള ചർമമാണ് പലരുടെയും തലവേദന. പ്രത്യേകിച്ച് കൗമാരപ്രായത്തിൽ. ഹോർമോൺ ഉൽപാദനം കൂടുന്നതുകൊണ്ടാണ് ഈ പ്രായത്തിൽ മുഖക്കുരു കൂടുന്നത്. 

മുഖം വൃത്തിയായി സൂക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. രാവിലെയും വൈകിട്ടും ഫെയ്സ് വാഷ് ഉപയോഗിച്ചു വൃത്തിയായി കഴുകുക. അമർത്തിത്തുടയ്ക്കാതെ  വെള്ളം ഒപ്പിയെടുക്കുക. 

ആഴ്ചയിലൊരിക്കൽ മുഖത്ത് പാൽപ്പാടയോ ക്ലെൻസിങ് മിൽക്കോ പുരട്ടി ആവി പിടിക്കുക. പഞ്ഞികൊണ്ടു തുടച്ചു വൃത്തിയാക്കിയ ശേഷം ബ്ലാക്ക് ഹെഡ് റിമൂവർ കൊണ്ട് ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും കുത്തിയെടുത്തു കളയുക. നെറ്റിയും മൂക്കും ഉൾപ്പെടുന്ന ടി സോണിലാണ് എണ്ണമയം കൂടുതലുള്ളത്. ഈ ഭാഗത്ത് നനഞ്ഞ ടിഷ്യു പേപ്പർ കൊണ്ട് ഇടയ്ക്കിടെ തുടച്ചെടുക്കുക. എണ്ണമയം ഉണ്ടെങ്കിൽ മോയിസ്ചറൈസർ പുരട്ടാമോ എന്നാണു പലരുടെയും സംശയം. ഓയിൽ ഫ്രീ മോയിസ്ചറൈസർ ധൈര്യമായി പുരട്ടാം. അതു ചർമത്തിന് ഉണർവേകും. 

പായ്ക്കുകളാണ് എണ്ണമയം നീക്കാനുള്ള ഏറ്റവും നല്ല വഴി. എണ്ണമയവും പാടുകളും കലകളും നീങ്ങി മുഖം സുന്ദരമാകും. എണ്ണമയം  ഉള്ളവർക്കായി ഇതാ അഞ്ചു തരം പായ്ക്കുകൾ. 

∙അര സ്പൂൺ മുൾട്ടാണി മിട്ടിയിൽ ഏതാനും തുള്ളി നാരങ്ങാ നീരും റോസ് വാട്ടറും ഒഴിച്ചു പേസ്റ്റ് രൂപത്തിൽ കുഴച്ചെടുക്കുക. ഇതു മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ ഏതാനും തുള്ളി റോസ് വാട്ടർ ഉപയോഗിച്ചു മുഖം നനയ്ക്കുക. കവിളിലും നെറ്റിയിലും വൃത്താകൃതിയിൽ മൃദുവായി മസാജ് ചെയ്ത ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. 

∙ഏതാനും പുതിനയില എടുത്ത് നന്നായി അരയ്ക്കുക. ഇതിൽ അര ടീസ്പൂൺ തേൻ ഒഴിച്ച് മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകുക. എണ്ണമയം പാടെ മാറും. മുഖക്കുരു ഉള്ളവർക്കും പറ്റിയ ഫെയ്സ് പായ്ക്കാണിത്. 

∙വെള്ളരി ചുരണ്ടിയെടുത്തതിൽ അൽപം തൈരു ചേർത്തു യോജിപ്പിക്കുക. ഇത് ഫ്രിഡ്ജിൽ അര മണിക്കൂർ തണുപ്പിച്ച ശേഷം മുഖത്തു പുരട്ടി അരമണിക്കൂറിനു ശേഷം കഴുകുക. ചർമത്തിനു നല്ല തണുപ്പും ഉണർവും തിളക്കവും കിട്ടും. 

∙പപ്പായ ഏതു ചർമക്കാർക്കും ഉത്തമമായ പായ്ക്കാണ്. എണ്ണമയമുള്ളവർക്കു പ്രത്യേകിച്ച്. നന്നായി പഴുത്ത പപ്പായ ഉടച്ചതിൽ അര ടീസ്പൂൺ മുൾട്ടാണി മിട്ടി ചേർത്ത് മുഖത്തു പുരട്ടി മസാജ് ചെയ്ത ശേഷം കഴുകിക്കളയുക.

∙റോസപ്പൂവിന്റെ ഇതളുകൾ അരച്ചതിൽ ഒരു ടീസ്പൂൺ തൈര് ഒരു നുള്ള് മഞ്ഞൾ എന്നിവ മിക്സ് ചെയ്യുക. ഇതു പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയുക. എണ്ണമയം നീങ്ങി മുഖം മൃദുവാകും. നല്ല നിറം കിട്ടുകയും ചെയ്യും. 

Read More : Beauty Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA