അര മണിക്കൂർ പോലും തുടർച്ചയായുള്ള ഇരിപ്പ് വേണ്ടേ വേണ്ട

159151165
SHARE

ദീർഘനേരം ഒരേ ഇരിപ്പിൽ ജോലി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്,  ഈ ശീലം നിങ്ങൾക്കു സമ്മാനിക്കുന്നത് ഗുരുതര രോഗങ്ങളായിരിക്കും. അര മണിക്കൂർ പോലും തുടർച്ചയായി ഇരിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് യുഎസിലെ ഡോ. ലിൻഡ ഈൻസിന്റെ ഗവേഷണത്തിൽ കണ്ടെത്തി. 

അമേരിക്കൻ ജേണൽ ഓഫ് നഴ്സിങ്ങിൽ‌ പ്രസിദ്ധീകരിച്ച ഈ ഗവേഷണ റിപ്പോർട്ടിൽ ദീർഘനേരം ഇരിക്കുന്നവർ ഇടയ്ക്ക് എടുക്കേണ്ട ഇടവേളകളുടെ ആവശ്യകത ഓർമിപ്പിക്കുന്നു. ഹൃദയസംബന്ധമായ രോഗങ്ങൾ, പ്രമേഹം എന്നിവയ്ക്കുള്ള കാരണങ്ങളിലൊന്ന് ഈ തുടർച്ചയായ ഇരിപ്പ് ആണത്രേ. അമിതവണ്ണമുള്ളവരിൽ അണ്ഡാശയം, ഗർഭപാത്രം, കുടൽ എന്നിവിടങ്ങളിൽ അർബുദത്തിനും ഇതു കാരണമാകുന്നുണ്ട്. 

ശരീരം അനങ്ങാതെ കൂടുതൽ നേരം ഇരിക്കുമ്പോൾ ഭാരം താങ്ങാനുള്ള പേശികളുടെ ശേഷി കുറയും. ഇതിലൂടെ എൻസൈമുകളുടെ പ്രവർത്തനവും നല്ല കൊളസ്ട്രോളിന്റെ ഉത്പാദനവും കുറയുന്നു. കുറച്ചുനേരം നിൽക്കുകയോ അൽപദൂരം നടക്കുകോ ചെയ്താൽ ഈ അപകടാവസ്ഥ ഒഴിവാക്കാമെന്നും ഗവേഷണഫലം പറയുന്നു.

Read More : Health News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA