ADVERTISEMENT

നേരവും കാലവുമൊന്നുമില്ലാതെ എപ്പോൾ വേണമെങ്കിലും പിടികൂടാവുന്ന ഒന്നാണ് ചുമ. പലരും ഇത് നിസ്സാരമായി കണ്ട് അവഗണിച്ചു വിടാറാണ് പതിവ്. എന്നാൽ ചുമ അങ്ങനെ നിസ്സാരക്കാരനല്ല കേട്ടോ. ഒരു പ്രധാന രോഗലക്ഷണമാണ് ഈ ചുമ. 

ദിവസത്തിൽ വല്ലപ്പോഴും ഉണ്ടാകുന്ന ചുമ സാധാരണമാണ്. എന്നാൽ തുടരെ ഉണ്ടാകുന്നതും കഫത്തോടു കൂടിയതും കഫത്തിനു നിറവ്യത്യാസവും ദുർഗന്ധവുമുള്ളതും നെഞ്ചുവേദന. ശ്വാസതടസ്സം എന്നിവ ഉണ്ടാക്കുന്നതുമായ ചുമ രോഗലക്ഷണമായി കരുതണം. ചുമ നീണ്ടുനിൽക്കുമ്പോൾ ആദ്യം സ്വയം ചികിൽസ ചെയ്യുന്നവരാണ് നമ്മളിൽ പലരും. മെഡിക്കൽ സ്റ്റോറിൽ പോയി ഏതെങ്കിലും ഒരു കഫ് സിറപ്പ് വാങ്ങി ഇഷ്ട അളവിൽ അങ്ങ് കുടിക്കും. ഇത് ഫലപ്രദമല്ലെന്നു കാണുമ്പോഴാകും പലരും ഡോക്ടറെ സമീപിക്കുന്നത്. അപ്പോഴേക്കും ഇത് ഒരുകൂട്ടം രോഗങ്ങളെയും കൂടെ കൂട്ടിയിട്ടുണ്ടാകും.

ഏതുതരം ചുമയ്ക്ക് ഏതുതരം സിറപ്പ് എന്നതറിയാത്തതിനാൽ കഫമുള്ള ചുമയ്ക്ക് ചുമയെ അമർച്ച ചെയ്യാനുള്ള സിറപ്പ് വാങ്ങാനിടയുണ്ട്. അതുകുടിച്ചാൽ കഫം ഉള്ളിൽ കെട്ടിക്കിടന്ന് അണുബാധ കൂടാനും ന്യുമോണിയ പോലുള്ള അവസ്ഥയിലേക്കു നീങ്ങാനും സാധ്യതയുണ്ട്. മറിച്ച് കഫമില്ലാത്ത ചുമയ്ക്ക കഫത്തെ പുറത്തു കളയാനുള്ള സിറപ്പാണ് കഴിക്കുന്നതെങ്കിൽ ചുമ കൂടാനും സാധ്യതയുണ്ട്.

പല കഫ്സിറപ്പുകളും ഒന്നിലധികം ചേരുവകളടങ്ങിയതാണ്. ഇവയാകട്ടെ ക്ഷീണം, തളർച്ച. ഉറക്കക്കൂടുതൽ, നെഞ്ചിടിപ്പ്, കൈവിറയൽ, വായും തൊണ്ടയും ഉണങ്ങുക, മലബന്ധം തുടങ്ങിയ പാർശ്വഫലങ്ങളും ഉണ്ടാക്കാം. അതുകൊണ്ടുതന്നെ ചുമ മരുന്നുകൾ സ്വയമങ്ങ് വാങ്ങുന്ന രീതി നല്ലതല്ല.

ശരിയായ രീതിയിൽ കഫ്സിറപ്പ് ഉഫയോഗിച്ചാൽ താൽക്കാലിക ആശ്വാസം കിട്ടുന്നതിനാൽ രോഗി ഡോക്ടറെ കാണുന്നതിനു വീണ്ടും കാലതാമസം വരും. അങ്ങനെ അടിസ്ഥാന രോഗം കണ്ടെത്തുന്നതു വൈകും. ഇത് രോഗം കൂടുതൽ മാരകമാക്കുകയും ചെയ്യും. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com