സഹോദരങ്ങളെപ്പോലെ തോന്നുന്ന ദമ്പതികൾ; ഉത്തരവുമായി ഗവേഷകർ

couple
SHARE

ചില ദമ്പതികളെ കാണുമ്പോള്‍ നമ്മള്‍ അറിയാതെ പറഞ്ഞു പോകാറില്ലേ രണ്ടാളെയും കണ്ടിട്ട് സഹോദരനെയും സഹോദരിയെയും പോലെയുണ്ടെന്ന്. എങ്കില്‍ കേട്ടോളൂ ചില ദമ്പതികളെ  കണ്ടാല്‍ ഒരമ്മപെറ്റ മക്കളെപ്പോലെ തോന്നുമെന്നു നമ്മള്‍ പറയുന്നത് വെറുതെയല്ലെന്നു പഠനം.

ദാമ്പത്യത്തിന്റെ ആരംഭകാലത്ത് രണ്ടാള്‍ക്കും സമാനതകള്‍ കുറവാണെങ്കിലും വര്‍ഷങ്ങള്‍ പോകവെ അറിയാതെ വന്നു പോകുന്ന ഈ സാമ്യത യാഥാര്‍ഥ്യം തന്നെയാണെന്നു കണ്ടെത്തല്‍. ഏകദേശം 25 വര്‍ഷമൊക്കെ ഒന്നിച്ചുള്ള ജീവിതം  കൊണ്ടുണ്ടാകുന്നതു തന്നെയാണ് ഈ സമാനത. ‘Convergence of appearance’ എന്നാണd ഇതിനെ ശാസ്ത്രം വിളിക്കുന്നത്‌. 

ദീര്‍ഘകാലം ഒന്നിച്ചുള്ള ജീവിതം കൊണ്ട് ദമ്പതികള്‍ക്കിടയില്‍ ഒരു കെമിസ്ട്രി രൂപപ്പെടുന്നുണ്ട്. ഒരു സന്ദര്‍ഭത്തോട് അവര്‍ പ്രതികരിക്കുന്ന രീതിയില്‍ വരെ സമാനതകള്‍ രൂപപ്പെടുന്നത് ഇതുകൊണ്ടാണ് . മുഖത്തിന്റെ എക്സ്പ്രഷനുകളില്‍ വരെ സമാനതകള്‍ തോന്നാം. 

നമുക്ക് ചുറ്റും എപ്പോഴുമുള്ള ആളുകളെ അനുകരിക്കാനുള്ള പ്രവണത നമ്മളില്‍ അറിയാതെ തന്നെയുണ്ട്‌. നമ്മള്‍ അറിഞ്ഞോ അറിയാതെയോ ഏറ്റവും പ്രിയപ്പെട്ടവരുടെ രീതികള്‍, സ്റ്റൈലുകള്‍, ശബ്ദം എന്നിവ അനുകരിക്കാന്‍ ശ്രമിക്കാറുണ്ട്. ഒരാൾക്കൊപ്പം വര്‍ഷങ്ങള്‍ തന്നെയുള്ള സഹവാസം കൊണ്ട് ഇത് നമ്മള്‍ കൂടുതലായി ചെയ്യുന്നു. പ്രതിരോധശേഷി നമ്മുടെ ജീവിതശൈലിയുടെ കൂടി പ്രതിഫലനമാണ്. ദമ്പതികള്‍ക്കിടയില്‍ വര്‍ഷങ്ങളായുള്ള ഈ ഇഴയടുപ്പം മൂലം അവരില്‍ പ്രതിരോധ ശേഷി വരെ സമാനമാകുന്നു എന്നാണ് ഗവേഷകർ പറയുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA