ADVERTISEMENT

രണ്ടുവയസ്സുകാരന്‍ നാഷും അവന്റെ മാതാപിതാക്കളായ നിക്കോളും ജേക്കും ഒരു വൈകുന്നേരം ടിവി കണ്ടു കൊണ്ടിരിക്കുമ്പോഴാണ് നാഷിനു കഴിക്കാന്‍ പോപ്‌ കോണ്‍ നല്‍കിയത്. പോപ്‌കോണ്‍ കഴിച്ച ഉടനെ നാഷ് ചുമയ്ക്കാന്‍ തുടങ്ങിയതോടെ അമ്മ നിക്കോള്‍ അതു തിരികെ വാങ്ങി. വീണ്ടും കുട്ടി ഒന്നുരണ്ടു വട്ടം ചുമച്ചെങ്കിലും മാതാപിതാക്കള്‍ അത്ര കാര്യമാക്കിയില്ല. 

കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും നാഷിനു ചുമ ആരംഭിച്ചു. മൂത്ത കുട്ടികള്‍ക്ക് ആ സമയം പനിയുണ്ടായിരുന്നതിനാല്‍ നാഷിനും അത് പകര്‍ന്നിട്ടുണ്ടാകും എന്നാണ് നിക്കോള്‍ കരുതിയത്‌. ശ്വാസമെടുക്കാനും മറ്റും ബുദ്ധിമുട്ടുണ്ടായിരുന്നുമില്ല. എന്നാല്‍ അടുത്ത ദിവസം കുട്ടിക്ക് അതികഠിനമായ പനി ആരംഭിച്ചതോടെ നിക്കോള്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. 

ഡോക്ടര്‍ക്കും ആദ്യം ഒരു പ്രശ്നവും കണ്ടെത്താന്‍ സാധിച്ചില്ല പക്ഷേ എക്സ്റെ പരിശോധനയില്‍ കുട്ടിയുടെ ശ്വാസകോശത്തില്‍ പഴുപ്പുണ്ടെന്നു കണ്ടെത്തി. തുടര്‍ന്ന്   ബ്രോങ്കോസ്കോപ്പി പരിശോധന നടത്തി. ഇതിലൂടെ ആറുചെറിയ കഷ്ണം പോപ്‌കോണ്‍ ആണ് ശ്വാസകോശത്തില്‍നിന്നു ഡോക്ടര്‍മാര്‍ നീക്കം ചെയ്തത്. 

തുടര്‍ദിവസങ്ങളില്‍ നാഷിനു ന്യുമോണിയ പിടിപെടുകയും കുട്ടിയെ വീണ്ടും ബ്രോങ്കോസ്കോപ്പിക്കു വിധേയമാക്കുകയും ചെയ്തു. ഈ വട്ടവും ഒരു ചെറിയ കഷ്ണം പോപ്‌ കോണ്‍ ഡോക്ടര്‍മാര്‍ കണ്ടെത്തി നീക്കം ചെയ്തു. ഇതില്‍നിന്നു തങ്ങള്‍ വലിയൊരു പാഠം പഠിച്ചു എന്നാണ് നാഷിന്റെ മാതാപിതാക്കള്‍ പറയുന്നത്. ഈ വിവരങ്ങള്‍ അവര്‍ അടുത്തിടെ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ചെറിയ കുഞ്ഞുങ്ങള്‍ക്ക് അപകടമെന്ന് തോന്നുന്ന ആഹാരങ്ങള്‍ ഒന്നും നല്‍കരുതെന്നും എന്തെങ്കിലും അസ്വസ്ഥതകള്‍ കുഞ്ഞുങ്ങള്‍ കാണിച്ചാല്‍ ഉടൻ ഡോക്ടറുടെ സേവനം തേടണമെന്നും നാഷിന്റെ മാതാപിതാക്കള്‍ ഓര്‍മിപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com