കുട്ടികൾ പറയുന്ന കള്ളത്തരങ്ങൾക്കു പിന്നിൽ?

x-default
SHARE

‘‘അമ്മ തന്ന മിഠായി കളഞ്ഞു പോയി, ഒന്നൂടെ തരുമോ അമ്മേ....’’ എന്നതു പോലുള്ള കുഞ്ഞു നുണകളാവും ആറ് – ഏഴ് വയസ്സുവരെയുള്ള കുട്ടികൾ പറയുക. ഭാവനയിൽ നിന്നുടലെടുക്കുന്ന മനോഹരമായ നുണക്കഥകളും അവർ പറയാം. നിർദോഷങ്ങളായ ഈ കൊച്ചു നുണകളെയും ഭാവനകളെയും അത്ര ഗൗരവത്തോടെ കാണണമെന്നില്ല. എന്നാൽ ആ നുണകളെ പ്രോത്സാഹിപ്പിക്കാൻ നിൽക്കാതെ ഗുണപാഠമുള്ള കുഞ്ഞിക്കഥകൾ പറഞ്ഞു കൊടുത്തും വായിപ്പിച്ചും അവരുടെ ഭാവനയെ ക്രിയാത്മകമായി  വളർത്താം. 10–12 വയസ്സ് ആകുമ്പോഴേക്കും ഇങ്ങനെ നുണകൾ പറയാനുള്ള പ്രവണത മാറുമെങ്കിലും  ചില കുട്ടികൾ അവ പിൻതുടരാം. ആത്മവിശ്വാസക്കുറവുള്ള കുട്ടികളിലാണ് ഇതു തുടരുന്നത്. 

മക്കൾ അമിതമായി നുണ പറയുന്നതായി തോന്നിയാൽ അച്ഛനമ്മമാർ ആദ്യം ഒരു ആത്മപരിശോധന നടത്തണം. പലവിധ സൗകര്യത്തിനായി കുട്ടികളുടെ മുന്നിൽ വച്ചു കള്ളം പറയുന്ന ശീലം നമുക്കുണ്ടോ എന്ന് അച്ഛനമ്മമാർ വിലയിരുത്തുക. വീട്ടിലുള്ള അച്ഛൻ ഫോണിലൂടെ ‘ഞാൻ ഒരു യാത്രയിലാണ്, അടുത്തയാഴ്ച പണം തരാം’ എന്നു പറയുന്നതു കേൾക്കുന്ന കുട്ടിയെ തിരുത്താൻ അച്ഛന് എളുപ്പമാകില്ല.

കള്ളം പറഞ്ഞ കുട്ടിക്കു ‘നുണയൻ’, ‘കള്ളൻ’, ‘വാ തുറന്നാൽ കള്ളമേ പറയൂ’... തുടങ്ങിയ ലേബലുകൾ നൽകാതിരിക്കുക. കുട്ടിയെ അല്ല, അവൻ പറയുന്ന കള്ളങ്ങളെയും ആ ശീലത്തെയുമാണ് ഇഷ്ടമല്ലാത്തത് എന്നു ബോധ്യപ്പെടുത്തണം. എന്തു തെറ്റു ചെയ്താലും അതു തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നു ബോധ്യമുള്ള കുട്ടി അച്ഛനും അമ്മയും വഴക്കു പറയുമെന്നു പേടിച്ചു കള്ളം പറയില്ല. കള്ളം പറഞ്ഞതായി ഉറപ്പായാൽ കുട്ടിയെ വിരട്ടി മാപ്പു പറയിക്കണമെന്നില്ല. കള്ളം പറച്ചിലിനുള്ള പരിഹാരത്തിന്റെ ആദ്യപടി എന്തുകൊണ്ടു കള്ളം പറഞ്ഞുവെന്നു മനസ്സിലാക്കലാണ്. ഇതു കുട്ടിയോടു തന്നെ വിശദമായി സംസാരിച്ചു മനസ്സിലാക്കുക. തുടർന്ന് ഇനി അങ്ങനെ ആവർത്തിക്കാതിരിക്കാനുള്ള ആത്മവിശ്വാസം നൽകണം. ഒപ്പം കള്ളം പറയുന്നതിന്റെ ദോഷവശങ്ങളും സത്യം പറയുന്നതിന്റെ മെച്ചവും പറഞ്ഞു കൊടുക്കാം.

Read More : Health Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA