ADVERTISEMENT

മക്കൾ ഇലക്ട്രോണിക് സ്ക്രീനിനും വിഡിയോ ഗെയിമിനും സൈബർ ശീലങ്ങളിലും കുടുങ്ങിപ്പോകാത്ത വിധത്തിൽ അവധിക്കാലത്തെ എങ്ങനെ ചിട്ടപ്പെടുത്താമെന്നാണ് മാതാപിതാക്കൾ ചോദിക്കുന്നത്. പഠനത്തിന്റെ സമ്മർദങ്ങളും പള്ളിക്കൂടത്തിൽ പോക്കുമില്ലാത്ത വലിയ അവധിക്കാലം വ്യക്തിത്വ വികാസത്തിന് ഉതകുന്ന രീതിയിലാണ് ആസൂത്രണം ചെയ്യേണ്ടത്. വിനോദങ്ങൾക്കു തീർച്ചയായും പ്രാമുഖ്യം നൽകണം. 

മൊബൈൽ ഫോണും ടെലിവിഷനും കംപ്യൂട്ടറുമൊക്കെ പരിമിതപ്പെടുത്തണമെങ്കിൽ അതിലും രസകരമായ പല പ്രവൃത്തികളും തേടിപ്പിടിച്ചു കുട്ടികൾക്കു നൽകേണ്ടി വരും. അത് അവരുമായി ചർച്ച ചെയ്ത് ദിനചര്യ ഒരുക്കാൻ കഴിഞ്ഞാൽ മാതാപിതാക്കൾ വിജയിച്ചു. ചില മാർഗരേഖകൾ നൽകാം. ഇതിൽ പലതിലും കുട്ടികളോടൊപ്പം മാതാപിതാക്കൾക്കും പങ്കാളികളാകാം. 

മറ്റു കുട്ടികളുമായി കൂട്ടു ചേർന്നു പ്രവൃത്തിക്കാൻ അവസരം നൽകുന്ന നല്ല അവധിക്കാല ക്യാംപുകൾ കണ്ടെത്താം. കുട്ടികളുടെ അഭിരുചികളും ഇഷ്ടങ്ങളും നോക്കണം. കലാകാരനെ ക്രിക്കറ്റ്  പരിശീലന ക്യാംപിലയച്ചിട്ടു കാര്യമില്ല. ബോറടിച്ചു വീട്ടിൽ വരുമ്പോൾ ഇലക്ട്രോണിക് സ്ക്രീനിൽ അഭയം പ്രാപിച്ചുവെന്നു വരും. ജീവിതത്തിൽ പിന്നീടു പ്രയോജനപ്പെടുന്ന ഒരു വൈഭവമെങ്കിലും സ്വായത്തമാക്കാൻ വെക്കേഷൻ പ്രയോജനപ്പെടുത്താം. സൈക്കിൾ ഓടിക്കൽ, നീന്തൽ പഠനം, പാചകം– ഇവയൊക്കെ ഉദാഹരണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com