ആരോഗ്യം സംരക്ഷിക്കണോ; എങ്കില്‍ ഈ ടിപ്സ് പരീക്ഷിച്ചു നോക്കൂ

x-default
SHARE

പുതിയ വർഷം പുതിയ പുതിയ തീരുമാനങ്ങള്‍ എടുത്തു കഴിഞ്ഞിട്ടുണ്ടാകും മിക്കവരും. ഒരു വർഷം നടപ്പാക്കാനുള്ള പ്ലാനുകള്‍ ആവിഷ്കരിക്കുമ്പോള്‍ സ്വന്തം ആരോഗ്യകാര്യങ്ങളിലും ഒരല്‍പം ശ്രദ്ധ  നല്‍കേണ്ടതില്ലേ? തീര്‍ച്ചയായുമുണ്ട്. എങ്കില്‍ ഇതാ ആരോഗ്യം സംരക്ഷിക്കാന്‍ പറ്റിയ ചില ടിപ്സുകള്‍.

മനസ്സിന്റെ ആരോഗ്യം 

ശരീരത്തിന്റെ ആരോഗ്യം പോലെതന്നെ പ്രധാനമാണ് മനസിന്റെ ആരോഗ്യവും. ശരീരത്തിനായി നമ്മള്‍ പല തരം വ്യായാമങ്ങളും ആഹാരങ്ങളും ചിട്ടപ്പെടുത്തുമ്പോള്‍ മനസ്സിന്റെ ആരോഗ്യത്തെ പലപ്പോഴും ശ്രദ്ധിക്കുന്നില്ല. ഇത് ശരിയായ രീതിയല്ല. നമ്മിലേക്ക് തന്നെ ഒന്നാഴത്തില്‍ നോക്കി നമുക്കു വേണ്ടത് തിരഞ്ഞെടുക്കുക എന്നതാണ് ഏറ്റവും ഉചിതം. മെഡിറ്റേഷന്‍ ഇതിനു സഹായിക്കും. ഇതല്ലങ്കില്‍ മനസ്സിന് ഇഷ്ടമുള്ള കാര്യങ്ങളിലേക്ക് ശ്രദ്ധ നല്‍കാം. 

ഒരു നായയെ ഒപ്പം കൂട്ടിയാലോ 

കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കേണ്ട. ജിമ്മില്‍ പോയാലും വീട്ടില്‍ തന്നെ വ്യായാമം ചെയ്താലും കുറച്ചു കഴിയുമ്പോള്‍ അത് മടുത്തു നിര്‍ത്തുന്നവരുണ്ട്. എന്നാല്‍ വ്യായാമം ഇങ്ങനെ തന്നെ ചെയ്യണമെന്നുണ്ടോ ? ഇല്ലേയില്ല. എന്നാല്‍ ഒരു നായയെ വളര്‍ത്തി നോക്കൂ. എന്നിട്ട് ദിവസവും മുപ്പതു മിനിറ്റ് വീതം അതിനൊപ്പം നടക്കാന്‍ പോയി നോക്കൂ. മനസ്സിന്റെ ആരോഗ്യം വര്‍ധിക്കുന്നതിനൊപ്പം വ്യായാമവും മുറയ്ക്കു നടക്കും.

ആഴ്ചയില്‍ 30

ഇതെന്താണ് സംഭവം എന്നാണോ ഓര്‍ക്കുന്നത്. 30 വ്യത്യസ്ത സസ്യാഹാരങ്ങള്‍ ഒരാഴ്ച കൊണ്ട് കഴിക്കാമോ ? ഇത്  നല്ല  ഗട്ട് ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിക്കും. ഇത് ശരീരത്തിനും നല്ലതാണ്. അമിതവണ്ണം. അലര്‍ജി എന്നിവയ്ക്കു പരിഹാരമാണ്. 

ചിരിക്കാം ഉള്ളു തുറന്ന്

 തിരക്കു പിടിച്ച ജീവിതത്തില്‍ ഉള്ളുതുറന്ന് ഒന്നു ചിരിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ ? എന്നാല്‍ അത് തന്നെയാണ് മനസ്സിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലത്. മനസ്സറിഞ്ഞ് ഒന്നു ചിരിച്ചു നോക്കൂ. അത് നല്‍കുന്ന ഊര്‍ജ്ജം വലുതാണ്‌. 

നല്ല ഉറക്കം

നല്ല ഉറക്കം ലഭിക്കാതെയുള്ള ഓട്ടം എന്തിനു കൊള്ളാം. ദിവസം മുഴുവന്‍ ഓടി തളര്‍ന്നു വന്നു കിടക്കുമ്പോള്‍ ഉറക്കം ശരിയായില്ലെങ്കില്‍ പിന്നെ എന്ത് ചെയ്തിട്ട് എന്തു കാര്യം? ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ നേരം നല്ലയുറക്കം ലഭിച്ചാല്‍ തന്നെ മനസിനും ശരീരത്തിനും ആവശ്യത്തിന് ഊര്‍ജ്ജം ലഭിച്ചു കഴിഞ്ഞു. കഫീന്‍ അടങ്ങിയ വസ്തുക്കള്‍ ഉറങ്ങാന്‍ പോകും മുന്‍പ് കഴിക്കുന്നത്‌ ഒഴിവാക്കണം. ഇത് ഉറക്കം കെടുത്തും. ഫോണ്‍, ലാപ്ടോപ് എന്നിവയും ഉറങ്ങാന്‍ പോകും മുന്‍പ് ഒഴിവാക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA