കാന്‍സറിനെ തടുക്കാന്‍ ആര്യവേപ്പില

neem-leaves-cancer-prevention
SHARE

വീട്ടുമുറ്റത്തെ ഔഷധച്ചെടിയാണ് ആര്യവേപ്പ്. വേപ്പിന്റെ ഇലകള്‍, കായ, പൂവ്, പട്ട എന്നിവയ്ക്കെല്ലാം ഔഷധമൂല്യമുണ്ട്. ഫംഗസ്, ബാക്ടീരിയ, വൈറസ് എന്നിവയെ പ്രതിരോധിക്കാന്‍ വേപ്പിനു കഴിവുളളതായി ഗവേഷകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കാന്‍സറിനെ തടുക്കാന്‍ വേപ്പിലയ്ക്കു സാധിക്കുമോ?

കാന്‍സര്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം. എന്നാല്‍ ജീവിതചര്യ ഒന്നു മാറ്റിയാല്‍ ഒരുപരിധി വരെ കാന്‍സറിനെ പടിക്കു പുറത്തു നിര്‍ത്താനാവും. കാന്‍സറിനെ എങ്ങനെ വരുതിയിലാക്കാം എന്ന ചിന്തയിലാണ് എത്രയോ കാലമായി ഗവേഷകര്‍. ഇവിടെയാണ്‌ ആര്യവേപ്പിന്റെ പ്രസക്തി.

ലോകമെമ്പാടും നടത്തിയ പല പഠനങ്ങളില്‍ ആര്യവേപ്പിന്റെ ഉപയോഗം പലതരം കാന്‍സറുകളെ തടയാന്‍ സഹായിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്. വേപ്പിന്റെ ഇലകളില്‍ ഫോട്ടോകെമിക്കല്‍ ആയ Nimbolide ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തൊണ്ട, പാന്‍ക്രിയാസ്, പ്രോസ്ട്രേറ്റ് എന്നിവിടങ്ങളിലെ കാന്‍സറിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നുണ്ട്.

'സര്‍വരോഗനിവാരിണി' എന്നാണ് ആയുര്‍വേദത്തില്‍ ആര്യവെപ്പിനെപ്പറ്റി പറയുന്നത്. പല തരം ചര്‍മരോഗങ്ങള്‍ക്കും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനുമെല്ലാം ഇത് ഉപയോഗിക്കുന്നുണ്ട്. കീമോതെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാനും വേപ്പിനു സാധിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA