കുഞ്ഞുങ്ങളെ അടിക്കാറുണ്ടോ? എങ്കില്‍ ഇതൊന്നു വായിക്കൂ

child-care
SHARE

കുട്ടികള്‍ അനുസരണക്കേടു കാണിക്കുമ്പോള്‍ ചെറിയൊരടി കൊടുക്കാത്ത മാതാപിതാക്കള്‍ കുറവാണ്. പല വിദേശരാജ്യങ്ങളിലും കുഞ്ഞുങ്ങളെ അടിക്കുന്നത് നിയമം മൂലം തടഞ്ഞിട്ടുണ്ട്. ചെയ്ത തെറ്റിന്റെ കാഠിന്യം അനുസരിച്ചു കുട്ടികള്‍ക്കു പലവിധത്തില്‍ ശിക്ഷകള്‍ നല്‍കാറുണ്ട്. എന്നാല്‍ കൊച്ചു കുട്ടികളെ അടിച്ചു മര്യാദ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് അവരുടെ മാനസികനിലയെ കൂടുതല്‍ മോശമാക്കുമെന്നു വിദഗ്ധപഠനം.

കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ ഇതൊരു നെഗറ്റീവ് ഘടകമായി മാറുമെന്നാണ് മനഃശാസ്ത്രവിദഗ്ധര്‍ പറയുന്നത്. കടുത്തശിക്ഷകള്‍ അവരെ കൂടുതല്‍ അനുസരണക്കേടുള്ളവരാക്കുമെന്നും ഇവര്‍ പറയുന്നു. 

സ്വീഡൻ‍, അയര്‍ലൻഡ്, കാനഡ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ കുഞ്ഞുങ്ങളെ അടിച്ചാൽ മാതാപിതാക്കൾക്കു കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരും. കൂടുതല്‍ രാജ്യങ്ങള്‍ ഇത്തരം നിയമങ്ങൾ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്. 

കുഞ്ഞുങ്ങളെ അടിക്കുന്നതും ബാലപീഡനം എന്ന രീതിയില്‍ തന്നെ കാണണമെന്നാണു മനഃശാസ്ത്രവിദഗ്ധരുടെ അഭിപ്രായം. കുഞ്ഞിന്റെ മാനസികമായ ആരോഗ്യമാണ് ലക്ഷ്യമെങ്കില്‍ അവരെ തെറ്റുകളില്‍ നിന്നു സ്നേഹപൂര്‍വം വിലക്കാം.

Read More : Health News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA