മലദ്വാരത്തിൽ മുഴ വന്നാൽ

x-default
SHARE

എന്റെ 26 വയസ്സുള്ള മകനുവേണ്ടി എഴുതുന്ന കത്താണിത്. ഒരുദിവസം പുറത്തുനിന്ന് ഭക്ഷണം കഴിച്ചതിനോട് അനുബന്ധിച്ച് ആരംഭിച്ച രോഗമാണിത്. മലദ്വാര ഭാഗത്ത് നീരും വേദനയും നീറ്റലുമായി. അലോപ്പതി ചികിത്സ കൊണ്ട് ശമനം കിട്ടി. ഇപ്പോൾ ആയുർവേദ ചികിത്സയിലാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഞങ്ങൾക്ക് ഈ ചികിത്സ താങ്ങാനാവുന്നില്ല. രോഗം തീർത്തു മാറുകയില്ലെന്നും പറയുന്നു. മലദ്വാരഭാഗത്ത് ഒരു കുരു കൂടിയും കുറഞ്ഞുമിരിക്കുന്നു. ഇതുമൂലം യാത്ര ചെയ്യാനോ ജോലിക്കു പോകാനോ വിവാഹം കഴിക്കാനോ സാധിക്കുന്നില്ല. വയറ്റിൽ ഗ്യാസ് ഉണ്ടാകുന്നുണ്ട്. മറ്റ് അസുഖങ്ങളില്ല. എന്തു രോഗമാണിത്?

പ്രിയ സുഹൃത്തേ, താങ്കളുടെ മകന്റെ അസുഖം കത്തിലൂടെ മനസ്സിലാകുന്നതനുസരിച്ച് മലദ്വാരത്തിലെ ഒരു കുരു ആണെന്നു മനസ്സിലായി. മലദ്വാരത്തിലെ കുരു പല കാരണങ്ങൾമൂലവും ആകാം. ഏറ്റവും സാധാരണയായി കാണപ്പെടുന്ന മൂലക്കുരു പൈൽസ് അഥവാ ‘ഹെമറോയ്ഡ്സ്’ മൂലമാണ് ഉണ്ടാകുന്നത്. Rectal Polyp മൂലവും മലദ്വാരത്തിൽ മുഴയായി കാണപ്പെടാവുന്നതാണ്. Anal Fistula, Anal Granuloma മുതലായ അസുഖങ്ങളും മലദ്വാര മുഴകളായി കാണപ്പെടാറുണ്ട്. ഇതു മനസ്സിലാക്കാന്‍ ഒരു പരിചയ സമ്പന്നനായ ഗ്യാസ്ട്രോ ഡോക്ടറെ കണ്ടാൽ മതിയാകും. അദ്ദേഹത്തിന്റെ നിർദേശാനുസരണം ഒരു സർജനെയും കാണേണ്ടതായി വന്നേക്കാം. ഈ അസുഖങ്ങൾക്കെല്ലാം ഫലപ്രദമായ ശാശ്വത പരിഹാരം കിട്ടുന്ന ചികിൽസകൾ ലഭ്യമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA