മുഖത്തെ കറുത്ത പാടുകൾ മായാൻ അഞ്ചു പായ്ക്കുകൾ

Face pack
SHARE

മുഖത്തെ കറുത്ത പാടുകൾ ഏതു പ്രായത്തിലും ഏറ്റവും വലിയ സൗന്ദര്യപ്രശ്നമാണ്. മുഖക്കുരു പൊട്ടി ഉണ്ടാകുന്നതാണ് മിക്കവാറും പാടുകൾ. ചിലർക്ക് ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും അധികമായിരിക്കും. പാടുകൾ മായാൻ ഏറ്റവും നല്ല പ്രതിവിധിയാണു മഞ്ഞൾ. മഞ്ഞൾ മാത്രം ഉപയോഗിച്ചാൽ പലരുടെയും സ്കിൻ ഡ്രൈ ആകും. അതുകൊണ്ട് മഞ്ഞളുമായി ചേരുന്ന ആയുർവേദ കൂട്ടുകൾ മാത്രം ഉപയോഗിക്കുക. പതിവായി ചെയ്താൽ പാടുകൾ മാറിക്കിട്ടുമെന്ന കാര്യത്തിൽ തർക്കം വേണ്ട. 

∙മഞ്ഞൾപ്പൊടി– അര ടീസ്പൂൺ 

കടലമാവ്– ഒരു ടീസ്പൂൺ 

പാൽ– ഒരു ടീസ്പൂൺ 

മഞ്ഞളും കടലമാവും ആവശ്യത്തിനു പാൽ ചേർത്തു കുഴച്ചു മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകുക. 

∙വെളിച്ചെണ്ണ – അര ടീസ്പൂൺ

ബദാം ഓയിൽ– ഒരു ടീസ്പൂൺ 

വെളിച്ചെണ്ണയും ബദാം ഓയിലും ചെറുതായി ചൂടാക്കി മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. പിന്നീട് ചൂടുവെള്ളത്തിൽ കുളിക്കുക. ചർമം മൃദുവാകും. 

∙ നാരങ്ങാനീര്– ഒരു ടീസ്പൂൺ 

മഞ്ഞൾപ്പൊടി– കാൽ ടീസ്പൂൺ 

പേരയുടെ തളിരില അരച്ചത്– ഒരു ടീസ്പൂൺ 

മിശ്രിതം മുഖത്തു പുരട്ടി ഉണങ്ങിത്തുടങ്ങുമ്പോൾ കഴുകിക്കളയുക. 

∙ വെള്ളരി ഗ്രേറ്റ് ചെയ്തത്– അരക്കപ്പ് 

തൈര്– കാൽ കപ്പ് 

മിശ്രിതം  മുഖത്തു പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയുക. 

∙ആൽമണ്ട് പൊടിച്ചത്– ഒരു ടീസ്പൂൺ

ഓട്മീൽ– കാൽകപ്പ് 

മഞ്ഞൾപ്പൊടി– കാൽ ടീസ്പൂൺ 

റോസ് വാട്ടർ– ഒരു ടീസ്പൂൺ 

മിശ്രിതം മുഖത്തു പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയുക. 

Read More : Health Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA