ചര്‍മപ്രശ്നങ്ങൾ അലട്ടുന്നോ? പരിഹരിക്കാൻ ഒരു ഐസ് ക്യൂബ് മതി !

ice-cube
SHARE

സൗന്ദര്യം സംരക്ഷിക്കണമെന്ന് എല്ലാവർക്കും ആഗ്രഹമുണ്ട്. എന്നാല്‍ തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും അതൊന്നും നടക്കാതെ പോകുന്നു എന്നാണ് മിക്കവരുടെയും പരാതി. എന്നാല്‍ സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ ഒരുപാടു നേരമൊന്നും പരിശ്രമിക്കണ്ട. വെറുമൊരു ഐസ് ക്യൂബ് മതിയാകും നിങ്ങളുടെ ചര്‍മപ്രശ്നങ്ങള്‍ക്കു പരിഹാരം നല്‍കാന്‍. മുഖത്തെ കുഴികള്‍ അടച്ച് മുഖം വിയര്‍ക്കുന്നതു തടയാനും ഇതിനു സാധിക്കും. 

നല്ല വെള്ളത്തില്‍ തയാറാക്കിയ ഐസ് ക്യൂബ് വൃത്തിയുള്ള ണിയില്‍ പൊതിഞ്ഞ് മുഖത്തു ഉരയ്ക്കണം‍. ഐസ് നേരിട്ട് ചര്‍മത്തില്‍ ഉരയ്ക്കുന്നതു നല്ലതല്ല. 

ചര്‍മം നന്നായി വൃത്തിയാക്കിയ ശേഷമോ നല്ല ക്ലെൻസര്‍ ഉപയോഗിച്ച ശേഷമോ വേണം ഐസ് ക്യൂബ് ഉരയ്ക്കാന്‍. മേക്കപ്പ് കൂടുതല്‍ നേരം നിലനില്‍ക്കാന്‍ ആദ്യം മുഖം ക്ലെൻസര്‍ ഉപയോഗിച്ചു വൃത്തിയാക്കിയ ശേഷം ഒരു നല്ല ടോണര്‍ ഉപയോഗിക്കുകയും അതിനു ശേഷം ഒരു ഐസ് ക്യൂബ് തുണിയില്‍ പൊതിഞ്ഞു മുഖത്ത് അല്‍പനേരം ഉരയ്ക്കുകയും ചെയ്യുന്നത് ഗുണകരമാണ്. മുഖക്കുരുവിന്റെ ശല്യം കുറയാനും ഇത് പ്രയോഗിക്കാം. 

മുഖത്ത് എന്തെങ്കിലും തടിപ്പോ പാടുകളോ ഉണ്ടെങ്കിലും ഈ ഐസ് പ്രയോഗം നല്ലതാണ്. എന്നാൽ ദീര്‍ഘനേരം ഒരിക്കലും ഐസ് ശരീരത്തിലോ മുഖത്തോ ഉരയ്ക്കാന്‍ പാടില്ല. ചര്‍മത്തിനു പുറത്തെ മൃതരക്തക്കുഴലുകള്‍ പൊട്ടാന്‍ ഇതു കാരണമാകും. ത്രെഡിങ്, വാക്സിങ് എന്നിവ ചെയ്യുമ്പോഴും ഈ ഐസ് പ്രയോഗം നല്ലതാണ്. ഐസ് ഉരച്ച ശേഷം ഇരുപതു മിനിറ്റ് ചര്‍മത്തെ വെറുതെ വിടാം. അതിനു ശേഷം വേണം മേക്കപ്പ് ഉപയോഗിക്കാന്‍. അലോവേര ചേര്‍ത്തു തയാറാക്കിയ ഐസ് ക്യൂബുകള്‍ ആണെങ്കിൽ നല്ലതെന്നും വിദഗ്ധര്‍ പറയുന്നു. 

Read More : Health and Wellbeing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA