ADVERTISEMENT

പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് അകാലനര. ഇരുപതുകളില്‍ എത്തുമ്പോള്‍ തന്നെ മുടി നരച്ചു തുടങ്ങിയാല്‍ ഉള്ള അവസ്ഥ ആലോചിച്ചു നോക്കൂ. ഇവിടെയാണ്‌ ഇതൊരു സൗന്ദര്യപ്രശ്നത്തെക്കാള്‍ മാനസികപ്രശ്നമായി മാറുന്നത്. പല കാരണങ്ങള്‍ കൊണ്ട് അകാലനര ഉണ്ടാകാം. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ തൊട്ടു മാനസികപ്രശ്നങ്ങള്‍ വരെ ഇതിനു പിന്നിലുണ്ട്. അവയില്‍ ചിലത് എന്തൊക്കെയെന്നു നോക്കാം.

മലിനീകരണം
അന്തരീക്ഷന്‍മലിനീകരണം അകാലനരയ്ക്ക് പിന്നിലെ ഒരു കാരണമാണ്. അന്തരീക്ഷത്തിലെ വിഷാംശങ്ങള്‍ മുടിയുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കും. ഇതാണ് അകാലനര പെട്ടെന്ന് ഉണ്ടാകാന്‍ കാരണം, 

സ്‌ട്രെസ് 
മുടി നരയ്ക്കാന്‍ മുന്നില്‍ നില്‍ക്കുന്ന കാരണങ്ങളില്‍ ഒന്നാണ് സ്‌ട്രെസ്. ടെന്‍ഷന്‍ കൂടിയാല്‍ അത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കും. ഇതുതന്നെയാണ് നരയ്ക്കും കാരണമാകുന്നത്.

പുകവലി
പുകവലി നരയ്ക്കു പിന്നിലെ മറ്റൊരു കാരണമാണ്. പുകവലിക്കാര്‍ക്ക് നരയ്ക്കാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 2.5 ഇരട്ടി അധികമാണ്.

ഹോര്‍മോണ്‍ വ്യതിയാനം
ഹോര്‍മോണ്‍ വ്യതിയാനവും നരയ്ക്ക് പിന്നിലെ കാരണമാണ്. മുടിയുടെ ഉള്ള്, നിറം , ആരോഗ്യം എന്നിവയുമായി ഈ ഹോര്‍മോണുകള്‍ക്ക് ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഹോർമോൺ തകരാറുകള്‍ മുടി നരയ്ക്കാന്‍ കാരണമാകും.

പോഷകാഹാരക്കുറവ്
ആഹാരത്തിലെ പോഷകങ്ങളുടെ അപര്യാപ്തതകള്‍ മിക്കപ്പോഴും മുടി കൊഴിയാന്‍ കാരണമായേക്കാം. വൈറ്റാമിന്‍ B12ന്റെ കുറവ് നരയ്ക്കാന്‍ കാരണമാണ്.

രോഗങ്ങള്‍, ജനതികം
ചില രോഗങ്ങള്‍, പ്രതിരോധശേഷിക്കുറവ് എന്നിവ മുടി നരയ്ക്കാന്‍ കാരണമാണ്. മാതാപിതാക്കള്‍ക്ക്‌ നരയുണ്ടെങ്കില്‍ മക്കള്‍ക്കും അത് ജനിതകമായി ലഭിച്ചേക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com