ADVERTISEMENT

ജീവിതശൈലീ രോഗങ്ങളിൽ വില്ലൻ പരിവേഷമുള്ള ഒന്നാണ് കൊളസ്ട്രോൾ. എന്നാൽ നമ്മൾ കരുതുംപോലെ അത്ര വില്ലനൊന്നുമല്ല ഈ കൊളസ്ട്രോൾ. ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിനു കൊളസ്ട്രോൾ ആവശ്യമാണ്. എന്നാൽ ഇത് അമിതമാകുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്. 

കൊളസ്ട്രോളിന്റെയും അതിന്റെ ഘടകങ്ങളുടെയും അഭികാമ്യമാമയ അളവ്, പ്രായം, ലിംഗം, രോഗാവസ്ഥ എന്നിവയ്ക്ക് അനുസരിച്ച് വ്യത്യസ്തമായിരിക്കും. ആരോഗ്യമുള്ള പ്രായപൂർത്തിയായവരിൽ ടോട്ടൽ കൊളസ്ട്രോൾ 100 മില്ലി രക്തത്തിൽ 200mgനു താഴെ അഭികാമ്യം. 200–239 അൽപം കൂടുതൽ. 240നു മുകളിലാണെങ്കിൽ ഹാനികരമാണ്. 

എൽഡിഎൽ കൊളസ്ട്രോൾ 100 mgനു താഴെ അഭികാമ്യം. 100–129 അൽപം കൂടുതൽ, 130–159 വരെ കൂടുതൽ, 160നു മുകളിൽ ഹാനികരം.

എച്ച്ഡിഎൽ കൊളസ്ട്രോൾ 60mg മുകളിൽ അഭികാമ്യം. 50–59mg അൽപം കുറവ്, 40–49 mg തീരെ കുറവ്, 40mgനു താഴെ ഹാനികരം.

കുട്ടികളിൽ പ്രായപൂർത്തിയായവരെ അപേക്ഷിച്ച് 10 മുതൽ 20 ശതമാനം വരെ കൊളസ്ട്രോൾ കുറവായിരിക്കും. 

12 മണിക്കൂർ ആഹാരം കഴിക്കാതെയാണ് കൊളസ്ട്രോൾ പരിശോധിക്കേണ്ടത്. വെള്ളവും കഴിക്കുന്ന മരുന്നുകളും ഉപയോഗിക്കാം. പനി, ശ്വാസകോശത്തിലും മൂത്രാശയത്തിലും അണുബാധ എന്നിവ ഉള്ളപ്പോൾ പരിശോധന നടത്തരുത്. മദ്യം, പുകവലി എന്നിവ പരിശോധനയ്ക്കു 24 മണിക്കൂർ മുൻപ് നിർത്തണം. 

സാധാരണയായി രക്തത്തിലെ ടോട്ടൽ കൊളസ്ട്രോളാണ് പരിശോധിക്കുന്നത്. ടോട്ടൽ കൊളസ്ട്രോളും നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ, ചീത്ത കൊളസ്ട്രോളായ എൽഡിഎൽ, ട്രൈഗ്ലിസറൈഡ് എന്നിവ വേർതിരിച്ചുള്ള പരിശോധനയാണ് ലിപിഡ് പ്രൊഫൈൽ. 20 വയസ്സു കഴിയുമ്പോൾ ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് നടത്താം. അഞ്ചു വർഷ ഇടവേളകളിൽ ആവർത്തിക്കാം. 50 വയസ്സു കഴിഞ്ഞവരിൽ പ്രത്യേകിച്ചു പ്രമേഹമോ ഹൃദ്രോഗസാധ്യതയോ പാരമ്പര്യമായി ഉള്ളവരിൽ എല്ലാ വർഷവും ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com