ADVERTISEMENT

ഇക്കാലത്ത് ദീര്‍ഘനേരം കംപ്യൂട്ടറിന്റെ മുന്നില്‍ ഇരുന്നുള്ള ജോലിയാണ് മിക്കവര്‍ക്കും. കംപ്യൂട്ടര്‍ ഇല്ലെങ്കില്‍ പോലും ദീര്‍ഘനേരം ഒരേപോലെ ഇരുന്നു കൊണ്ടുള്ള ഓഫിസ് ജോലിയാണോ നിങ്ങളുടേത് ? എങ്കില്‍ സൂക്ഷിക്കുക. നിങ്ങളുടെ ആരോഗ്യം അപകടത്തിലാണ്.

ദീര്‍ഘനേരത്തെ ഇരുപ്പുകൊണ്ടു വരുന്ന രോഗങ്ങളുടെ പട്ടികയ്ക്ക് അവസാനമില്ല. ഹൃദ്രോഗം, പൊണ്ണത്തടി, പ്രമേഹം, പുറംവേദന, ഡിസ്ക് പ്രശ്നങ്ങള്‍ എന്നിങ്ങനെ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഇതിനു പിന്നാലെ എത്താറുണ്ട്. ദീര്‍ഘനേരം ഇരുന്നു ടിവി കാണുന്നവരുടെ ആയുര്‍ദൈര്‍ഘ്യം പോലും 61%  അപകടത്തിലാണ്  എന്നറിയുക. 

കഴുത്തും പിടലിയുമാണ് ഇരുന്നുള്ള ജോലി കൂടുമ്പോള്‍ ആദ്യം ബുദ്ധിമുട്ടറിയിക്കുക. Cervical vertebrae യ്ക്ക് അമിതമായ സമ്മര്‍ദമാണ് ഇതുണ്ടാക്കുന്നത്. ഇതുമൂലം ഈ ഭാഗങ്ങളില്‍ വല്ലാത്ത വേദന അനുഭവപ്പെടുന്നു. ഒരേ ഇരിപ്പ് ദീര്‍ഘനേരം ആവര്‍ത്തിക്കുമ്പോള്‍ തലയിലേക്കുള്ള രക്തയോട്ടവും ഓക്സിജന്‍ സപ്ലൈയും കുറയും. ഇത് വേഗം ക്ഷീണം ഉണ്ടാകാന്‍ കാരണമാകും. 

തുടർച്ചയായ ഇരുപ്പു മൂലം ക്രമേണ ഡിസ്ക്കിനു പ്രശ്നം ആരംഭിക്കും. ഇതോടെ കഠിനമായ നടുവേദനയോ ഇടുപ്പ് വേദനയോ ആരംഭിക്കും. ഹൃദ്രോഗം, പൊണ്ണത്തടി, പ്രമേഹം, കോളന്‍ കാന്‍സര്‍ എന്നിവയും പേടിക്കണം. കാരണം ദീര്‍ഘനേരത്തെ ഇരുപ്പ് ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്‍പാദനം കൂട്ടും. ഇത് അമിതവണ്ണത്തിനു കാരണമാകും. ഒപ്പം മേൽപ്പറഞ്ഞ രോഗങ്ങളും തലപൊക്കാം. കാല്‍വേദന, വെരിക്കോസ് വെയ്ന്‍, കാലില്‍ നീര്, പെരുപ്പ്‌ എന്നീ അസ്വസ്ഥതകളും പിന്നാലെ വരാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com