ചെറുചൂട് വെള്ളത്തില്‍ നാരങ്ങയുമായി എത്തുന്ന ഫിംഗര്‍ ബൗളുകള്‍ എന്തിനെന്ന് അറിയാമോ ?

finger-bowl
SHARE

ചില ഹോട്ടലുകളില്‍ ആഹാരം കഴിച്ച ശേഷം ഒരു പാത്രത്തില്‍ ചെറുചൂടു വെള്ളവും ഒരു കഷ്ണം നാരങ്ങയും തരുന്നത് എന്തിനാണ് എന്നറിയാമോ ? ഫിംഗര്‍ ബൗള്‍ എന്നാണ് ഇതിനു പറയുക. 

ആഹാരം  കഴിച്ചാല്‍ ഓടിപ്പോയി കൈ സോപ്പിട്ടു കഴുകി ശീലിച്ചവര്‍ക്ക് ഈ ഫിംഗര്‍ ബൗള്‍ പരിപാടി അത്ര പിടിക്കണമെന്നില്ല. ചെറിയ ഒരു പാത്രത്തില്‍ ചെറുചൂട് വെള്ളത്തില്‍ നാരങ്ങ ഇട്ടു തരുന്ന ഇതില്‍ കൈ മുക്കിയ ശേഷം തുണിയിലോ ടിഷ്യൂവിലോ തുടയ്ക്കുകയാണ് ചെയ്യുക. 

കൈകള്‍ അണുവിമുക്തമാക്കുക തന്നെയാണ് ഇതിനു പിന്നിലെ സംഗതി. നാരങ്ങയുടെ ആന്റി ബാക്ടീരിയൽ ഘടകങ്ങള്‍ തന്നെയാണ് ഇതില്‍ നാരങ്ങ ഉപയോഗിക്കാനുള്ള കാരണം. ആഹാരം കഴിച്ച ശേഷം കൈകളില്‍ നിന്നും ആ മണം ഇല്ലാതാക്കാനും ഫിംഗര്‍ ബൗള്‍ സഹായിക്കും. നാരങ്ങയുടെ അസിഡിക്ക് സാന്നിധ്യം കൈകളിലെ മെഴുക്കു പോയിക്കിട്ടാനും സഹായിക്കും.

ചിലര്‍ ഈ നാരങ്ങ ഇതില്‍ പിഴിഞ്ഞ് ചേര്‍ക്കാറുണ്ട്. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്നാണു വിദഗ്ധര്‍ പറയുന്നത്. പണ്ടു കാലത്തൊക്കെ മുന്തിയ ഹോട്ടലുകളില്‍ മാത്രമായിരുന്നു ഫിംഗര്‍ ബൗളുകള്‍ നല്‍കിയിരുന്നത്. പല ഹോട്ടലുകാരും ഇത് കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന്‍ എന്നനിലയിലാണ് നല്‍കുന്നത്. എന്നാല്‍ ഇന്ത്യന്‍ സംസ്കാരപ്രകാരം പാത്രത്തില്‍ കൈകഴികുന്നത് മോശമാണ്. അതുകൊണ്ടു തന്നെയാകാം നമ്മുടെ നാട്ടിലെ ഒട്ടുമിക്ക ഹോട്ടലുകളിലും ഇപ്പോഴും ഈ ശീലം അത്ര വ്യാപകമായിട്ടില്ല. എങ്കിലും മോഡേണ്‍ ഹോട്ടലുകളില്‍ ഇന്ന് ഫിംഗര്‍ ബൗള്‍ സംസ്കാരം വ്യാപകമാണ്. 

Read More : Health Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA