വളര്‍ത്തുനായ്ക്കളെ പരിപാലിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നു മുന്നറിയിപ്പ്

Girl With Pet Dog
SHARE

വളര്‍ത്തുമൃഗങ്ങളെ വീട്ടിലെ ഒരംഗത്തെ പോലെ പരിപാലിക്കുന്നവരുണ്ട്. മിക്ക വീടുകളിലും ഏറ്റുവുമധികം ഓമനിച്ചു വളര്‍ത്തുന്നത് നായ്ക്കളെയാണ്. എന്നാല്‍ വളര്‍ത്തുനായ്ക്കളെ പരിപാലിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നു മുന്നറിയിപ്പ്. ഗുരുതരമായ അസുഖങ്ങള്‍ക്ക് കാരണമായേക്കാവുന്ന വിവിധയിനം ബാക്ടീരിയകളുടെ വാസസ്ഥലം കൂടിയാണ് പലപ്പോഴും ഇവയുടെ ശരീരം.

നായ്ക്കളുടെ തുപ്പലില്‍ ഇ കോളി സാല്‍മോണല്ല, MRSA ബാക്ടീരിയകളുടെ സാന്നിധ്യം ഗുരുതരമായ അളവില്‍ ഉണ്ടെന്നു ഗവേഷകര്‍ പറയുന്നു. ലണ്ടനിലെ ഹാര്‍ട്ട്പ്യൂരി യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടിലാണ് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഒരുപോലെ മാരകമായ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത്.

നായ്ക്കള്‍ക്ക് കുടിക്കാന്‍ വെള്ളം നല്‍കുന്ന പാത്രങ്ങളാണ് ഇത്തരം ബാക്ടീരിയകളുടെ വിളനിലം. പ്ലാസ്റ്റിക് പാത്രങ്ങളാണ് കൂടുതല്‍ അപകടമുണ്ടാക്കുന്നത്. ഇ-കോളി, സാല്‍മോണല്ല, എംആര്‍എസ്എ എന്നീ ബാക്ടീരിയകളെയാണ് ഇതില്‍ കണ്ടെത്തിയത്. സെറാമിക്, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളും ഒട്ടും പിന്നിലല്ല. പനി, വയറിളക്കം, ആമാശയ അണുബാധ, മെനിഞ്ചൈറ്റിസ് എന്നിവയാണ് ഇ- കോളിയുണ്ടാക്കുന്ന പ്രധാന രോഗങ്ങള്‍. പല തരത്തിലുള്ള പനികള്‍, കുടലിലെ അണുബാധ, ഭക്ഷ്യവിഷബാധ  തുടങ്ങിയവയാണ് സാല്‍മോണെല്ലയുണ്ടാക്കുന്ന പ്രധാന അസുഖങ്ങള്‍. എംആര്‍എസ്എ ശരീരത്തിലെ വിവിധയിടങ്ങളില്‍ അണുബാധയുണ്ടാക്കും .

കോപ്പൻഹേഗൻ യൂണിവേഴ്‌സിറ്റി അടുത്തിടെ നടത്തിയ പഠനത്തില്‍ വളര്‍ത്തു നായ്ക്കളില്‍നിന്ന് മൂത്രാശയ അണുബാധയ്ക്കു സാധ്യത ഉണ്ടെന്നു കണ്ടെത്തിയിരുന്നു. എങ്ങനെയൊക്കെ വൃത്തിയായി സൂക്ഷിച്ചാലും നായ്ക്കളെ വളര്‍ത്തുമ്പോള്‍ അവയുമായി ഒരു ദൂരപരിധി സൂക്ഷിക്കുക എന്നത് പ്രധാനമാണെന്നും ഗവേഷകര്‍ പറയുന്നു.

Read More : ആരോഗ്യവാർത്തകൾ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA