സ്ട്രോകള്‍ ഉപയോഗിച്ച് ജ്യൂസ് കുടിക്കും മുൻപ് അറിയാൻ

straw
SHARE

സ്ട്രോ ഉപയോഗിച്ചു ജ്യൂസുകള്‍ കുടിക്കുമ്പോള്‍ എപ്പോഴെങ്കിലും ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? പ്ലാസ്റ്റിക്‌ മാലിന്യം എന്ന നിലയില്‍ മാത്രമല്ല, ആരോഗ്യത്തെ പോലും ഹാനികരമായി ബാധിക്കുന്നതിനാൽ പല രാജ്യങ്ങളിലും ജനങ്ങൾ പ്ലാസ്റ്റിക് സ്ട്രോ ഉപേക്ഷിച്ചു തുടങ്ങി. പ്ലാസ്റ്റിക്‌ സ്ടോകളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന അഞ്ചു ആരോഗ്യപ്രശ്നങ്ങള്‍ അടുത്തറിയാം : 

ദന്തക്ഷയം
പാക്കറ്റ് ജ്യൂസുകളിലെ കവറിനോടൊപ്പം പ്ലാസ്റ്റിക് സ്ട്രോയും ലഭിക്കുന്നത് സാധാരണമാണ്. നല്ല തണുത്ത ജ്യൂസ് സ്ട്രോ ഉപയോഗിച്ച് വലിച്ചു കുടുക്കുമ്പോൾ സ്വാവികമായി ആദ്യമെത്തുന്നത് പല്ലിന്റെ ഒരു ഭാഗത്തേയ്ക്കാവും. സ്ഥിരമായി ഇങ്ങനെ തുടരുമ്പോൾ ദന്തക്ഷയത്തിനു സാധ്യയേറും

വായു കോപം
സ്ട്രോയിലൂടെ ജ്യൂസുകള്‍ വലിച്ചു കുടിക്കുമ്പോള്‍ ജ്യൂസ് മാത്രമല്ലല്ലോ അകത്തേയ്ക്ക് പോകുന്നത്. അമിതമായി നേരിട്ട് ആമാശയത്തിലെത്തുന്ന വായു ദഹനപ്രശ്നങ്ങൾക്കും വായു കോപത്തിനും കാരണമായേക്കാം

അളവിലും കാര്യമുണ്ട്
ഗ്ലാസ്സില്‍ നിന്നും കുടിക്കുന്നത് പോലെയല്ല  സ്ട്രോ ഉപയോഗിച്ചു പാനീയങ്ങൾ കുടിക്കുന്നത്. അമിതമായ ഷുഗര്‍ അടങ്ങിയ പാനീയങ്ങള്‍ സ്ട്രോ ഉപയോഗിച്ചു കുടിച്ചാല്‍ ഉദ്ദേശിക്കുന്നതിനേക്കാള്‍ കൂടുതല്‍ അളവില്‍ ഉള്ളിലെത്തുകയും ചെയ്യും. ചില കൃത്രിമ പാനീയങ്ങൾ വിശപ്പ് വർധിപ്പിക്കാനും ആഹാരത്തിന്റെ അളവ് കൂട്ടാനും കാരണമായേക്കാം.

രാസവസ്തുക്കൾ
പ്ലാസ്റ്റിക് സ്ട്രോയിൽ അടങ്ങിയിരിക്കുന്ന പോളിപ്രൊപ്പൈലിൻ പോലുള്ള രാസവസ്തുക്കൾ പാനീയത്തിന്റെ കൂടെ ചെറിയൊരു അളവിൽ ഉള്ളിലെത്താനും സാധ്യതയുണ്ട്. രാസവസ്തുക്കൾ ഈസ്ട്രജന്‍ പോലെയുള്ള ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കാം. ചൂടുള്ള കാലാവസ്ഥകളില്‍ സുരക്ഷിതമായി സൂക്ഷിക്കാത്ത സ്ട്രോകള്‍ ചൂടേറ്റ് ഉരുകി കുടിക്കുമ്പോൾ പാനീയങ്ങളുടെ കൂടെ ഉള്ളിലെത്താനുള്ള സാധ്യതയും തള്ളികളയാനാവില്ല.

Read More : Health and Wellbeing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA