ആയുസ്സ് കൂട്ടാൻ ദിനചര്യ ക്രമീകരിക്കാം

x-default
SHARE

നമ്മുടെ ആയുസ്സും ദിനചര്യകളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ? ഉണ്ടെന്നു തന്നെയാണ് ഇതുവരെയുള്ള പഠനത്തില്‍ നിന്നു ശാസ്ത്രം പറയുന്നത്. നമ്മുടെ ദിനചര്യകളും പ്രവൃത്തികളും ഒരുപരിധി വരെ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ട് എന്നു തന്നെ പറയാം. ഉദാഹരണത്തിന് നല്ലയുറക്കം, ചിട്ടയായ വ്യായാമം, ആഹാരശീലങ്ങള്‍ എന്നിവയെല്ലാം നമ്മുടെ ആയുസ്സ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്.

അടുത്തിടെ പോളണ്ടിലെ വാഴ്സ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിൽ ‍Anti-inflammatory diet ആയുസ്സ് വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിരുന്നു. 70,000 ത്തോളം സ്ത്രീകളിലും പുരുഷന്മാരിലും പതിനാറുവർഷത്തോളം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. ജേണല്‍ ഓഫ് ഇന്റേണല്‍ മെഡിസിനില്‍ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചിരുന്നു. Anti-inflammatory diet ഡയറ്റ്  പിന്തുടരുന്നവരെ അപേക്ഷിച്ചു ഈ ഡയറ്റ് പാലിക്കാത്തവരില്‍ മരണനിരക്ക് കൂടുതലാണ് എന്നാണു പഠനം പറയുന്നത്.

Anti-inflammatory diet പിന്തുടര്‍ന്നവരില്‍ ആയുര്‍ദൈര്‍ഘ്യം കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പഴങ്ങള്‍, പച്ചക്കറികള്‍, കോഫി, നട്സ്, ചോക്ലേറ്റ്, ചെറിയ അളവില്‍ റെഡ് വൈന്‍ എന്നിവ ശീലമാക്കുന്നത് നല്ലതാണെന്നും ഇത് ശീലമാക്കിയവരില്‍ 18  ശതമാനം വരെ ആയുസ്സ് വര്‍ധിക്കുന്നെന്നും പഠനം പറയുന്നു. അതുപോലെ ഇവരില്‍ കാന്‍സര്‍, ഹൃദ്രോഗനിരക്കുകള്‍ കുറവായിരിക്കും. കൂടാതെ ആര്‍ത്തറിറ്റിസ് രോഗികള്‍ക്കും ഇത് ഫലപ്രദമാണ്. പുകവലി ശീലമുള്ളവരില്‍ പോലും ഈ ഡയറ്റ് ആയുസ്സ് വര്‍ധിപ്പിക്കുന്നു എന്നാണു കണ്ടെത്തൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA