sections
MORE

പരീക്ഷാപ്പേടിയെ തരണം ചെയ്യാൻ?

exam-fear
SHARE

ലോകത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ സ്കൂളിൽ പോകുന്ന രാജ്യമാണ് ഇന്ത്യ. ഏതാണ്ട് 260 ദശലക്ഷം വിദ്യാർഥികൾ. ഇതു വളരെ പ്രചോദിപ്പിക്കുന്ന സംഖ്യയാണെങ്കിലും ഒരു കാര്യം നിരാശപ്പെടുത്തുന്നു. ചോദ്യം ചോദിക്കുന്നതിനോ പ്രശ്നം കണ്ടെത്തുന്നതിനോ അല്ല, ചോദ്യങ്ങൾക്ക് ഉത്തരം കാണുന്നതിനുള്ള പരിശീലനമാണ് വിദ്യാർത്ഥിനികൾക്ക് ഇപ്പോഴും ഇവിടെ നൽകുന്നത്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് പരീക്ഷയും പരിശോധനയുമൊക്കെ. പഠനത്തോടുള്ള സ്നേഹത്തേക്കാൾ പരീക്ഷയെക്കുറിച്ചുള്ള ഭയമാണ് പഠനത്തെ മുന്നോട്ടു നയിക്കുന്നത്. 

ഇന്ന് പരീക്ഷയെക്കുറിച്ചുള്ള ഭയം അല്ലെങ്കിൽ ഉത്കണ്ഠ വളരെ സാധാരണമാണ്. കൂടെക്കൂടെയുള്ള പരീക്ഷയും പരിശോധനയുമൊക്കെ കാരണം അടുത്തകാലത്ത് പരീക്ഷാ പ്പേടി വളരെയധികം വർധിച്ചിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പരീക്ഷയും നിലവാര പരിശോധനയുമൊക്കെ ഏതൊരു വിദ്യാഭ്യാസ സമ്പ്രദായത്തിലും ഒഴിവാക്കാനാകാത്ത ഭാഗമാണെങ്കിലും ഇതു സൃഷ്ടിക്കുന്ന സമ്മർദ്ദവും പിരിമുറു ക്കവും എത്രയാണെന്നു നിർണയിക്കുകയാണ് ഇപ്പോഴത്തെ ഏറ്റവും പ്രധാനമായ കാര്യം. പഠനയാത്രയുടെ കേന്ദ്ര ബിന്ദു പരീക്ഷയാകുമ്പോൾ വിദ്യാർത്ഥികൾ സാധാരണഗതിയിൽ കുറച്ചേ പഠിക്കാനിടയുള്ളൂ. കാരണം, അവർ പരീക്ഷയ്ക്കു വേണ്ടിയാണ് പഠിക്കുക. ഈ ഉരുവിടൽ പഠനം അവരെ ഒരു പരീക്ഷയിൽ മികച്ച വിജയം നേടാൻ സഹായിച്ചേക്കും. എന്നാൽ ജീവിതത്തിനുവേണ്ട അറിവ് ആർജിക്കുവാൻ സഹാ യിക്കുന്നില്ല. ആജീവനാന്ത പഠനമെന്ന ആശയം വിദ്യാർത്ഥി കൾക്കിടയിൽ നിറയ്ക്കേണ്ടത് വളരെ നിർണായക പ്രാധാന്യ മുള്ള കാര്യമാണ്. 

ഈ പ്രശ്നങ്ങൾക്കു ദീർഘകാല പരിഹാരം കാണുവാൻ, നമ്മുടെ കുട്ടികൾക്ക് പരിചിതമായ ഇപ്പോഴത്തെ പഠന ആവാസ വ്യവസ്ഥയിൽ രണ്ട് അടിസ്ഥാനപരമായ മാറ്റങ്ങൾ നാം കൊണ്ടു വരേണ്ടതുണ്ട്:

∙ തെറ്റുകളെ ആഘോഷിക്കുക; പരാജയത്തെക്കുറിച്ചുള്ള പേടി മാറ്റുക
പരാജയത്തിനു ദീർഘകാല പ്രത്യാഘാതമുണ്ടെന്നും ഇതിന്റെ ഫലത്തിൽ ആർക്കും കാര്യമായ നിയന്ത്രണം സാധ്യമല്ല എന്ന വിശ്വാസത്തിൽ നിന്നാണ് ഇത് ഉരിത്തിരിഞ്ഞിട്ടുള്ളത്. ഒരു ഉദാഹരണം പരിശോധിക്കാം. ഒരു കുട്ടി തന്റെ ആദ്യത്തെ കണക്കു പരീക്ഷയിൽ 10 തെറ്റുകൾ വരുത്തിയെന്നു കരുതുക. ഇതിൽ ഞെട്ടിയ മാതാപിതാക്കൾ പ്രതികരിക്കുമ്പോളാണ് കുട്ടികളിൽ തകർച്ച ആരംഭിക്കുന്നത്. മാതാപിതാക്കളിൽ നിന്നുള്ള സ്നേഹവും പ്രചോദനവുമൊക്കെ കുറയുന്നതായി കുട്ടികളിൽ തോന്നലുണ്ടാകുന്നു. ഇത്തരത്തിലുള്ള അനുഭ വങ്ങൾ കുട്ടികളെ ഉത്കണ്ഠഭരിതരാക്കുന്നു. ഇതു ശരിയായ സമയത്തു തിരുത്തുന്നില്ലെങ്കിൽ ആജീവനാന്ത ഉത്കണ്ഠയി ലേക്കു അല്ലെങ്കിൽ പരീക്ഷാപ്പേടിയിലേക്കു കുട്ടികളെ കൊണ്ടു ചെന്നെത്തിക്കുന്നു. അതുകൊണ്ടു തന്നെ തെറ്റു ചെയ്യാൻ കുട്ടികളെ അനുവദിക്കുക; അതിൽ നിന്നു പാഠം പഠിക്കുവാൻ അവരെ പ്രോത്സാഹിപ്പിക്കുക. ഇത്തരത്തിലുള്ള പഠന ആവാസവ്യവസ്ഥ സൃഷ്ടിച്ചെടുക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ആജീവനാന്തം ഏതു വെല്ലുവിളിക ളെയും അതിജീവിക്കാനുള്ള ആത്മവിശ്വാസം കുട്ടികൾക്കു ഇതു നൽകുന്നു. 

∙ ആശയപരമായ അറിവിൽ കേന്ദ്രീകരിക്കുക 
കുട്ടികൾ വികാസം പ്രാപിക്കുന്നതു മുതൽത്തന്നെ ഓരോ വിഷയത്തിനും ആശയവ്യക്തത കൈവരിക്കുന്ന രീതിയിലായി രിക്കണം എല്ലാ വിദ്യാർത്ഥികളുടേയും പഠന കേന്ദ്രീകരണം. ഉരുവിടൽ പഠന വലയം പൊളിക്കുവാനുള്ള ഏക വഴിയും ഇതാണ്. ഇതു വഴി വിദ്യാർത്ഥികളെ സ്വയം പഠനത്തിന്റെ അത്ഭുതകരമായ ലോകത്തേക്കു ആകർഷിക്കാം. കാഴ്ചയോ ടെയുള്ള പഠനം സങ്കീർണമായ ആശയങ്ങളെ പെട്ടെന്നു മനസ്സിലാക്കാനും അതു മനസ്സിൽ നിലനിർത്താനും വിദ്യാർ ത്ഥികളെ സഹായിക്കുന്നു. വെറുതെയുള്ള വായനയ്ക്കു പകരം ആശയങ്ങളും സിദ്ധാന്തങ്ങളും വിഡിയോയും ചിത്രങ്ങ ളുമായി കുട്ടികളുടെ ജീവിതത്തിലേക്കു നൽകിയാൽ അവയെ ദീർഘകാലം മനസ്സിൽ നിലനിർത്താനുള്ള അവരുടെ കഴിവു മെച്ചപ്പെടും. പരീക്ഷയ്ക്കു മുമ്പുള്ള അവരുടെ സമ്മർദ്ദവും അതു കുറയ്ക്കും. 

ഇവ നമ്മുടെ മനോഭാവത്തിൽ ദീർഘകാലത്തിൽ വരുത്തേണ്ട മാറ്റങ്ങളാണ്. ഹൃസ്വകാലത്തിൽ പരീക്ഷാപ്പേടി മാറ്റാനും പരീക്ഷയിൽ ഉന്നത വിജയം നേടാനും സഹായകമായ ചില നിർദേശങ്ങളും സൂത്രപ്പണികളും മുന്നോട്ടു വയ്ക്കുകയാണ്. 

∙ യാഥാർത്ഥ്യ ബോധം ഉൾക്കൊള്ളുക 
തങ്ങളുടെ മേലു ണ്ടാകുന്ന സമ്മർദ്ദം ഒഴിവാക്കാവുന്ന വിധത്തിൽ പരീക്ഷ ലക്ഷ്യം മുതൽ ടൈംടേബിൾ വരെയുള്ള കാര്യങ്ങൾ യാഥാർ ത്ഥ്യബോധത്തോടെ തയാറാക്കാം. തുടക്കം മുതലുള്ള നല്ല ആസൂത്രണം ഉയർന്ന സമ്മർദ്ദം ഉണ്ടാക്കുന്നില്ലെന്നു ഉറപ്പു വരുത്തും. 

∙ നിങ്ങളുടെ ക്രമം കണ്ടെത്താം
ഏറ്റവും നന്നായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്ന സമയം കണ്ടെത്താം. ഉദാഹര ണത്തിന്, രാവിലെയാണ് നിങ്ങൾക്കു കൂടുതൽ ശ്രദ്ധ നൽ കാൻ സാധിക്കുന്നതെങ്കിൽ അത്തരത്തിൽ ടൈംടേബിൾ രൂപകൽപ്പന ചെയ്യാം. നിങ്ങളുടെ പഠന സമയത്തിന്റെ നല്ലൊരു പങ്കും രാവിലെ ആകത്തക്കവിധത്തിൽ ഉറക്കത്തിന്റെ സമയം രൂപപ്പെടുത്താം. 

∙ നോട്ടുകൾ തയാറാക്കാം
സ്പഷ്ടമായ നോട്ടുകൾ പെട്ടെന്നു വിവരങ്ങൾ മനസ്സിലാക്കുവാൻ സഹായിക്കും. തലക്കെട്ടുകളും ഉപതലക്കെട്ടുകളും നൽകുക. പ്രധാനപ്പെ ട്ടവയ്ക്ക് അടിവര നൽകുക. ചുരുക്കത്തിൽ ഏറ്റവും പ്രയോജ നകരമായതു നിങ്ങൾ കണ്ടെത്തുക.

∙ ചോദ്യക്കടലാസുകൾ നിർധാരണം ചെയ്യുക
പഴയ ചോദ്യക്കടലാസുകൾ നിർധാരണം ചെയ്യുന്നതിനേക്കാൾ മികച്ചതായി മറ്റൊന്നില്ല. ഇതു നിങ്ങൾക്കു നല്ല ആത്മവിശ്വാ സം നൽകും. ചോദ്യങ്ങളുടെ ക്രമം തിരിച്ചറിയുവാനും വിശ്ലേ ഷണം ചെയ്യാനും ഇതു നിങ്ങളെ സഹായിക്കും. ഒടുവിൽ ചോദ്യങ്ങളുടെ ഇനം മുൻകൂട്ടി പറയാൻ സഹായിക്കും. 

∙ സഹായം തേടുക
ഉപദേശം തേടുന്നതിന് ഒരിക്കലും താമസിച്ചു പോയിട്ടില്ല. ചില വിഷയങ്ങളിൽ പ്രയാസങ്ങൾ നേരിടുകയാണെങ്കിൽ മാതാപിതാക്കളുടെ, സുഹൃത്തുക്ക ളുടെ, അധ്യാപകർ തുടങ്ങിയവരുടെ ഉപദേശം തേടുക. സമ്മർദ്ദം ലഘൂകരിക്കുവാൻ ഇതു സഹായകമാകും.

∙ ഇടവേള എടുക്കുക
പതിവ് പഠനത്തിനിടയിൽ ഇടവേള എടുക്കുക. ഇതു ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള നിങ്ങളുടെ കഴിവിനെ വർധിപ്പിക്കും. പരീക്ഷകൾക്കും റിവിഷനുകൾ ക്കുമപ്പുറത്ത് ജീവിതമുണ്ടെന്ന് എപ്പോഴും ഓർമിക്കുക. പുറത്തു പോയി ഏതെങ്കിലും കളികളിൽ ഏർപ്പെടുക. മറ്റു വാക്കിൽപ്പറഞ്ഞാൽ മനസ്സിന് ഉന്മേഷം നൽകുക. 

ചുരുക്കിപ്പറയട്ടെ പഠനസാമഗ്രികൾ മനസ്സിലാക്കുന്നതിനും ആശയ വ്യക്തത നേടാനുള്ള കഴിവ് ശക്തിപ്പെടുത്തു ന്നതിനും വേണ്ടി പ്രവൃത്തിക്കുകയെന്നതാണ് പഠനത്തിനുള്ള ദീർഘകാല തന്ത്രമെന്നു ഞാൻ ഊന്നിപ്പറയുവാൻ ആഗ്രഹി ക്കുകയാണ്. ഈ സമീപനം പിന്തുടരാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുവാനും പരീക്ഷയിൽ മാർക്കു നേടാൻ മാത്രമായി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നതിൽ വീണുപോകാതിരിക്കുവാനും മാതാപിതാക്കളോടും അധ്യാപ കരോടും ഞാൻ അഭ്യർത്ഥിക്കുകയാണ്.

പരീക്ഷയ്ക്കു പഠിക്കുമ്പോഴും പരീക്ഷ എഴുതുമ്പോഴും ഏറ്റവും സംയമനം നേടുവാനുള്ള അന്തരീക്ഷം സൃഷ്ടിക്കാം. പരീക്ഷയ്ക്ക്, അതിനു യഥാർത്ഥത്തിലുള്ളതിനേക്കാൾ വലിയ സ്ഥാനം വിദ്യാർത്ഥികളുടെ മനസ്സിൽ സൃഷ്ടിക്കരുത്. 

എന്നിരിക്കിലും പഠിക്കാൻ പഠിക്കാം. ചർച്ചകളിലും മറ്റും ഏർപ്പെടാനും ഗുരുക്കന്മാരിൽ നിന്നു ഉപദേശവും നിർദേശ ങ്ങളും സ്വീകരിക്കാനും അവരെ പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യാം. ഇത് പാഠഭാഗങ്ങൾ കാണാതെ പഠിച്ചു വയ്ക്കുന്നതിനേക്കാൾ പതിന്മടങ്ങു രസം നൽകുന്ന പഠന സമീപനമാണ്. 

 (അധ്യാപികയും ബൈജൂസ്–ദി ലേണിംഗ് ആപ്പിന്റെ കോ ഫൗണ്ടറുമാണ് ലേഖിക.)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA