നഖം നോക്കി പറയാം ഈ രോഗങ്ങൾ

157372828
SHARE

നാഡി പിടിച്ച് മാത്രമല്ല നഖത്തിന്റെ നിറവും ആകൃതിയും നിരീക്ഷിച്ചും ചില രോഗങ്ങൾ കണ്ടെത്താൻ കഴിയും. ഇരു മ്പിന്റെ അംശം കുറയുന്നതിനെ തുടർന്ന് നഖങ്ങളുടെ പിങ്ക് നിറം നഷ്ടപ്പെട്ട് തൂവെള്ള നിറമാകുന്നു. വിളർച്ചയുണ്ടാകു മ്പോൾ നഖം സ്പൂണിന്റെ ആകൃതിയിൽ വളയാറുണ്ട്. നഖ ത്തിൽ കുഴികൾ പ്രത്യക്ഷപ്പെടുന്നത് ചർമരോഗമായ സോറി യാസിസിന്റെ ലക്ഷണമാണ്. കൈവിരലുകളുടെ അഗ്രഭാഗവും നഖവും തടിച്ചു വീർക്കുന്ന അവസ്ഥയെ ക്ലബ്ബിങ് എന്നാണു പറയുന്നത്. ശ്വാസകോശാർബുദം, ശ്വാസകോശത്തിൽ പഴുപ്പ് കെട്ടൽ, ജന്മനാ ഉള്ള ഹൃദയ വൈകല്യങ്ങൾ, കരളിനെ ബാധിക്കുന്ന സിറോസിസ് തുടങ്ങിയവയെല്ലാം ക്ലബ്ബിങ്ങിന് കാരണമാകാം. 

നഖങ്ങളുടെ നിറം മാറുന്നതു നോക്കി രോഗം കണ്ടുപിടിക്കു വാനും സാധിക്കും. ഇളം നീല നിറം ഹൃദയസ്തംഭനത്തെ സൂചിപ്പിക്കുന്നു. ചെമ്പിന്റെ ഉപാപചയ പ്രക്രിയയിൽ ഉണ്ടാ കുന്ന തടസ്സങ്ങളെ തുടർന്ന് ചെമ്പ് ശരീരാവയവങ്ങളിൽ അടിഞ്ഞു ചേരുന്ന അവസ്ഥയാണ് വിൽസൺസ് ഡിസീസ്. ഈ അവസ്ഥയിൽ നഖങ്ങൾക്ക് നീലനിറം ഉണ്ടായെന്നു വരാം. കൂടാതെ രക്തത്തിലെ ഹീമോഗ്ലോബിന്റെ ഓക്സീക രണം കുറയുമ്പോഴും നില നിറം ഉണ്ടാകാം. അന്തസ്രാവി ഗ്രന്ഥികളുടെ തകരാറുകളായ അ‍ഡിസൺസ് രോഗം, കുഷിങ് സിൻഡ്രോം എന്നിവയെത്തുടർന്ന് നഖങ്ങൾക്ക് കറുപ്പുനിറം ഉണ്ടാകാനിടയുണ്ട്. സ്യൂഡോമൊണാസ് രോഗാണുബാധയു ണ്ടായാൽ നഖങ്ങൾക്ക് പച്ചനിറം ഉണ്ടാകാം. ചർമത്തെയും സ്വപ്നപേടകത്തെയും മറ്റും ബാധിക്കുന്ന അർബുദം, ലിംഫോമ, റുമറ്റോയ്ഡ് ആർത്രൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങൾ മഞ്ഞ നഖങ്ങൾക്ക് കാരണമാകാം. 

നഖ പരിചരണം

  • നഖങ്ങൾ വൃത്തിയായി സൂക്ഷിക്കുക. നഖത്തിനടിയിൽ അഴുക്ക് അ‍ടിഞ്ഞുകൂടാതെ ശ്രദ്ധിക്കണം. 
  • ആഴ്ചയിലൊരിക്കൽ നഖങ്ങൾ വെട്ടി വൃത്തിയാക്കണം. 
  • നഖങ്ങളുടെ ആരോഗ്യത്തിന് കാത്സ്യം അടങ്ങിയ ഭക്ഷണ സാധനങ്ങൾ കഴിക്കണം. 
  • അലർജിയുള്ളവർ നെയിൽപോളിഷ് ഒഴിവാക്കണം. തൊലി യിലേക്ക് കയറി പോളിഷ് ഇടരുത്. 
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA