ADVERTISEMENT

പുറത്തുപോയി വന്ന ശേഷം അതേ വേഷത്തോടെ സ്വന്തം കിടക്കയില്‍ ഇരിക്കാന്‍ പാടില്ലേ എന്നു ചോദിക്കാന്‍ വരട്ടെ. അടുത്തിടെ ഒരു യുവതി എഴുതിയ വൈറല്‍ കുറിപ്പാണ് ഇങ്ങനെയൊരു ചിന്തയിലേക്ക് ആളുകളുടെ ശ്രദ്ധ തിരിയാന്‍ കാരണമായത്‌. 

Germophobes അഥവാ അണുക്കളെ സദാ ഭയമുള്ള ഒരുകൂട്ടം ആളുകളുണ്ട് നമുക്കിടയില്‍. വെള്ളത്തെയോ അഗ്നിയെയോ എന്തിന് പ്രേതത്തെത്തന്നെ ഭയപ്പെടുന്ന പോലെയാണ് ഇക്കൂട്ടര്‍ക്ക് അണുക്കളോടുള്ള ഭയം. 2016 ലാണ് യുവതി കുറിപ്പ് എഴുതിയത്. താന്‍ ഒരിക്കലും പുറത്തുപോയി വന്ന ശേഷം ആ വേഷത്തോടെ കിടക്കയില്‍ ഇരിക്കുകയോ പുറത്തുനിന്നുള്ള എന്തെങ്കിലും വസ്തുക്കള്‍ കിടക്കയില്‍ വയ്ക്കാന്‍ സമ്മതിക്കുകയോ ചെയ്യില്ല എന്നാണ് യുവതി പറയുന്നത്. അണുക്കള്‍ അതോടെ കിടക്കയില്‍ പ്രവേശിക്കുമെന്നും തനിക്കു രോഗങ്ങള്‍ വരുമെന്നുമാണ് വിശദീകരണം. 

എന്നാല്‍ ഇത്തരം ചിന്തകള്‍ക്കു വലിയ പ്രാധാന്യം നല്‍കേണ്ടതില്ല എന്നാണ് പ്രമുഖ മൈക്രോബയോളജിസ്റ്റ് ഡോക്ടര്‍ ഫിലിപ്പ് ടെര്‍നോ പറയുന്നത്. അണുക്കള്‍ എല്ലായിടത്തുമുണ്ട്. അവയില്‍ ചിലത് നമുക്ക് അത്യാവശ്യമുള്ളവയുമാണ്. ഒരുപരിധി വരെ നമ്മുടെ പ്രതിരോധശേഷിക്ക് ദോഷം ചെയ്യാതിരിക്കാന്‍  ഈ അണുക്കള്‍  സഹായിക്കുന്നുമുണ്ട്.

80% അണുബാധകളും നമുക്കു പിടിപെടുന്നത് നേരിട്ട് രോഗിയുമായുള്ള സമ്പര്‍ക്കം വഴിയാണ്. പിന്നെ അണുക്കളെ പുറത്താക്കാന്‍ ഏറ്റവും നല്ല വഴി അടിക്കടി കൈകള്‍ വൃത്തിയാക്കുക എന്നതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com