sections
MORE

ഈ ആഹാരങ്ങളും മരണവും തമ്മില്‍

processed foods
Representational image
SHARE

നമ്മള്‍ കഴിക്കുന്ന ആഹാരമാണ് നമ്മുടെ ആരോഗ്യമെന്നു പറയാറുണ്ട്‌. ഇത് നൂറുശതമാനം സത്യമാണ്. നമ്മുടെ ആയുര്‍ദൈര്‍ഘ്യം നിശ്ചയിക്കുന്നത് നമ്മള്‍ കഴിക്കുന്ന ആഹാരമാണ്. കെമിക്കലുകള്‍ (രാസപദാർത്ഥങ്ങൾ) ചേരാത്ത നല്ല പോഷകസമ്പന്നമായ ആഹാരം കഴിച്ചു നോക്കൂ, അത് നിങ്ങളുടെ ആരോഗ്യത്തില്‍ പ്രതിഫലിക്കും എന്നത് ഉറപ്പാണ്. അതേസമയം പോഷകസമ്പന്നമല്ലാത്ത ആഹാരം കഴിച്ചാലോ രോഗങ്ങള്‍ പടികടന്നെത്തുക വേഗത്തിലാകും.

പ്രോസസ് ചെയ്ത ആഹാരങ്ങള്‍ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. അതിനെക്കാള്‍ ഹാനീകരമാണ് അള്‍ട്രാപ്രോസസ്സ് ചെയ്ത ആഹാരങ്ങള്‍. ചിലയിനം സ്നാക്സ്, മധുരം കൂടിയ ഡ്രിങ്ക്സ്, റെഡിമെയ്ഡ് മീല്‍സ് എന്നിവ ഇത്തരത്തിലുള്ളതാണ്. ഇത് ആരോഗ്യത്തിന് എന്നല്ല ജീവനുതന്നെ ആപത്താണ്.

പൊണ്ണത്തടി, കാന്‍സര്‍, രക്തസമ്മര്‍ദം എന്നീ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത ഇത്തരം ആഹാരം കഴിക്കുന്നവര്‍ക്ക് സ്വാഭാവികമാണ്. ഫ്രാന്‍സിലെ ഒരു സംഘം ഗവേഷകര്‍  44,000 ആളുകളില്‍ നടത്തിയ പഠനത്തിലൂടെയാണ് ഈ കണ്ടെത്തല്‍. പലതരം പ്രിസര്‍വേറ്റീവ്സ് , കൃത്രിമമധുരം, ഉപ്പ്  എന്നിവ ചേര്‍ത്തതാണ് ഇത്തരം ആഹാരങ്ങളെല്ലാം. അതുകൊണ്ടുതന്നെ ഇവയുടെ ഉപയോഗം പരമാവധി കുറയ്ക്കുകയാണു നല്ലതെന്ന്  സോർബോൺ യൂണിവേഴ്സിറ്റിയുടെ പഠനത്തിൽ പറയുന്നു. ജാമാ ഇന്റേണൽ മെഡിസിനിൽ ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA