ടൈപ്പ് ചെയ്താൽ വളരുമോ നഖം?

Typing
SHARE

ഒട്ടും യോജിക്കാൻ കഴിയാത്ത കാര്യങ്ങളെ നാം നഖശിഖാന്തം എതിർക്കാറുണ്ട്. വാക്പോര് കയ്യാങ്കളിയിൽ എത്തുമ്പോൾ എതിരാളിയെ നുള്ളിയും മാന്തിയും തോൽപ്പിക്കാനും നഖങ്ങൾ ഉപകരിച്ചെന്നു വരും. ടെൻഷൻ വരുമ്പോൾ നഖത്തിനാണ് പാട്, കടിച്ചു തിന്നുകളയും പലരും. നാണം വരുമ്പോള്‍ കാൽനഖം കൊണ്ട് വരവരച്ച് നിൽക്കുന്ന ഓൾഡ് ജനറേഷൻ പൊൺകൊടിമാരെ പഴയ സിനിമകളിൽ കണ്ടിട്ടില്ലേ? കൈവിരലുകളുടെ അഗ്രഭാഗത്തെ സംരക്ഷിക്കുന്നതിനും സ്പർശനശേഷി വർധിപ്പിക്കുന്നതിനും ചെറിയ വസ്തുക്കൾ പെറുക്കിയെടുക്കുന്നതിനുമൊക്കെ നഖങ്ങൾ സഹായിക്കും. നഖങ്ങളിലും മുടിയിലുമൊക്കെ അടങ്ങിയിരിക്കുന്നത് കെരാ റ്റിൻ എന്ന പ്രോട്ടീൻ ആണ്. നഖത്തിന്റെ അഗ്രഭാഗമായ നെയിൽ പ്ലേറ്റിന് ജീവനില്ല. എന്നാൽ നഖം ഉൽഭവിക്കുന്ന നെയിൽ ബഡ്ഡിൽ ജീവകോശങ്ങൾ ഉള്ളതുമൂലം ഓക്സിജ നും ജീവകങ്ങളും മൂലകങ്ങളും ആവശ്യമാണ്. 

നീളക്കൂടുതൽ നടുവിരലിലെ നഖത്തിന് 

കൈകാലുകൾ തമ്മിൽ നഖങ്ങളുടെ വളർച്ചാ നിരക്കില്‍ വ്യത്യാസമുണ്ട്. കൈവിരലുകളിലെ നഖങ്ങൾ കാൽവിരലുക ളേക്കാൾ വേഗത്തിൽ വളരുന്നുണ്ട്. കൈവിരലുകളിലെ നഖ ങ്ങൾ ഒരു മാസം മൂന്ന് മി.മീ. വരെ വളരുമ്പോൾ കാൽവിരലുക ളിലെ നഖങ്ങൾ ഒരു മി.മീ മാത്രമേ വളരുന്നുള്ളൂ. കൈവിരലി ലെ ഒരു നഖം പൂർണമായും വളർന്ന് വലുതാകുന്നതിന് ആറുമാസം വരെ സമയമെടുക്കുമ്പോൾ കാൽവിരലിലെ നഖം പൂർണ വളർച്ചെയെത്തുവാൻ 12 മുതൽ 18 മാസം വരെ സമയ മെടുക്കും. നഖങ്ങളുടെ മന്ദഗതിയിലുള്ള വളർച്ച കാരണമാണ് നഖങ്ങളെ ബാധിക്കുന്ന രോഗങ്ങൾ കണ്ടെത്താൻ വൈകുന്നത്. 

കൈവിരലുകളില്‍ തന്നെ എല്ലാ നഖങ്ങളും ഒരു പോലെയല്ല വളരുന്നത്. കൈവിരലുകളുടെ കൂട്ടത്തിൽ നടുവിരലിലെ നഖ മാണ് മറ്റുള്ള നഖങ്ങളെ അപേക്ഷിച്ച് കൂടുതൽ വേഗത്തിൽ വളരുന്നത്. നടുവിരലിന്റെ നീളക്കൂടുതലാണ് ദ്രുതഗതിയിലു ള്ള ഈ വളർച്ചയ്ക്ക് കാരണമായി കരുതപ്പെടുന്നത്. ഏറ്റവും വളർച്ചാ നിരക്ക് കുറവ് തള്ളവിരലിലെ നഖത്തിനാണ്. 

ഒരു വ്യക്തി മരിക്കുന്നതു വരെ അയാളുടെ നഖങ്ങൾ വളർന്നു കൊണ്ടേയിരിക്കും. വിവിധ വിരലുകളുടെ നഖങ്ങൾക്ക് വലുപ്പ വ്യത്യാസവും ഉണ്ടാകാം. കാലിലെ തള്ളവിരലിലെ നഖമാണ് മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ നഖം. പുരുഷന്‍മാരിലെ നഖത്തിന് അൽപം കട്ടി കൂടുതലാണ് കാലിലെ നഖത്തിന്റെ കനം 1.65 മി.മീ. ആണെങ്കിൽ സ്ത്രീകളുടേത് 1.38 മി.മീ ആണ്. കൈവിരലിലെ നഖങ്ങൾ കട്ടി കുറഞ്ഞവയാണ്. പുരുഷന്‍ മാരില്‍ 0.6 മി.മീറ്ററും, സ്ത്രീകളിൽ 0.5 മി.മീറ്ററുമാണ് കൈവിര ലുകളിലെ നഖത്തിന്റെ കനം. 

ശിശുക്കളിൽ നഖങ്ങളുടെ വളർച്ചാ നിരക്ക് കുറവാണ്. എന്നാൽ കുട്ടിക്കാലത്ത് നഖങ്ങൾ വേഗത്തിൽ വളരുന്നു. 20 നും 30 നും മധ്യേയുള്ള പ്രായത്തിലാണ് നഖങ്ങൾ ഏറ്റവും വേഗത്തിൽ വളരുന്നത്. 50 കഴിയുമ്പോഴേക്കും നഖങ്ങളുടെ വളർച്ചാ നിരക്കും കുറയുന്നു. പുരുഷൻമാരുടെ നഖ വളർച്ചാ നിരക്ക് സ്ത്രീകളെക്കാൾ കൂടുതലാണ്. എന്നാൽ സ്ത്രീകളിൽ ഗർഭകാലത്ത് നഖവളര്‍ച്ച ദ്രുതഗതിയില്‍ നടക്കുന്നു. 

നഖം വളരാൻ ടൈപ്പ് ചെയ്യാം

നഖങ്ങളുടെ വളർച്ചയ്ക്ക് കാലാവസ്ഥയുമായും ബന്ധമുണ്ട്. പകൽ സമയത്തും ചൂടുള്ള കാലാവസ്ഥയിലും നഖങ്ങൾ പെട്ടെന്ന് വളരുന്നു. എന്നാൽ രാത്രിയിലും തണുപ്പുകാലത്തും വളർച്ചാ നിരക്ക് കുറവാണ്. കൂടുതൽ ഉപയോഗിക്കുന്ന വിരലു കളിലായിരിക്കും നഖങ്ങൾ പെട്ടെന്ന് വളരുന്നത്. വലതുകൈ വശമുള്ള വ്യക്തികളിൽ വലതുകൈയിലെ നഖങ്ങളായിരിക്കും പെട്ടെന്ന് വളരുക. തുടർച്ചയായി കമ്പ്യൂട്ടർ ഉപയോഗിക്കു ന്നവർ കീബോർഡിൽ ടൈപ്പ് ചെയ്യുന്നത് നഖങ്ങളുടെ വളർച്ച യെ ഉദ്ദീപിപ്പിക്കുന്നുണ്ട്. ശാരീരികപ്രശ്നങ്ങൾ, പോഷകാഹാ രക്കുറവ്, രക്തധമനികളെയും നാഡീവ്യൂഹത്തെയും ബാധി ക്കുന്ന രോഗങ്ങൾ തുടങ്ങിയവ നഖത്തിന്റെ വളർച്ചാ നിരക്ക് കുറയ്ക്കും. എന്നാൽ കൈവിരലുകൾക്കുണ്ടാകുന്ന ചെറിയ പരിക്കുകളും സോറിയോസിസ് പോലെയുള്ള ചർമ രോഗങ്ങ ളും നഖങ്ങളുടെ വളർച്ച വർധിപ്പിക്കുകയാണ് ചെയ്യുന്നത്. 

ഇടയ്ക്കിടയ്ക്ക് നഖം മുറിക്കുന്നത് നഖവളർച്ചയെ വേഗത്തി ലാക്കും. ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ  ഉണ്ടാകു മ്പോൾ നഖവളര്‍ച്ച താൽക്കാലികമായെങ്കിലും മന്ദഗതിയിൽ ആകാറുണ്ട്. മാനസിക പിരിമുറുക്കം പോലും നഖത്തിന്റെ വളർച്ചയെ തടസ്സപ്പെടുത്താം. എന്നാൽ രോഗാവസ്ഥയെ മറികടക്കുമ്പോൾ നഖത്തിന്റെ വളർച്ച പഴയപടിയാകും. 

നഖം വെട്ടാം വേദനിക്കാതെ

നാം കാണുന്ന നഖത്തിന്റെ ഭാഗമായ നെയിൽ പ്ലെയിറ്റ് മൃത കോശങ്ങൾ കൊണ്ട് നിർമിച്ചവയാണ്. അതുകൊണ്ടാണ് നഖം മുറിക്കുമ്പോൾ വേദന അനുഭവപ്പെടാത്തത്. എന്നാൽ നഖ ത്തിന്റെ അടിഭാഗത്തുള്ള നെയിൽ ബഡ്ഡും ക്യൂട്ടിക്കിളും ജീവനുള്ള കോശങ്ങൾകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഇവി ടേക്ക് രക്തപ്രവാഹവുമുണ്ട്. ഇവയുടെ വളർച്ചയ്ക്ക് തുടർച്ച യായി പ്രാണവായു ലഭിക്കുകയും വേണം. 

വിയർക്കാത്ത ശരീരഭാഗമാണ് നഖങ്ങൾ. നഖം കൂടാതെ ചുണ്ടുകളും വിയർക്കുകയില്ല. കാരണം ഇവയിൽ സ്വേദഗ്രന്ഥി കളില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA