ഒറ്റക്കുട്ടിയിൽ നിന്ന് ചേട്ടനോ ചേച്ചിയോ ആകുമ്പോൾ?

543356830
SHARE

ഒന്നിൽ കൂടുതൽ‌ കുട്ടികളുള്ള അച്ഛനമ്മമാർക്ക് ശരിക്കും ഒരു തലവേദനയാണ് മക്കൾ തമ്മിലുള്ള വഴക്കും അടിപിടികൂടലുമൊക്കെ. ഒരിക്കലെങ്കിലും കുട്ടികളുെട പ്രശ്നത്തിൽ ഇടപെടേണ്ടിവരാത്ത അച്ഛനമ്മാർ ഉണ്ടാവില്ല. രണ്ടാമത്തെകുട്ടി ജനിക്കുന്നതോടെ തന്നെ സഹോദരവൈരം എന്ന പ്രശ്നം ആരംഭിക്കാം. അതുവരെ ഒറ്റക്കുട്ടിയായിരുന്നതിനാൽ അച്ഛനമ്മാരുടെ പരിപൂർണശ്രദ്ധയും പരിചരണവും സ്നേഹവും കിട്ടിയിരുന്നു. അനുജന്റേയോ അനുജത്തിയുടേയോ വരവോടെ സ്വാഭവാവികമായും അതിൽ മാറ്റം വരും. അതിനു കാരണമായ കുഞ്ഞിനോട് അറിഞ്ഞോ അറിയാതെയോ മൂത്തകുട്ടിക്ക് ദേഷ്യവും അസൂയയും വൈരവും തോന്നാം. ഈ ഘട്ടത്തിൽ നേരിയ തോതിൽ തുടങ്ങുന്ന സഹോദരവൈരം ക്രമേണ കൂടിവന്ന് കൗമാരം കഴിയും വരേയ്ക്കും നില നിൽക്കും. അപൂർവ ചിലരിൽ പിന്നേയും നീണ്ടുപോയെന്നും വരാം. 

സഹോദരവൈരം എന്നത് പൂർണമായും നെഗറ്റീവായ കാര്യമല്ല. വ്യക്തിയെന്ന നിലയിൽ തന്റെ അസ്ഥിത്വം ഉപ്പിക്കാനും വിജയം നേടാനും രമ്യതയിലെത്താനുമുള്ള കുട്ടിയുെട പരിശീലനം കൂടിയാണത്. എന്നാൽ അതിരുവിടാതിരിക്കാനും അത് സഹോദരങ്ങളുെട സ്നേഹബന്ധത്തിനു വിള്ളൽ വീഴ്ത്താതിരിക്കാനും അച്ഛനമ്മമാർ ശ്രദ്ധിക്കണം. ഒരു കുട്ടിയോട് അമിത സ്നഹമുണ്ടെന്നു തോന്നുന്ന ഒരു പ്രവൃത്തിയും അച്ഛനമ്മമാരുടെ ഭാഗത്തുനിന്നുണ്ടാകരുത്. തർക്കത്തിനിടയിൽ ആരുടേയും പക്ഷം പിടിക്കരുത്. പരസ്പരം ശരീരത്തിലേക്കു കടന്നു കയറാൻ കുട്ടികെള അനുവദിക്കുകയുമരുത്. അതു പോലെ ഒരു കുട്ടിയെ മിടുക്കൻ, അടുത്തകുട്ടിയെ മടിയൻ, മറ്റൊരു കുട്ടിയെ ശക്തിമാൻ, ഇനിയൊരാളെ പാവം ഇങ്ങനെ കുട്ടികളെ ലേബൽ ചെയ്യുന്ന ശീലം പലർക്കുമുണ്ട്. ഇത് പരസ്പരവൈരം കൂട്ടുമെന്നതിനാൽ അങ്ങനെ ചെയ്യരുത്. കുട്ടികൾക്കിടയിെല അസൂയയും വൈരവും കുറയ്ക്കാൻ ചില കാര്യങ്ങൾ ചെയ്യാം. 

∙ സഹോദരങ്ങൾതമ്മിലുള്ള എറ്റവും സൗഹൃദം നിറഞ്ഞ നിമിഷങ്ങളുെട ഫോട്ടോ കുട്ടികളുെട മുറിയിൽ സൂക്ഷിക്കുന്നതു പോലെ അവരുെട പരസ്പരസ്നഹം ഓർപ്പെടുത്താനുള്ള സഹചര്യം ഉണ്ടാക്കുക.

∙ അച്ഛനമ്മമാർ ഒരു പക്ഷത്തും കുട്ടികൾ ഒരുമിച്ച് മറുപക്ഷത്തുമായി വരുന്ന കളികൾ സംഘടിപ്പിക്കുക. ഇത് അവരുടെ കൂട്ടായ്മ മെച്ചപ്പെടുത്തും.

∙ ജൻമദിനത്തിനും മറ്റും സഹോദരരെക്കൊണ്ട് സർപ്രൈസ് സമ്മാനങ്ങൾ നൽകിക്കുക. ഈ സമ്മാനങ്ങൾ അവർക്ക് എപ്പോഴും കാണാവുന്ന സ്ഥലത്തു വയ്ക്കുക. 

∙ അമ്മ ആശുപത്രിയിലായിരുന്നപ്പോൾ ഇളയ മോൾക്ക് ആഹാരം കൊടുത്തതും കുളിപ്പിച്ചതുമൊക്കെ മോനായിരുന്നു എന്നതുപോലെ കുട്ടികളുടെ പരസ്പരം സ്നേഹം പ്രകടമാകുന്ന അവരുടെ തന്നെ ജീവിതത്തിലെ അനുഭവങ്ങൾ അവസരോചിതമായി ആവർത്തിച്ചു പറയുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA